പാലക്കാട്:കാട്ടുപോത്തിനെ വെടിവെച്ചു കൊന്ന് ഇറച്ചി കടത്തിയ സംഭവത്തില്‍ മൂന്നു പേര് പിടിയിൽ.
ചിറ്റാരിക്കാല്‍ അതിരുമാവിലെ പാട്ടത്തില്‍ വീട്ടില്‍ പി കെ മധു (40), മാനടുക്കം മലാംകുണ്ട് കോളനിയിലെ ആര് സുരേഷ് (37), പാലക്കാട് ഉളിക്കടവിലെ കൊച്ചുമലയില്‍ വീട്ടില്‍ ആര് ലിനേഷ് (40) എന്നിവരാണ് അറസ്റ്റിലായത്.ഇറച്ചി കടത്തിയ പിക്കപ്പും കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം കാട്ടുപോത്തിനെ വെടിവച്ച് ഇറച്ചിയാക്കി കടത്താൻ നേതൃത്വം നല്കിയ ബിജെപി നേതാവ് ഒളിവില്‍ പോയി. മാരിപ്പടുപ്പിലെ ബിജെപി നേതാവായ അനിലാണ് ഒളിവിലുള്ളത്. മരവ്യാപാരിയായ അനിലിനൊപ്പം പണിയെടുക്കുന്ന തൊഴിലാളികളാണ് പിടിയിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഞായര്‍ രാവിലെയാണ് സംഭവം. കാട്ടുപോത്തിന്റെ തലയോട്ടിയും മറ്റവശിഷ്ടങ്ങളും അനിലിന്റെ പറമ്ബില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയിരുന്നു.