Month: June 2023

  • Kerala

    പി.ജിക്ക് റാങ്ക് നേടിയാണ് വിജയിച്ചതെന്നും വ്യാജരേഖ ഉണ്ടാക്കേണ്ട ആവശ്യം തനിക്കില്ലെന്നും വ്യാജ രേഖ കേസ് പ്രതി കെ. വിദ്യ കോടതിയില്‍

    മണ്ണാര്‍ക്കാട്: താനൊരു സ്ത്രീയാണെന്നതും ആരോഗ്യം, വയസ്സ് എന്നിവയും പരിഗണിച്ച്‌ ജാമ്യം നല്‍കണമെന്ന് വ്യാജ രേഖ കേസ് പ്രതി കെ. വിദ്യ കോടതിയില്‍ ബോധിപ്പിച്ചു. മണ്ണാര്‍ക്കാട് കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയിലാണ് ഈ കാര്യങ്ങള്‍ പറഞ്ഞത്.  മഹാരാജാസ് കോളജില്‍നിന്ന് പി.ജിക്ക് റാങ്ക് നേടിയാണ് വിജയിച്ചതെന്നും വ്യാജരേഖ ഉണ്ടാക്കേണ്ട ആവശ്യം തനിക്കില്ലെന്നും വിദ്യ കോടതിയില്‍ പറഞ്ഞു. വിദ്യക്ക് പൊലീസ് കസ്റ്റഡിയില്‍ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി.   അതേസമയം വ്യാജരേഖയുണ്ടാക്കിയതായി വിദ്യ കസ്റ്റഡിയില്‍ വെച്ച്‌ പൊലീസിനോട് സമ്മതിച്ചെന്ന് പ്രോസിക്യൂഷൻ കോടതിയില്‍.ഫോണില്‍ വ്യാജരേഖയുണ്ടാക്കിയെന്നും കേസ് വന്നപ്പോള്‍ നശിപ്പിച്ചുവെന്നും വിദ്യ മൊഴി നല്‍കിയെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഈ മൊഴിയുടെ വസ്തുത കണ്ടെത്തണമെന്നും ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് പ്രോസിക്യൂഷൻ പറഞ്ഞു. കേസിന്റെ തുടക്കത്തില്‍ വിദ്യ ഒളിവില്‍ പോയെന്നും ബോധപൂര്‍വം തെളിവ് നശിപ്പിച്ചുവെന്നും പ്രോസിക്യൂഷൻ കുറ്റപ്പെടുത്തി.   സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ പ്രതിയുടെ കൈയിലാണ്. വ്യാജ സര്‍ട്ടിഫിക്കറ്റ് എവിടെ ഉണ്ടാക്കിയെന്നും ഏത് ഡിവൈസില്‍ ഉണ്ടാക്കിയെന്നും കണ്ടെത്തണം. പലയിടങ്ങളില്‍ ഒളിവിലായിരുന്ന വിദ്യയെ…

    Read More »
  • India

    ബി ജെ പി യോഗത്തിനിടെ  സംഘര്‍ഷം; ഒരാള്‍ക്ക് വെടിയേറ്റു

    പാറ്റ്‌ന:ബി ജെ പി യോഗത്തിനിടെ പ്രവര്‍ത്തകര്‍ തമ്മില്‍ ചേരിതിരിഞ്ഞുണ്ടായ സംഘര്‍ഷത്തിനിടെ ഒരാള്‍ക്ക് വെടിയേറ്റു. ബീഹാറിലെ മധേപുര ജില്ലയിലെ മുരളിഗഞ്ചിലാണ് സംഭവം.കാലില്‍ വെടിയേറ്റ സഞ്ജയ് ഭഗത് എന്നയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.   യോഗം തുടങ്ങി കുറച്ചുകഴിഞ്ഞപ്പോള്‍ പ്രവര്‍ത്തകര്‍ രണ്ടുചേരിയായി സംഘടിച്ച്  കസേരകളും മറ്റും വലിച്ചെറിഞ്ഞു. കസേരയേറില്‍ ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ഇതിനിടെയാണ് വെടിവയ്പ്പുണ്ടായത്.   പങ്കജ് പട്ടേല്‍ എന്നയാളാണ് വെടിവച്ചത്. ഇയാള്‍ നിരവധി തവണ വെടിയുതിര്‍ത്തു എന്നാണ് സ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നത്. രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. പങ്കജ് പട്ടേലിന് തോക്കുലൈസൻസ് ഉണ്ടോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ പോലീസ്  അന്വേഷിക്കുന്നുണ്ട്.

    Read More »
  • Kerala

    ബൈക്കപകടത്തില്‍ ഐ.ടി.ഐ. വിദ്യാര്‍ഥി മരിച്ച കേസില്‍ ഒരാള്‍ അറസ്റ്റിൽ

    കണ്ണൂര്‍ : ബൈക്കപകടത്തില്‍ ഐ.ടി.ഐ. വിദ്യാര്‍ഥി മരിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. എടക്കാട് സ്വദേശി അറഫാത്തി(22) നെയാണ് എ.സി.പി .കെ.രത്നകുമാറിന്റെ നിര്‍ദേശപ്രകാരം അറസ്റ്റ് ചെയ്തത്. ജനുവരി 31-ന് പുലര്‍ച്ചെ നടന്ന അപകടത്തില്‍ മരിച്ച മുഴപ്പിലങ്ങാട് ഇ.എം.എസ്. റോഡില്‍ മലയനാണ്ടി വീട്ടില്‍ റോയല്‍ ദാസിന്റെ (19) സുഹൃത്താണ് അറഫാത്ത്. മുഴപ്പിലങ്ങാട് മഠം ബീച്ച്‌ റോഡില്‍ ഉമ്മര്‍ഗേറ്റിനടുത്ത വൈദ്യുതത്തൂണിലിടിച്ചാണ് അപകടമുണ്ടായത്.   അപകടത്തില്‍ അറഫാത്തിനും പരിക്കേറ്റിരുന്നു. മദ്യപിച്ചാണ് ഇയാള്‍ ബൈക്ക് ഓടിച്ചതെന്നും അപകടം നടന്ന വിവരം തൊട്ടടുത്തുണ്ടായിരുന്ന റെയില്‍വെ ഗേറ്റ്മാനെ അറിയിച്ചില്ലെന്നും റോയല്‍ദാസിനെ ആശുപത്രിയിലെത്തിക്കാതെ മുങ്ങുകയായിരുന്നുവെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.   തുടര്‍ന്നാണ് അറഫാത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

    Read More »
  • Kerala

    മാനസികവളര്‍ച്ചയില്ലാത്ത  യുവതികളെ പീഡിപ്പിച്ച കേസില്‍ ബന്ധു അറസ്റ്റില്‍ 

    റാന്നി: മാനസികവളര്‍ച്ചയില്ലാത്ത സഹോദരങ്ങളായ യുവതികളെ പീഡിപ്പിച്ച കേസില്‍ ബന്ധു അറസ്റ്റില്‍. യുവതികളുടെ മാതാവിന്‍റെ പരാതിയില്‍ റാന്നി സ്വദേശിയായ 61കാരനെയാണ് ഇന്നലെ രാത്രി വെച്ചൂച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്. യുവതികളുടെ മാതാവ് റാന്നി പഴവങ്ങാടി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കിയ പരാതി വെച്ചൂച്ചിറ പോലീസിന് അയച്ചുകൊടുക്കുകയും തുടർന്ന് ഇയാളെ റാന്നി പോലീസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

    Read More »
  • Kerala

    ആശുപത്രിയില്‍നിന്ന് ഇൻജക്ഷൻ സിറിഞ്ചുകള്‍ മോഷ്ടിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു

    തിരുവനന്തപുരം: ജനറല്‍ ആശുപത്രിയില്‍നിന്ന് ഇൻജക്ഷൻ സിറിഞ്ചുകള്‍ മോഷ്ടിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തമ്ബാനൂര്‍ രാജാജി നഗര്‍ സ്വദേശി പപ്പടം ഉണ്ണി എന്ന ഉണ്ണിക്കുട്ടനാണ് (28) അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജൂണ്‍ 24നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പുലര്‍ച്ചെ ജനറല്‍ ആശുപത്രിയിലെത്തിയ പ്രതി ഇഞ്ചക്ഷൻ എടുക്കുന്ന റൂമില്‍ സൂക്ഷിച്ചിരുന്ന സിറിഞ്ചുകള്‍ മോഷ്ടിക്കുകയായിരുന്നു. ആശുപത്രി ജീവനക്കാരുടെ കണ്ണ് വെട്ടിച്ചാണ് ഇയാള്‍ മോഷണം നടത്തിയത്. ഉടൻ തന്നെ ഉണ്ണി അവിടെനിന്ന് കടന്നുകളയുകയും ചെയ്തു.   സംഭവത്തില്‍ ആശുപത്രി സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ഉപയോഗിച്ചുവരുന്ന പേര് രേഖപ്പെടുത്തിയതും അല്ലാത്തതുമായ അഞ്ച് മെഡിക്കല്‍ റെക്കോര്‍ഡ് ബുക്കുകളും ഇയാളിൽ നിന്ന് കണ്ടെത്തി.ഇതേക്കുറിച്ച്‌ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു. എന്തിനാണ് സിറിഞ്ചുകള്‍ മോഷ്ടിച്ചതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ചോദ്യം ചെയ്യുമ്ബോള്‍ പരസ്പരവിരുദ്ധമായ മറുപടികളാണ് പ്രതി നല്‍കുന്നത്. ഇയാള്‍…

    Read More »
  • India

    ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ വൈദ്യുതാഘാതമേറ്റ് യുവതിക്ക് ദാരുണാന്ത്യം

    ന്യൂഡല്‍ഹി: ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ വൈദ്യുതാഘാതമേറ്റ് യുവതിക്ക് ദാരുണാന്ത്യം. ഈസ്റ്റ് ഡല്‍ഹിയിലെ പ്രീത് വിഹാര്‍ സ്വദേശിനി സാക്ഷി അഹൂജയാണ് മരിച്ചത്. സ്റ്റേഷനില്‍ വെള്ളക്കെട്ടുള്ള ഭാഗത്ത്‌ വൈദ്യുതി പോസ്റ്റില്‍ നിന്നാണ് വൈദ്യുതാഘാതമേറ്റത്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം.വൈദ്യുതാഘാതമേറ്റ സാക്ഷിയെ ഉടന്‍ സമീപത്തെ ലേഡി ഹര്‍ഡിങ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

    Read More »
  • India

    ഒഡീഷ ട്രെയിൻ ദുരന്തം; ലോക്കോ പൈലറ്റുമാരുടെ ഒഴിവ് നികത്താൻ റെയില്‍വേ

    ന്യൂഡൽഹി:മുന്നൂറോളം പേരുടെ ജീവൻ ബലികൊടുത്ത ഒഡീഷ ട്രെയിൻ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ലോക്കോ പൈലറ്റുമാരുടെ ഒഴിവ് നികത്താൻ റെയില്‍വേ. 2020 സെപ്തംബര്‍ നാലു മുതല്‍ ഏര്‍പ്പെടുത്തിയ നിയമനനിരോധനത്തിനു ശേഷം ഇതാദ്യമായാണ് ലോക്കോ പൈലറ്റുമാരെ നിയമിക്കുന്നത്. 3.5 ലക്ഷം ഒഴിവില്‍ വെറും 24,000 മാത്രമാണ് ഇതുവഴി നികത്തുക. ലോക്കോ റണ്ണിങ്, സുരക്ഷ വിഭാഗത്തില്‍ തസ്തികകള്‍ വെട്ടിക്കുറച്ചത് ജോലിഭാരം വര്‍ധിപ്പിച്ച്‌ അപകടങ്ങള്‍ ആവര്‍ത്തിക്കാൻ ഇടയാക്കുന്നു എന്ന വിലയിരുത്തലിലാണ് ഇപ്പോഴത്തെ നടപടി. അതേസമയം ലോക്കോ പൈലറ്റുമാര്‍ക്ക് ആഴ്ചയില്‍ ഒരു അവധി ദിവസം അനുവദിക്കാതെയാണ് തസ്തിക സൃഷ്ടിക്കുന്നതെന്ന പരാതിയുണ്ട്.

    Read More »
  • Kerala

    മഴക്കാല റോഡ് സുരക്ഷാ നിര്‍ദേശങ്ങള്‍

    ബ്രേക്ക്, വൈപ്പര്‍, ഹെഡ്ലൈറ്റ്, ഇൻഡിക്കേറ്റര്‍ എന്നിവയുടെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തുക. ടയറുകള്‍ക്ക് ആവശ്യമായ ത്രെഡ് ഉറപ്പാക്കുക പഴയതും തേഞ്ഞതുമായ വൈപ്പര്‍ മാറ്റുക. മലമ്ബ്രദേശത്ത് ഓടുന്ന വാഹനങ്ങളില്‍ ഫോഗ് ലാംപ്, പുകമഞ്ഞില്‍ കാഴ്ച ലഭ്യമാകുന്ന ഉപകരണങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പാക്കുക. നനവുള്ള നിരത്തില്‍ േബ്രക്ക് ചെയ്താല്‍ വാഹനം നില്‍ക്കാൻ കൂടുതല്‍ ദൂരം എടുക്കുന്നതിനാല്‍ വേഗം കുറച്ച്‌ ഓടിക്കുക. മഴയത്ത് അമിതവേഗവും ഓവര്‍ടേക്കിങും ഒഴിവാക്കുക. യാത്രയില്‍ മുന്നിലുള്ള വാഹനത്തില്‍നിന്ന് സുരക്ഷിത അകലം പാലിക്കുക. കാഴ്ച മറയ്ക്കുന്ന രീതിയില്‍ വെള്ളം തെറിക്കാൻ സാധ്യതയുള്ളതിനാല്‍ ലോറി, ട്രക്ക്, ബസ് എന്നിവയുടെ തൊട്ടു പിന്നാലെ വാഹനം ഓടിക്കരുത്. മഴയത്തും മഞ്ഞുവീഴ്ചയുള്ളേപ്പാഴും ഹെഡ്ലൈറ്റ് ഉപയോഗിക്കുക റോഡിന്‍റെ ദൂരക്കാഴ്ച കുറവാണെങ്കില്‍ വേഗം കുറക്കുക. ഇടിയും മിന്നലും ഉള്ളപ്പോള്‍ കഴിവതും വാഹനം ഓടിക്കാതിരിക്കുക. കനത്ത മഴയത്ത് വാഹനം ഓടിക്കാതിരിക്കുക. വെള്ളക്കെട്ടുള്ള റോഡിലൂടെ ഓടിക്കുമ്ബോള്‍ വാഹനം തെന്നിമാറാതെ ശ്രദ്ധിക്കുക.

    Read More »
  • Kerala

    വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന പശുക്കിടാവിനെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു

    കാസർകോട്:വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന പശുക്കിടാവിനെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു.മറ്റൊരു പശുക്കിടാവിന് കാലിന് കടിയേറ്റു. ബേക്കൂര്‍ അഗര്‍ത്തിമൂലയിലെ അബ്ദുല്‍ ഖാദറിന്റെ പശുക്കിടാവിനെയാണ് കടിച്ചു കൊന്നത്. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ പശുക്കിടാക്കളുടെ കൂട്ടക്കരച്ചില്‍ കേട്ടാണ് അബ്ദുല്‍ ഖാദര്‍ പുറത്തിറങ്ങി നോക്കുന്നത്. എട്ടോളം തെരുവ്നായകള്‍ പശുക്കിടാക്കളെ അക്രമിക്കുന്നതാണ് കണ്ടത്.   നായക്കൂട്ടത്തെ ഓടിച്ചതിന് ശേഷം നോക്കിയപ്പോഴാണ് ഒരു പശുക്കിടാവിന്റെ കഴുത്ത് ഭാഗത്ത് കടിയേറ്റ് ഇറച്ചി പറിച്ചെടുത്ത നിലയിലും മറ്റൊന്നിന്റെ കാലിന് കടിയേറ്റ നിലയിലും കാണുന്നത്. ബേക്കൂരിലും പരിസരത്തും തെരുവ്നായക്കൂട്ടത്തിന്റെ പരാക്രമം വര്‍ധിച്ചതോടെ നാട്ടുകാരും ഭീതിയിലാണ് .

    Read More »
  • Kerala

    സംസ്ഥാനത്തെ പ്ലസ്‌വണ്‍ ക്ലാസ്സുകൾ ജൂലൈ അഞ്ചാം തിയതി ആരംഭിക്കും

    തിരുവനന്തപുരം : സംസ്ഥാനത്തെ പ്ലസ്‌വണ്‍ പ്രവേശനം ജൂലൈ അഞ്ചാം തിയതി തന്നെ തുടങ്ങുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. ആദ്യ രണ്ട് അലോട്ട്‌മെന്റുകളില്‍ സിറ്റ് നേടിയ കുട്ടികളെ ഉള്‍പ്പെടുത്തിക്കൊണ്ടാകും ക്ലാസ് ആരംഭിക്കുക.പ്രവേശനം സംബന്ധിച്ച ആശങ്കകളെല്ലാം രണ്ടാഴ്ചകൊണ്ട് പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

    Read More »
Back to top button
error: