കണ്ണൂർ:ബസില്‍ അമ്മയോടൊപ്പം യാത്ര ചെയ്യുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച വയോധികൻ അറസ്റ്റിൽ.
സംഭവത്തിൽ കന്യാകുമാരി മാര്‍ത്താണ്ഡം സ്വദേശി എം ആന്റണി(65)യെയാണ് തളിപ്പറമ്ബ് ഇന്‍സ്‌പെക്ടര്‍ എ വി ദിനേശന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.13 വയസുകാരിക്കെതിരെയാണ് ഇയാൾ ലൈംഗിക അതിക്രമം നടത്തിയത്.നിര്‍മാണ തൊഴിലാളിയായ ഇയാള്‍ പൂവ്വം മാന്യ മംഗത്ത് വാടക ക്വാർട്ടേഴ്‌സില്‍ താമസിച്ചു വരികയായിരുന്നു.
ജൂൺ 24 ന് രാത്രി തളിപ്പറമ്ബില്‍ നിന്നും ആലക്കോട്ടെക്ക് പോകുന്ന ബസിലാണ് കുട്ടിക്ക് നേരെ അതിക്രമമുണ്ടായത്. പ്രതിയെ തളിപ്പറമ്ബ് പോക്‌സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു