കാസർകോട്:മഴക്കാലം തുടങ്ങിയതോടെ മാവുങ്കാല്‍ ടൗൺ ചെളിക്കെട്ടിൽ മാവുകുഴച്ചതുപോലെയായി.ടൗണില്‍ എവിടെ തിരിഞ്ഞാലും ചെളിവെള്ളക്കെട്ടാണ്.
ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നടക്കുന്ന പ്രവൃത്തികളാണ് ടൗണിനെ ചെളിവെള്ളക്കെട്ടിലാക്കിയത്.റോ ഡ് നവീകരണത്തില്‍ മുൻപ് നിലവിലുണ്ടായിരുന്ന ഓവുചാലുകളെല്ലാം ഇല്ലാതായതാണ് ടൗണിനെ വെള്ളക്കെട്ടിലാക്കിയത്.
കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ പാണത്തൂര്‍ ഭാഗത്തേക്കുള്ള ബസ്കാത്തിരിപ്പ് കേന്ദ്രം ചെളിവെള്ളത്തില്‍ ചുറ്റപ്പെട്ട് ദ്വീപുപോലെയായി. കാത്തിരിപ്പുകേന്ദ്രത്തിന് മുന്നിലുള്ള ചെളിവെള്ളത്തിലൂടെ വേണം ബസില്‍ കയറിപ്പറ്റാൻ.കാത്തിരിപ്പുകേന് ദ്രത്തിലെ വെള്ളക്കെട്ടിന് തൊട്ടടുത്ത മഴവെള്ളച്ചാലിലേക്ക് ഓവുചാല്‍ ഉണ്ടാക്കിയാല്‍ എളുപ്പത്തില്‍ പരിഹാരം കാണാനാകുമെങ്കിലും അധികൃതര്‍ ആരുംതന്നെ ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.