KeralaNEWS

‘തൊപ്പി’യെ കൊണ്ടുപോകേണ്ടിയിരുന്നത് ഒരു മാനസികാരോഗ്യ കേന്ദ്രത്തിലേക്കായിരുന്നു, അല്ലാതെ പോലീസ് സ്റ്റേഷനിലേക്ക് ആയിരുന്നില്ല 

 വീടിന്റെ വാതിൽ തകർത്ത് എടുത്ത് പോലിസ് ജീപ്പിലിട്ട് കൊണ്ടുപോകുന്നതും ശേഷം സ്റ്റേഷനിൽ നടന്ന സംഭവവികാസങ്ങളും എല്ലാം കണ്ടാൽ അയാൾ ഏതോ പിടികിട്ടാപ്പുള്ളിയായി തോന്നും.പറഞ്ഞുവരുന്നത് “തൊപ്പി” എന്ന പേരിൽ അറിയപ്പെടുന്ന നിഹാദിനെ കുറിച്ചാണ്.
ആ ചെറുപ്പക്കാരൻ ഒരു പിടികിട്ടാപ്പുള്ളിയൊന്നുമായിരുന്നില്ല. അശ്ലീല പ്രയോഗം പൊതു ഇടങ്ങളിൽ പറഞ്ഞിട്ടുള്ള എത്ര പേർക്കെതിരെ സ്വമേധയാ കേസ് എടുത്തിട്ടുണ്ട്? ഈ ചെറുപ്പക്കാരന്റെ പ്രവൃത്തിയെ വെള്ള പൂശുകയോ ന്യായീകരിക്കുകയോ അല്ല.ഒട്ടും താല്പര്യമില്ലാത്ത വിഷയവുമാണ്.
അയാൾ വളർന്നു വന്ന സാഹചര്യങ്ങളെ കുറിച്ച് ഒരു ഇന്റർവ്യൂവിൽ അയാൾ തന്നെ പറയുന്നുണ്ട്. തികച്ചും യാഥാസ്തിക മുസ്‌ലിം കുടുംബത്തിൽ ജനിച്ചു വളർന്ന, ഒരു സിനിമ കാണാനോ ടി വി കാണാനോ പോലും അനുവദിക്കാതിരുന്ന കുട്ടിക്കാലം, ഒരിക്കൽ വീഡിയോ ഗെയിമിനോടുള്ള അടങ്ങാത്ത ആഗ്രഹം മൂലം കടയിൽ നിന്നും പണം മോഷ്ടിച്ചു ഇറങ്ങിയോടുകയും പിടിയിലാവുകയും  മരത്തിൽ കെട്ടിയിടുകയും ചെയ്തിട്ടുണ്ട് എന്ന് അയാൾ തന്നെ വിവരിക്കുന്നുണ്ട്.
അന്നുമുതൽ വീട്ടുകാർ ഒറ്റപ്പെടുത്തി. വീട്ടുകാരിൽ  നിന്നും നാട്ടുകാരിൽ നിന്നും ഒറ്റപ്പെട്ട ജീവിതം ഒരു മുറിക്കുള്ളിലേക്കും വീഡിയോ ഗെയിമിലേക്കും ഒതുങ്ങിക്കൂടി. ആ മെന്റൽ ട്രോമയിൽ നിന്നും ഇതുവരെ മോചിതനായിട്ടില്ല.
ഒരു കൗൺസലിംഗിലൂടെ മാറ്റിയെടുക്കേണ്ടിയിരുന്ന ആ  ചെറുപ്പക്കാരന്റെ ജീവിതം കൂടുതൽ കൂടുതൽ
സങ്കീർണമാക്കി ആഘോഷിക്കുന്നതിന്റെ  ഔചിത്യം മനസിലാവുന്നില്ല.
കൊണ്ടുപോകേണ്ടിയിരുന്നത് ഒരു മാനസികാരോഗ്യ കേന്ദ്രത്തിലേക്കായിരുന്നു, അല്ലാതെ പോലീസ് സ്റ്റേഷനിലേക്ക് ആയിരുന്നില്ല..

Back to top button
error: