ന്യൂഡൽഹി:കേരള എക്സ്പ്രസ് പതിവായി വൈകുന്നതുമൂലം യാത്രക്കാർ ഏറെ ബുദ്ധിമുട്ടുന്നുവെന്ന് കാണിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് ഡൽഹി മലയാളി കൂട്ടായ്മ നിവേദനം നല്‍കി.
ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് പോകുന്ന പ്രതിദിന ട്രെയിനായ കേരള എക്സ്പ്രസ്സ്, പതിവായി മണിക്കൂറുകളോളം താമസിക്കുന്നതു മൂലം മലയാളി യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയും, വിഷയം പരിഹരിക്കുന്നതിന് മുൻകൈ എടുക്കണമെന്നും ആവശ്യപ്പെട്ടാണ് ഡല്‍ഹി മലയാളീ കൂട്ടായ്മ (ഡി.എം.കെ) മലയാളിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ വി. മുരളീധരന് നിവേദനം നല്‍കിയത്.
ദിവസവും രാത്രി 8. 20 – ന് പുറപ്പെടുന്ന ട്രെയിൻ, പതിവായി 5 മുതല്‍ 12 മണിക്കൂര്‍ വരെ താമസിച്ച്, കേരളത്തിലെ ഭൂരിഭാഗം സ്റ്റേഷനുകളിലും അര്‍ദ്ധ രാത്രിയിലും പുലര്‍ച്ചെയുമായാണ് എത്തിച്ചേരുന്നത്. ഇത് യാത്രക്കാര്‍ക്ക് സമയനഷ്ടവും, സാമ്ബത്തിക നഷ്ടവും വരുത്തുന്നു. മാത്രവുമല്ല, ഉറക്കിളപ്പ് മൂലം ശാരീരികമായും, മാനസികമായും തളരുന്നു. നിവേദനത്തില്‍ മലയാളി കൂട്ടായ്മ ചൂണ്ടിക്കാട്ടുന്നു.
വിഷയം കേരളത്തില്‍ നിന്നുള്ള എം. പി മാരെയും ധരിപ്പിച്ച് പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് ഡല്‍ഹി മലയാളീ കൂട്ടായ്മ ഭാരവാഹികളായ എസ്. രമാ, ഷിന്റോ വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.