Month: June 2023
-
Kerala
കാട്ടുപോത്തിനെ കൊന്ന് ഇറച്ചി കടത്തിയ സംഭവത്തില്‍ മൂന്നു പേര്‍ പിടിയിൽ; നേതൃത്വം നൽകിയ ബിജെപി നേതാവ് ഒളിവിൽ
പാലക്കാട്:കാട്ടുപോത്തിനെ വെടിവെച്ചു കൊന്ന് ഇറച്ചി കടത്തിയ സംഭവത്തില്‍ മൂന്നു പേര്‍ പിടിയിൽ. ചിറ്റാരിക്കാല്‍ അതിരുമാവിലെ പാട്ടത്തില്‍ വീട്ടില്‍ പി കെ മധു (40), മാനടുക്കം മലാംകുണ്ട് കോളനിയിലെ ആര്‍ സുരേഷ് (37), പാലക്കാട് ഉളിക്കടവിലെ കൊച്ചുമലയില്‍ വീട്ടില്‍ ആര്‍ ലിനേഷ് (40) എന്നിവരാണ് അറസ്‌റ്റിലായത്.ഇറച്ചി കടത്തിയ പിക്കപ്പും കാറും കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം കാട്ടുപോത്തിനെ വെടിവച്ച് ഇറച്ചിയാക്കി കടത്താൻ നേതൃത്വം നല്‍കിയ ബിജെപി നേതാവ് ഒളിവില്‍ പോയി. മാരിപ്പടുപ്പിലെ ബിജെപി നേതാവായ അനിലാണ് ഒളിവിലുള്ളത്. മരവ്യാപാരിയായ അനിലിനൊപ്പം പണിയെടുക്കുന്ന തൊഴിലാളികളാണ് പിടിയിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്‌തു. ഞായര്‍ രാവിലെയാണ് സംഭവം. കാട്ടുപോത്തിന്റെ തലയോട്ടിയും മറ്റവശിഷ്ടങ്ങളും അനിലിന്റെ പറമ്ബില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയിരുന്നു.
Read More » -
Kerala
വന്ദേഭാരതിന്റെ വാതിൽ തകർത്ത സംഭവം; യുവാവ് ഒരു ലക്ഷം രൂപ റയിൽവേയ്ക്ക് നൽകണം
വന്ദേഭാരത് എക്‌സ്പ്രസ്സിലെ ശുചിമുറി ഉള്ളില്‍ നിന്ന് പൂട്ടി അകത്തിരുന്ന് പരിഭ്രാന്തി സൃഷ്ടിച്ച യുവാവിനെ പുറത്തെത്തിക്കാൻ വാതില്‍ പൊളിച്ചതില്‍ റെയില്‍വേക്ക് നഷ്ടം ഒരു ലക്ഷം രൂപ.ഇത് യുവാവിൽ നിന്നും ഈടാക്കാനാണ് റെയിൽവെയുടെ തീരുമാനം. കാസര്‍കോട് ഉപ്പള സ്വദേശിയായ ശരണ്‍ എന്ന യുവാവാണ് തീവണ്ടിക്കുള്ളില്‍ പരിഭ്രാന്തി സൃഷ്ടിച്ചത്. മണിക്കൂറുകള്‍ ഇ- വണ്‍ കോച്ചിലെ ശുചിമുറിയുടെ വാതില്‍ പൂട്ടിയ നിലയിലായിരുന്നു. ശുചീകരണ തൊഴിലാളികളാണ് വിവരം റെയില്‍വേ അധികൃതരെ അറിയിച്ചത്.തുടർന്ന് പരിശോധനയിലാണ് ആള് അകത്തുണ്ടെന്ന് മനസ്സിലായത്. ഇയാള്‍ കാസര്‍കോട് നിന്നാണ് ട്രെയിനിൽ കയറിയതെന്നാണ് പറയുന്നത്.