Month: June 2023

  • Crime

    പത്ത് ലക്ഷം രൂപയുടെ മുദ്രാ ലോൺ തരപ്പെടുത്താമെന്ന് പറഞ്ഞ് കോട്ടയത്ത് റെയിൽ‍വേ ജീവനക്കാരിയിൽനിന്ന് യുവാവ് തട്ടിയെടുത്തത് മൂന്നേമുക്കാൽ ലക്ഷം രൂപ!

    കോട്ടയം: പത്ത് ലക്ഷം രൂപയുടെ മുദ്രാ ലോൺ തരപ്പെടുത്താമെന്ന് പറഞ്ഞ് കോട്ടയത്ത് റെയിൽ‍വേ ജീവനക്കാരിയിൽ നിന്ന് യുവാവ് തട്ടിയെടുത്തത് മൂന്നേമുക്കാൽ ലക്ഷം രൂപ. വാക് സാമർഥ്യം കൊണ്ട് ഉദ്യോഗസ്ഥയെ കബളിപ്പിച്ച് പണം തട്ടിയ യുവാവിനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ഓൺലൈൻ റമ്മി കളിക്കാനും ആർഭാട ജീവിതത്തിനും വേണ്ടി സമാനമായ രീതിയിൽ പലരിൽ നിന്നും പണം തട്ടിയിട്ടുണ്ടെന്ന് യുവാവ് പൊലീസിന് മൊഴി നൽകി. മുപ്പത് വയസുകാരനായ പാലക്കാട് ചാലവര സ്വദേശി ആബിദ് ആണ് റെയിൽവേ പൊലീസിൻറെ പിടിയിലായത്. കോട്ടയം റെയിൽവെ സ്റ്റേഷനിലെ വെയിറ്റിങ് റൂമിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരിയിൽ നിന്നാണ് ആബിദ് മൂന്ന് ലക്ഷത്തി എഴുപതിനായിരം രൂപ തട്ടിയത്. പ്രധാനമന്ത്രി മുദ്രാ ലോൺ വഴി പത്ത് ലക്ഷം തരപ്പെടുത്താമെന്നായിരുന്നു പ്രതിയുടെ വാഗ്ദാനം. പണം നൽകി കാലം കുറേ കഴിഞ്ഞിട്ടും വായ്പ കിട്ടാതായതോടെ ജീവനക്കാരി പണം തിരികെ ചോദിച്ചു. അപ്പോഴും ആബിദ് തട്ടിപ്പ് തുടർന്നു. ചെർപ്പുളശേരി, ഷൊർണൂർ, തൃശൂർ, തിരുവനന്തപുരം മേഖലകളിൽ…

    Read More »
  • Crime

    സ്ക്രാച്ച് ആന്റ് വിന്‍ വഴി 13,50,000! കിട്ടണമെങ്കിൽ ആധാർ നമ്പറും അക്കൗണ്ട് വിവിരങ്ങളും നൽകണം, നികുതിയും അടക്കണം; സ്ഥിരം ‘നമ്പർ’ ഏറ്റില്ല, പ്രതികൾ കർണാടകയിൽനിന്ന് പിടിയിൽ

    ആലപ്പുഴ: നാപ്തോൾ ഓൺലൈൻ ഷോപ്പിംഗ് കമ്പനിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ രണ്ട് കർണ്ണാടക സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. കർണാടക കല്ലുഗുണ്ടി സ്വദേശികളായ ജഗദീഷ് (40), ദേവി പ്രസാദ്(35) എന്നിവരാണ് പിടിയിലായത്. കമ്പനിയുടെ പേരിൽ സ്ക്രാച്ച് ആന്റ് വിൻ എന്നപേരിൽ 1,35,000 രൂപ തട്ടിയെന്നാണ് കേസ്. പള്ളിപ്പാട് വില്ലേജിൽ നീണ്ടൂർ മുറിയിൽ ഈശ്വരൻ പറമ്പിൽ വീട്ടിൽ ഗോപാലകൃഷ്ണപിള്ളയ്ക്കാണ് പണം നഷ്ടമായത്. കർണാടകയിൽ നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഗോപാലകൃഷ്ണപിള്ള നാപ്തോൾ കമ്പനിയിൽ നിന്നും ഓൺലൈൻ ആയി സാധനങ്ങൾ വാങ്ങുന്ന ആളായിരുന്നു. 9 -ാം തീയതി ഇദ്ദേഹത്തിന് കാൾ വരുകയും കമ്പനിയുടെ പിആർഒ ആണെന്നും സ്ക്രാച്ച് ആന്റ് വിൻ വഴി നിങ്ങൾക്ക് 13,50,000 അടിച്ചിട്ടുണ്ടെന്നും ഇത് കിട്ടണമെങ്കിൽ ആധാർ നമ്പറും അക്കൗണ്ട് വിവിരങ്ങളും കൂടാതെ സമ്മാനത്തുകയുടെ നികുതിയും അടക്കണമെന്ന് പറഞ്ഞു. തുടർന്ന് പരാതിക്കാരൻ അക്കൗണ്ട് നമ്പറും ആധാർ കാർഡിന്റെ ഫോട്ടോ വാട്സാപ്പിലേക്ക് അയച്ചുകൊടുത്തു. പണം അയച്ചുകൊടുക്കുന്നതിനായി കമ്പനിയുടെ മാനേജർ ജഗദീഷ് എന്നയാളുടെ…

