തൃശൂർ: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാര്‍ വീണ്ടും സമരത്തിലേക്ക്. അടിസ്ഥാന ശമ്ബളം 40,000 രൂപയാക്കണമെന്നാണ് ആവശ്യം.
ആവശ്യം ഉന്നയിച്ച് അടുത്ത മാസം 19 ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്താൻ തൃശൂരില്‍ ചേര്‍ന്ന യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചു.അവശ്യം അംഗീകരിച്ചില്ലെങ്കില്‍ തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ലോംഗ് മാര്‍ച്ച് നടത്താനും തീരുമാനമായി. നവംബറിലാകും ലോംഗ് മാര്‍ച്ച് സംഘടിപ്പിക്കുക.