തുടർന്ന് ഷൊര്‍ണൂരില്‍ വെച്ചാണ് ട്രെയിനിലെ ശുചിമുറിയുടെ വാതില്‍ തകര്‍ത്ത് ഇയാളെ പുറത്തെത്തിച്ചത്. വൈകുന്നേരം അഞ്ചരയോടെ ഷൊര്‍ണൂര്‍ ജംഗ്ഷൻ റെയില്‍വേ സ്റ്റേഷനില്‍ വണ്ടി എത്തിയപ്പോള്‍ റെയില്‍വേ സംരക്ഷണസേനയും മെക്കാനിക്കല്‍ വിഭാഗം അധികൃതരും ചേര്‍ന്നാണ് ശുചിമുറിയുടെ വാതില്‍ പൊളിച്ചത്. പലരും നിരവധി തവണ പുറത്തുവരാൻ നിര്‍ബന്ധിച്ചുവെങ്കിലും യുവാവ് ഇതിന് തയ്യാറായില്ല.ശുചിമുറിയുടെ വാതില്‍ കയറുകൊണ്ട് ഉള്ളില്‍ നിന്ന് ബന്ധിച്ച നിലയിലായിരുന്നു. യുവാവിനെ പുറത്തെത്തിക്കാൻ പോലീസിന് ബലം…
Read More » -
Kerala
ബസുകളില്‍ മാറി മാറി കയറി പെണ്‍കുട്ടികളോട് ലൈംഗികാതിക്രമം; ഒടുവിൽ തിരുവല്ല സാബു കുടുങ്ങി
കൊല്ലം ചടയമംഗലത്ത് ബസിനുള്ളില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം നടത്തിയ തിരുവല്ല സ്വദേശി സാബു(49) ആള് ചില്ലറപുള്ളിയല്ല. നിരവധി ബസുകളിലെ ടിക്കറ്റുകളാണ് സാബുവില്‍ നിന്നും പോലീസ് കണ്ടെടുത്തത്. ബസുകളില്‍ മാറി മാറി കയറി പെണ്‍കുട്ടികളോട് ലൈംഗികാതിക്രമം നടത്തുന്നതാണ് ഇയാളുടെ രീതി. തിരുവനന്തപുരത്തു നിന്ന് മൂവാറ്റുപുഴയ്ക്കു പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസില്‍ തിങ്കളാഴ്ച വൈകിട്ട് 6.30-ഓടെയായിരുന്നു സംഭവം. ആയൂരില്‍ നിന്നാണ് സാബു ബസില്‍ കയറിയത്. പെണ്‍കുട്ടിയിരുന്ന സീറ്റിനു സമീപമെത്തിയ ഇയാള്‍ മോശമായി പെരുമാറാൻ തുടങ്ങി. ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയുടെ ശരീരത്തിലേക്ക് ചാഞ്ഞു നിന്ന് ഇയാള്‍ നഗ്നതാപ്രദര്‍ശനം നടത്തുകയായിരുന്നു. വിദ്യാര്‍ഥിനിയുടെ ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്തു. പെണ്‍കുട്ടി ബഹളം വെച്ചതോടെ മറ്റു യാത്രക്കാര്‍ ഇടപെട്ടു. സാബുവിനെ തടഞ്ഞു വെച്ച ശേഷം ബസ് ജീവനക്കാര്‍ പോലീസിനെ വിവരമറിയിച്ചു. ചടയമംഗലം പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത ശേഷം ബസ് സ്റ്റേഷനിലേക്ക് മാറ്റി. വിദ്യാര്‍ഥിനിയുടെ മൊഴിയെടുത്ത പോലീസ് സ്ത്രീത്വത്തെ അപമാനിച്ചതിനും പൊതു സ്ഥലത്ത് നഗ്നനതാപ്രദര്‍ശനം നടത്തിയതിനും ലൈംഗികാതിക്രമത്തിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്
Read More » -
Health
മുട്ടുവേദനയ്ക്ക് എരിക്കിന്റെ ഇല മതി
എരിക്കിന്റെ ഏതാനും ഇലകളിട്ടു തിളപ്പിച്ച വെള്ളത്തില്‍ തോര്‍ത്തു മുക്കി കാൽമുട്ടിൽ വച്ച് ചൂടു പിടിപ്പിക്കുക. കാര്യം നിസാരം! അസ്ഥികളുടെ ബലക്കുറവും തേയ്മാനവുമാണ് മുട്ടുവേദനയുടെ കാരണങ്ങളിൽ മുഖ്യം.കാൽസ്യത്തിന്റെ കുറവും നേരത്തെ ഏറ്റിട്ടുള്ള ക്ഷതങ്ങളുമൊക്കെ ഇതിന് കാരണങ്ങളായി വരാം. ചെറുപ്രായം മുതൽ ശരിയായ പോഷണം ലഭിച്ചില്ലെങ്കിൽ പ്രായം വർധിക്കുംതോറും സന്ധികളുടെ ആരോഗ്യത്തിൽ, പ്രത്യേകിച്ചും കാൽമുട്ടിന് കാര്യമായ ബുദ്ധിമുട്ടുകളുണ്ടാകാൻ സാധ്യത കൂടുതലാണ്.നടക്കുമ്പോൾ ഉള്ളിൽ എന്തോ പൊട്ടുന്നതുപോലുള്ള ശബ്ദം കേൾക്കുന്നുവെന്ന് ചിലർ പറയാറുണ്ട്. ഇതിനെ തേയ്മാനത്തിന്റെ ലക്ഷണമായി കണക്കാക്കാം. പെട്ടെന്നൊരു ദിവസം കൊണ്ട് ഉണ്ടാകുന്നതാവില്ല ഇത്. വളരെപ്പതുക്കെ,തേയ്മാനത്തോടൊപ്പം വേദനയും നീരും കൂടിവരുകയാണ് ചെയ്യുക.രോഗത്തിന്റെ ആദ്യഘട്ടങ്ങളിൽ, അല്ലെങ്കിൽ സങ്കീർണമല്ലാത്ത സാഹചര്യങ്ങളിൽ മരുന്നുകൾ സേവിക്കുന്നത് കൊണ്ടുതന്നെ ഫലപ്രാപ്തി ലഭിക്കാം. നമ്മുടെ പറമ്പുകളിലോ റോഡരികിലോ കാണുന്ന ഒരു സസ്യമുണ്ട് – എരിക്ക്. വെളുത്ത പശ വരുന്ന ഒരിനം സസ്യം. ഈ എരിക്കിന്റെ ഇലകള്‍ വെള്ളത്തിലിട്ടു തിളപ്പിച്ച് ഈ വെള്ളത്തില്‍ തുണി മുക്കിപ്പിഴിഞ്ഞ് മുട്ടിലോ സന്ധിവേദനയുളളിടത്തോ വയ്ക്കുക.ഇത് വേദന പെട്ടെന്നു ശമിപ്പിയ്ക്കാന്‍ സഹായിക്കും.എല്ലാ മുട്ടുവേദനയ്ക്കും ഇതാണ്…
Read More » -
Crime
ഡല്‍ഹിയില്‍ പട്ടാപ്പകല്‍ നടുറോഡില്‍ തോക്കുചൂണ്ടി കവര്‍ച്ച; നാലംഗ സംഘം രണ്ടു ലക്ഷം കവര്‍ന്നു
ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്ത് പട്ടാപ്പകല്‍ നടുറോഡില്‍ കാര്‍ തടഞ്ഞ് യാത്രക്കാരെ തോക്കിന്‍മുനയില്‍ നിര്‍ത്തി 2 ലക്ഷം രൂപ കവര്‍ന്നു. ഡല്‍ഹി പ്രഗതി മൈതാന്‍ തുരങ്കത്തിലാണു സംഭവം. 2 ബൈക്കുകളിലായി പിന്തുടര്‍ന്ന നാലംഗസംഘം കാറിനെ മറികടന്നു തടയുകയായിരുന്നു. ചാന്ദ്‌നി ചൗക്കില്‍ ഒമിയ എന്റര്‍പ്രൈസസിലെ ഡെലിവറി ഏജന്റായ സജന്‍കുമാര്‍ പട്ടേലും സുഹൃത്ത് ജിഗര്‍ പട്ടേലുമായിരുന്നു കാറില്‍. സ്ഥാപന ഉടമയുടെ സുഹൃത്തിനു നല്‍കാനുള്ള പണവുമായി ടാക്‌സിയില്‍ ലാല്‍ കിലയില്‍നിന്നു ഗുരുഗ്രാമിലേക്കായിരുന്നു യാത്ര. കാര്‍ റിങ് റോഡില്‍ നിന്നു പ്രഗതി മൈതാന്‍ തുരങ്കത്തിലേക്കു കടന്നയുടന്‍ കവര്‍ച്ചാസംഘം കുറുകെ നിന്നു. ഇരു ബൈക്കുകളിലെയും പിന്‍സീറ്റിലിരുന്നവര്‍ ഇറങ്ങി തോക്കുചൂണ്ടി കാറിന്റെ പിന്‍സീറ്റ് യാത്രക്കാരില്‍നിന്നു ബാഗ് പിടിച്ചെടുത്ത ശേഷം കടന്നുകളഞ്ഞു. ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. ശനിയാഴ്ച 3 മണിക്കു നടന്ന സംഭവത്തിന്റെ സിസി ടിവി ദൃശ്യം ഇന്നലെ പുറത്തുവന്നു. സംഭവം നടക്കുമ്പോള്‍ തുരങ്കത്തിലൂടെ മറ്റു വാഹനങ്ങള്‍ കടന്നു പോകുന്നതു ദൃശ്യത്തില്‍ കാണാം. തോക്കും ബഹളവും കണ്ടതോടെ മറ്റു യാത്രക്കാര്‍ വണ്ടി…
Read More » -
Kerala
വീടിന്റെ മുറ്റത്തു നിന്ന വീട്ടമ്മയുടെ കഴുത്തില്‍ കടിച്ച് തെരുവു നായ; പേവിഷബാധയെന്നു സംശയം
തൃശൂര്‍: മുറ്റത്ത് നില്‍ക്കുകയായിരുന്ന വീട്ടമ്മയെ തെരുവു നായ കടിച്ചു. ഒല്ലൂര്‍ ഇളംതുരുത്തിയിലാണ് നായയുടെ ആക്രമണം. ഇളംതുരുത്തി പയ്യപ്പിള്ളി ജോസിന്റെ ഭാര്യ ഉഷ (52)യ്ക്കാണ് നായയുടെ കടിയേറ്റത്. വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നായയ്ക്ക് പേ വിഷബാധയുള്ളതായി സംശയിക്കുന്നു. ഇന്നലെ രാവിലെ 10.30നാണ് സംഭവം. ഉഷ വീട്ടുമുറ്റത്ത് നില്‍ക്കുമ്പോള്‍ ഓടിയെത്തിയ നായ അവരുടെ കഴുത്തിലും കൈവിരലുകളിലും കാലിലുമാണ് കടിച്ചത്. മുറിവുകള്‍ ആഴത്തിലുള്ളതാണ്. ഓടിയെത്തിയ നാട്ടുകാരെയും നായ ആക്രമിക്കാന്‍ ശ്രമിച്ചു. നാട്ടുകാര്‍ ഒഴിഞ്ഞുമാറി നായയെ ഓടിച്ചു. പിന്നാലെ ഉഷയെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഇതേ നായ മറ്റു പലരേയും കടിച്ചതായും നാട്ടുകാര്‍ പറയുന്നു. പ്രദേശത്ത് ആശങ്കയും പടര്‍ന്നിട്ടുണ്ട്. നായയെ ഇതുവരെ കണ്ടെത്തിയിട്ടില്ല.
Read More » -
Crime
മുന്‍ എസ്.എഫ്.ഐക്കാരുടെ വ്യാജസര്‍ട്ടിഫിക്കറ്റ് കേസ്; നിഖിലിന്റെ കൂട്ടുപ്രതി അബിന്‍ സി. രാജ് പിടിയില്‍
കൊച്ചി: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ നിഖില്‍ തോമസിനെ സഹായിച്ച മുന്‍ എസ്.എഫ്.ഐ. നേതാവ് അബിന്‍ സി രാജ് പിടിയില്‍.മാലിദ്വീപില്‍നിന്ന് എത്തിയപ്പോള്‍ തിങ്കളാഴ്ച രാത്രി 11.30-ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. കേസില്‍ അബിന്‍ രണ്ടാം പ്രതിയാണ്. കേസെടുത്തതോടെ ഇയാളെ നാട്ടിലെത്തിക്കുകയായിരുന്നു. അബിന്‍രാജ് മാലിദ്വീപില്‍ അധ്യാപകനായി ജോലിചെയ്യുകയായിരുന്നു. നിഖില്‍ തോമസിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അബിന്‍രാജിനെയും കേസില്‍ പ്രതിയാക്കിയിരുന്നു. തുടര്‍ന്ന് ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു പോലീസ്. ഇതിനായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കവും തുടങ്ങിയിരുന്നു. അതിനിടെയാണ് പിടിയിലായത്. കൊച്ചിയിലെത്തിയ ഉടന്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിഖില്‍ കായംകുളം എസ്.എഫ്.ഐ.യുടെ ഏരിയ സെക്രട്ടറിയായി പ്രവര്‍ത്തിക്കുമ്പോള്‍ കണ്ടല്ലൂര്‍ സ്വദേശിയായ അബിന്‍ പ്രസിഡന്റായിരുന്നു. പിന്നീട് അധ്യാപകനായി ജോലി ലഭിച്ച ശേഷം മാലിദ്വീപിലേക്ക് പോയി. നിഖിലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാളോട് നാട്ടിലെത്താന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. നാട്ടിലെത്തിയപ്പോള്‍ തന്നെ പോലീസ് പിടികൂടുകയായിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ബുദ്ധികേന്ദ്രം അബിനാണെന്നാണ് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നത്. തിരുവനന്തപുരത്ത് പഠിക്കുമ്പോള്‍ മറ്റു സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികള്‍ക്ക്…
Read More » -
Crime
വഴിയില്‍ തടഞ്ഞുനിര്‍ത്തി കവര്‍ച്ച; തടഞ്ഞത് 20 രൂപ, ദമ്പതികള്‍ക്കു 100 രൂപ നല്‍കി കള്ളന്മാര്‍ സ്ഥലംവിട്ടു!
ന്യൂഡല്‍ഹി: മോഷണശ്രമത്തിനിടെ ദമ്പതികള്‍ക്കു നൂറുരൂപ നല്‍കി മോഷ്ടാക്കള്‍! ഡല്‍ഹിയിലാണ് വിചിത്രമായ സംഭവം. ദമ്പതികളെ തടഞ്ഞു നിര്‍ത്തി പണം മോഷ്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ 20 രൂപമാത്രമാണ് അവരില്‍ നിന്ന് മോഷ്ടാക്കള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ദമ്പതികള്‍ക്കു നൂറു രൂപ നല്‍കി മോഷ്ടാക്കള്‍ സ്ഥലം വിടുകയും ചെയ്തു. സിസി ടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഹെല്‍മറ്റു ധരിച്ച രണ്ടുപേര്‍ ദമ്പതികളുടെ അടുത്തേക്കു വരികയും അവരെ തടഞ്ഞു നിര്‍ത്തുകയും ചെയ്തു. പണം ചോദിക്കുന്ന സമയത്ത് ഹെല്‍മറ്റ്ധാരികളില്‍ ഒരാള്‍ പുരുഷനെ നോക്കി. അവരുടെ കയ്യില്‍ ഒന്നുമില്ലെന്നു മനസ്സിലായതോടെ എന്തോ സാധനം ദമ്പതികള്‍ക്കു നല്‍കുന്നതും വീഡിയോയില്‍ ഉണ്ട് നൂറു രൂപയുടെ നോട്ടായിരുന്നു എന്ന് ദമ്പതികള്‍ പിന്നീട് പോലീസില്‍ മൊഴി നല്‍കി. തൊട്ടടുത്തുണ്ടായിരുന്ന സ്‌കൂട്ടറില്‍ അവര്‍ പോകുന്നതും വിഡിയോയില്‍ കാണാം. സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് മോഷ്ടാക്കളെ പിടികൂടി. ഇവരില്‍ നിന്ന് 30ല്‍ അധികം മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. ദേവ് വര്‍മ, ഹര്‍ഷ് രജ്പുത് എന്നിവരാണ് അറസ്റ്റിലായതെന്ന്…
Read More » -
LIFE
ഷൈൻ ടോം ചാക്കോയുടെ ത്രില്ലർ ചിത്രം പതിമൂന്നാം രാത്രി ടീസർ പുറത്ത്; ചിത്രം അടുത്തമാസം തീയറ്ററിൽ
കൊച്ചി: ഷൈൻ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ, ദീപക് പറമ്പോൽ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം പതിമൂന്നാം രാത്രിയുടെ ടീസർ പുറത്തിറങ്ങി.ഡി2കെ ഫിലിംസിന്റെ ബാനറിൽ മേരി മെയ്‌ഷ നിർമ്മിച്ച് നവാഗതനായ മനീഷ് ബാബു സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രമാണ് “പതിമൂന്നാം രാത്രി”. പുതുവർഷ ആഘോഷങ്ങൾക്കൊരുങ്ങുന്ന കൊച്ചിയിലേക്ക് തലേദിവസം ജോലിസംബന്ധമായി മറയൂരിൽ നിന്നും യാത്ര ചെയ്യുന്ന ശിവറാം, ഇതേ ദിവസം തന്നെ അടിമാലിയിൽ നിന്നും ലീവ് കഴിഞ്ഞ് കൊച്ചിയിലെ തുണിക്കടയിൽ വീണ്ടും ജോലിക്കായി എത്തുന്ന മാളവിക, തിരുവനന്തപുരത്ത് ഐ ടി കമ്പനിയിൽ ട്രെയിനർ ആയി ജോലി ചെയ്യുന്ന വിനോദ് എബ്രഹാം ജോലി സംബന്ധമായ മീറ്റിംഗിനായി ഇതേ ദിവസം കൊച്ചിയിലേക്ക് എത്തുന്നു. തമ്മിൽ പരിചയമില്ലാത്ത ഈ മൂന്നുപേരും കൊച്ചിയിൽ എത്തുമ്പോൾ ഇവരറിയാതെ തന്നെ ഇവർക്കിടയിൽ സംഭവിക്കുന്ന കുറേ കാര്യങ്ങൾ, തുടർന്നുണ്ടാകുന്ന സംഭവങ്ങൾ ഇതെല്ലാം കോർത്തൊരുക്കിയ ഒരു ത്രില്ലർ ചിത്രമാണ് “പതിമൂന്നാം രാത്രി”. ശിവറാമായി വിഷ്ണു ഉണ്ണികൃഷ്ണനും വിനോദ് എബ്രഹാമായി ഷൈൻ ടോം ചാക്കോയും…
Read More »