    Read More »
  • Kerala

    ജെ.പി. നദ്ദ പങ്കെടുത്ത വിശാൽ ജനസഭയുടെ വേദിയിൽ ഇരിപ്പിടം നൽകിയില്ല, പരിപാടിയിലേക്ക് ക്ഷണിച്ചില്ല; സംസ്ഥാന ബിജെപി നേതൃത്വത്തോട് അതൃപ്തി അറിയിച്ച് നടൻ കൃഷ്ണകുമാർ

    തിരുവനന്തപുരം: സംസ്ഥാന ബിജെപി നേതൃത്വത്തോട് അതൃപ്തി അറിയിച്ച് നടൻ കൃഷ്ണകുമാർ. പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പങ്കെടുത്ത വിശാൽ ജനസഭ പരിപാടിയിൽ വേദിയിൽ ഇരിപ്പിടം നൽകിയില്ല, പരിപാടിയിലേക്ക് ക്ഷണിച്ചില്ല എന്നിവയാണ് നടന്റെ അതൃപ്തിക്ക് കാരണം. ബിജെപി ദേശീയ കൗൺസിൽ അംഗമാണ് കൃഷ്ണകുമാർ. എന്നാൽ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അടക്കമുള്ളവർ ഫോണിൽ പോലും തന്നെ ബന്ധപ്പെട്ടില്ലെന്നും കൃഷ്ണകുമാർ കുറ്റപ്പെടുത്തിയിട്ടുണ്ട്. ‘കഴിഞ്ഞ ദിവസം പ്രകാശ് ജാവ്ദേക്കർ വിളിച്ചിരുന്നു. ഈ സമയത്ത് തന്നോട് പരിപാടിക്ക് പോകുന്നില്ലേയെന്ന് ചോദിച്ചിരുന്നു. ഏത് പരിപാടിയെന്ന് ചോദിച്ചപ്പോൾ അദ്ദേഹമാണ് ദേശീയ അധ്യക്ഷൻ പങ്കെടുക്കുന്ന പരിപാടിയെ കുറിച്ച് പറഞ്ഞത്. അദ്ദേഹം ആവശ്യപ്പെട്ട പ്രകാരമാണ് താൻ അവിടെ പോയത്. സംസ്ഥാന അധ്യക്ഷനൊക്കെ തിരക്കുള്ള നേതാക്കളാണ്. അവർക്കൊക്കെ ദിവസവും നിരവധി ഫോൺകോളുകൾ വരുന്നതാണ്. ആരെയും വിളിച്ച് പരാതി പറഞ്ഞിട്ടില്ല. ആരും ഇതത്ര വലിയ പ്രശ്നമായി കണ്ടുകാണില്ല. എന്റെ ഫോൺ എപ്പോഴും ഫ്രീയാണ്. ആർക്ക് വേണമെങ്കിലും തന്നെ വിളിക്കാവുന്നതേയുള്ളൂ’ – കൃഷ്ണകുമാർ പറഞ്ഞു.…

    Read More »
  • Kerala

    കൊച്ചിയിൽനിന്ന് കൊല്ലത്തേക്ക് പുറപ്പെട്ടതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം നേരിട്ട അബ്ദുൾ നാസർ മദനിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

    കൊച്ചി: കൊച്ചിയിൽ നിന്ന് കൊല്ലത്തേക്ക് പുറപ്പെട്ടതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം നേരിട്ട അബ്ദുൾ നാസർ മദനിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. കടുത്ത ചർദ്ദിയും ഉയർന്ന രക്തസമ്മർദ്ദവും നേരിട്ടതിനെ തുടർന്നാണ് മദനിയെ അഡ്മിറ്റ് ചെയ്തത്. കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മദനി ഇന്ന് കൊല്ലത്തേക്ക് പോകില്ല. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഭേദമായ ശേഷമായിരിക്കും ഇനി യാത്ര തുടരുക. ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ചതിനെ തുടർന്നാണ് പിഡിപി ചെയർമാൻ അബ്ദുൾനാസർ മദനി കേരളത്തിലെത്തിയത്. അച്ഛൻറെ ആരോഗ്യനില മോശമായതിനെ തുടർന്നാണ് അടിയന്തരമായി നാട്ടിലേക്ക് പോകാൻ മദനിക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ് കിട്ടിയത്. 12 ദിവസത്തേക്കാണ് അദ്ദേഹത്തിന് ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ചത്. ജൂലൈ ഏഴിനാണ് അദ്ദേഹത്തിന് തിരികെ ബെംഗളുരുവിലെത്തേണ്ടത്. രാത്രി ഏഴേകാലോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മദനിക്ക് പാർട്ടി പ്രവർത്തകർ വൻ സ്വീകരണം നൽകി. തുടർന്ന് ആലുവയിൽ നിന്ന് കൊല്ലത്തേക്ക് യാത്ര പുറപ്പെട്ട അദ്ദേഹത്തിന് കടുത്ത ഛർദ്ദി അനുഭവപ്പെടുകയായിരുന്നു. ഇതോടെയാണ് അദ്ദേഹത്തെ കൊച്ചിയിലെ മെഡിക്കൽ…

    Read More »
  • Careers

    എല്ലാ ആഴ്ചയിലും യു.കെയിലെ തൊഴില്‍ദാതാക്കളുമായി ഇന്റര്‍വ്യൂ; കടൽകടക്കാൻ ഇത് സുവർണ്ണാവസരം!

    തിരുവനന്തപുരം: ആരോഗ്യ മേഖലയിലെ പ്രൊഫഷണലുകൾക്കായി നോർക്ക റൂട്ട്സും യുകെയിലെ പ്രമുഖ എൻ.എച്ച്.എസ് ട്രസ്റ്റുമായി ചേർന്ന് സംഘടിപ്പിച്ചു വരുന്ന ടാലന്റ് മൊബിലിറ്റി ഡ്രൈവ് പുരോഗമിക്കുന്നു. ഇതുവഴി നഴ്സുമാർക്കും ഓപ്പറേഷൻ ഡിപ്പാർട്ടമെന്റ് പ്രാക്റ്റീഷണർമാർക്കും നിരവധി അവസരങ്ങൾ ലഭ്യമാണ്. എല്ലാ ആഴ്ചയിലും യു.കെയിലെ തൊഴിൽദാതാക്കളുമായി ഇന്റർവ്യൂ ഇതുവഴി സാധ്യമാണെന്ന് നോർക്ക അറിയിച്ചു. ബിരുദമോ ഡിപ്ലോമയോ വിദ്യാഭ്യാസ യോഗ്യതയും, IELTS/ OET യു.കെ സ്കോറുമുളള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. IELTS /OET ഇല്ലാത്ത ഉദ്യോഗാർത്ഥികൾ തെരഞ്ഞെടുക്കപ്പെട്ടാൽ കണ്ടീഷണൽ ഓഫർ ലെറ്റർ നൽകുന്നതും ആറ് മാസത്തിനകം OET /IELTS പാസാവേണ്ടതുമാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ ബയോഡാറ്റ, OET /IELTS സ്കോർ, ബിരുദം /ഡിപ്ലോമ സർട്ടിഫിക്കറ്റ്, മോട്ടിവേഷൻ ലെറ്റർ, അക്കാഡമിക് ട്രാൻസ്‌ക്രിപ്ട്, നഴ്സിംഗ് രജിസ്‌ട്രേഷൻ, എന്നിവ സഹിതം അപേക്ഷിക്കുക. ജനറൽ മെഡിക്കൽ & സർജിക്കൽ നഴ്സ് തസ്തികയിലേക്ക് (ബി.എസ്.സി) കഴിഞ്ഞ് മൂന്ന് വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയവും തീയറ്റർ നഴ്സ് (ബി.എസ്.സി) കഴിഞ്ഞ് രണ്ട്…

    Read More »
  • Crime

    കോട്ടയം മെഡിക്കൽ കോളേജിൽ യുവാവിനെ ആക്രമിച്ച് പണം കവർച്ച: രണ്ടുപേർ പിടിയിൽ

    ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളേജിൽ യുവാവിനെ ആക്രമിച്ച് പണം തട്ടിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം അമര ഭാഗത്ത് ഒറപ്പാക്കുഴി വീട്ടിൽ അനന്തു ഷാജി (24), തെങ്ങണ മാടപ്പള്ളി ഇല്ലിമൂട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന അമൃത്.എ (28) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് ഇന്നലെ വൈകുന്നേരം 3 മണിയോടുകൂടി കോട്ടയം മെഡിക്കൽ കോളേജ് ഗൈനക്കോളജി വാർഡ് പാർക്കിംഗ് ഗ്രൗണ്ടിന്റെ മുൻവശം റോഡിലൂടെ നടന്നുപോയ പാമ്പാടി സ്വദേശിയെ തടഞ്ഞുനിർത്തി ഇയാളുടെ പോക്കറ്റിൽ ഉണ്ടായിരുന്ന 15,000 രൂപയും എ.ടി.എം കാർഡും തട്ടിയെടുക്കുകയായിരുന്നു. പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു. അനന്തു ഷാജിക്ക് ചങ്ങനാശ്ശേരി, തൃക്കൊടിത്താനം, കീഴ് വായ്പൂർ, കോയിപ്രം തുടങ്ങിയ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇവരെ കോടതിയിൽ ഹാജരാക്കി.    

    Read More »
  • Crime

    അനധികൃത വിൽപ്പനക്കായി വിദേശമദ്യം സൂക്ഷിച്ചയാൾ പാലായിൽ പിടിയിൽ

    പാലാ: അനധികൃത വിൽപ്പനയ്ക്കായി വിദേശമദ്യം സൂക്ഷിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ളാലം വില്ലേജ് കരൂർ ഭാഗത്ത് കരൂർ പുത്തൻപുരയ്ക്കൽ വീട്ടിൽ സെബാസ്റ്റ്യൻ ജോസഫ് (65) എന്നയാളാണ് പാലാ പോലീസിന്റെ പിടിയിലായത്. കരൂർ പള്ളി ഭാഗത്ത് ഉള്ള ഇയാള്‍ അനധികൃത മദ്യക്കച്ചവടം നടത്തുന്നുണ്ടെന്ന് പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പാലാ പോലീസ് സെബാസ്റ്റ്യൻ ജോസഫിന്റെ വീട്ടിലെത്തി പരിശോധന നടത്തി വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന വിദേശമദ്യം പിടിച്ചെടുക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

    Read More »
  • Crime

    ബൈക്ക് മോഷണം: ചിങ്ങവനത്ത് യുവാവ് അറസ്റ്റിൽ

    കോട്ടയം: ചിങ്ങവനത്ത് ബൈക്ക് മോഷണകേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം അമരഭാഗത്ത് കള്ളികാട്ടിൽ വീട്ടിൽ അഖിൽ അജി (19) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രി കുറിച്ചി സ്വദേശിയുടെ വീട്ടുമുറ്റത്ത് വച്ചിരുന്ന മോട്ടോർ സൈക്കിൾ മോഷ്ടിച്ചു കൊണ്ടു പോവുകയായിരുന്നു. പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ വാഹന പരിശോധനയിൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ അഖിൽ അജിയെ ബൈക്കുമായി പിടികൂടുകയായിരുന്നു. മോഷണത്തിന് ശേഷം നമ്പർ പ്ലേറ്റ് ഊരി മാറ്റിയ നിലയിലായിരുന്നു ബൈക്കുമായി ഇയാളെ പോലീസ് പിടികൂടുന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ്‌ ചെയ്തു.

    Read More »
  • Crime

    യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ ഈരാറ്റുപേട്ടയിൽ ബന്ധു പിടിയിൽ

    ഈരാറ്റുപേട്ട: യുവാവിനെ നടുറോഡിൽ കുത്തി കൊലപ്പെടുത്തിയ കേസിൽ ബന്ധുവായ മധ്യവയസ്കൻ പോലീസിന്റെ പിടിയിൽ. തലനാട്‌ ഞണ്ടുകല്ല് ഭാഗത്ത്‌ മുതുകാട്ടിൽ വീട്ടിൽ ആട് ജോസ് എന്ന് വിളിക്കുന്ന ജോസ് സെബാസ്റ്റ്യൻ (51) എന്നയാളാണ് ഈരാറ്റുപേട്ട പോലീസിന്റെ പിടിയിലായത്. ഇയാള്‍ തന്റെ സഹോദരി പുത്രനായ ലിജോ ജോസ് (31)നെയാണ് കുത്തി കൊലപ്പെടുത്തിയത്. ഈരാറ്റുപേട്ട തലപ്പലം കളത്തുകടവ്-വെട്ടിപ്പറമ്പ് റോഡ് ഭാഗത്ത് വെച്ചാണ് ഇയാള്‍ ലിജോ ജോസിനെ കുത്തിയത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാള്‍ മരണപ്പെടുകയായിരുന്നു. ഇത് കണ്ട് തടയാൻ ശ്രമിച്ച തന്റെ മകനെയും ഇയാൾ ആക്രമിക്കുകയായിരുന്നു. ജോസ് മുൻപ് ആലപ്പുഴ ജില്ലയിലെ മുക്കുപണ്ടം കേസുമായി ബന്ധപ്പെട്ട് ജയിലിൽ നിന്നും മൂന്ന് ദിവസം മുൻപാണ് ജയിലിൽ മോചിതനായത്. കൂടാതെ ഇയാൾ ഈരാറ്റുപേട്ട സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട ആളുമാണ്. ജോസ് സെബാസ്റ്റ്യനും ലിജോ ജോസും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ്. ഇയാളെ വിശദമായി ചോദ്യംചെയ്തു വരികയാണെന്നും പോലീസ് പറഞ്ഞു.

    Read More »
  • Crime

    കൊട്ടാരക്കരയിൽ ഒഡീഷ സ്വദേശിയുടെ കൊലപാതകം;സഹോദരീ ഭർത്താവ് അറസ്റ്റിൽ

    കൊട്ടാരക്കര : ഒഡീഷ സ്വദേശിയായ അതിഥിത്തൊഴിലാളി അവയ് ബീറി(30)ന്റെ കൊലപാതകത്തില്‍ സഹോദരീ ഭര്‍ത്താവ് മനോജ്കുമാര്‍ നായിക് (28) അറസ്റ്റില്‍. വഴക്കിനെത്തുടര്‍ന്നു വീടുവിട്ടിറങ്ങിയ അവയ് ബീറിനെ തിരഞ്ഞിറങ്ങിയ മനോജ് വൃന്ദാവൻ ജങ്ഷനു സമീപം ഇയാളെ കണ്ടെത്തുകയും വാക്‌തര്‍ക്കത്തിനിടെ സിമന്റ്‌കട്ട ഉപയോഗിച്ച്‌ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയുമായിരുന്നെന്ന് പോലീസ് പറയുന്നു. ശനിയാഴ്ച രാവിലെ ഒഡീഷയിലേക്കു കടക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് പോലീസ് മനോജിനെ കസ്റ്റഡിയിലെടുത്തത്. സി.സി.ടി.വി.ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മനോജാണ് കൊലപാതകിയെന്നു പോലീസ് കണ്ടെത്തിയത്. തൃക്കണ്ണമംഗല്‍ തട്ടത്ത്‌ പള്ളിക്കു സമീപം വാടകവീട്ടില്‍ കഴിയുന്ന സഹോദരിക്കും കുടുംബത്തിനുമൊപ്പമായിരുന്നു ഒരുമാസമായി അവയ് ബീറും താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി സഹോദരീ ഭര്‍ത്താവായ മനോജുമായി വഴക്കിട്ട അവയ് വീടുവിട്ടിറിങ്ങി. പിന്നാലെയെത്തിയ മനോജ് അവയ് ബീറിനെ സിമന്റ്കട്ട ഉപയോഗിച്ച്‌ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.

    Read More »
Back to top button
error: