Month: June 2023
-
Kerala
സിപിഎം നേതാവ് പായയില്‍ പൊതിഞ്ഞ് രണ്ടുകോടി രൂപ കൈപ്പറ്റി; ഗുരുതര ആരോപണവുമായി ദേശാഭിമാനി മുന്‍ അസോ. എഡിറ്റര്‍
തിരുവനന്തപുരം: സിപിഎം ഉന്നത നേതാവിനെ ലക്ഷ്യമിട്ട് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്റെ സാമ്പത്തിക ആരോപണം. ഉന്നതന്‍ രണ്ടു കോടിയില്‍പ്പരം രൂപ പായയില്‍ പൊതിഞ്ഞ് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോയതായി ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ശക്തിധരന്‍ ആരോപിച്ചത്. വെളിപ്പെടുത്തലില്‍ കേസെടുക്കണമെന്നും ശക്തിധരന്റെ മൊഴി ഉടന്‍ രേഖപ്പെടുത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. തിരുവനന്തപുരം മുതല്‍ ടൈം സ്‌ക്വയര്‍ വരെ അറിയപ്പെടുന്നയാളാണ് അദ്ദേഹം. ചെത്തുതൊഴിലാളിയുടെ മകന്‍ ഇപ്പോള്‍ കോടീശ്വരനാണ്. വന്‍കിടക്കാര്‍ നല്‍കിയ കോടികള്‍ കൊച്ചി കലൂരിലെ ഓഫീസില്‍ വച്ച് എണ്ണാന്‍ താന്‍ നേതാവിനെ സഹായിച്ചതായും ശക്തിധരന്‍ ആരോപിക്കുന്നു. കറന്‍സി പൊതിയുന്നതിന് താനും മറ്റൊരു സഹപ്രവര്‍ത്തകനും ചേര്‍ന്നാണ് കൈതോലപ്പായ വാങ്ങിയത്. ഇന്നോവ കാറിന്റെ ഡിക്കിയില്‍ ഇട്ടാണ് പണം തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോയത്. നിലവിലെ ഒരു മന്ത്രി കാറില്‍ ഉണ്ടായിരുന്നതായും ശക്തിധരന്‍ ആരോപിച്ചു. മറ്റൊരവസരത്തില്‍ കോവളത്തെ ഒരു ഹോട്ടലില്‍ വച്ച് പത്തുലക്ഷം രൂപയുടെ രണ്ടുകെട്ടുകള്‍ ഈ ഉന്നതന്‍ കൈപ്പറ്റി. ഇതില്‍ ഒരുകവര്‍ പാര്‍ട്ടിസെന്ററില്‍ ഏല്‍പ്പിച്ചുവെന്നും ശക്തിധരന്റെ കുറിപ്പില്‍ പറയുന്നു. തനിക്കെതിരേ…
Read More » -
Kerala
ബീഗിൾ ഇനത്തിൽപ്പെട്ട നായക്കുട്ടി;ഉടമസ്ഥർ പാലാ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം
പാലാ പോലീസിന്റെ അറിയിപ്പ് പാലാ ടൗണിൽ അലഞ്ഞുതിരിഞ്ഞ നിലയിൽ കണ്ടെത്തിയ സുന്ദരൻ നായക്കുട്ടിയെ ഇന്നലെ പുലർച്ചെയോടെയാണ് രണ്ടു ചെറുപ്പക്കാർ പാലാ പോലീസ് സ്റ്റേഷനിലെത്തിച്ചത്. പാലാ പൊലീസ് ഇതുസംബന്ധിച്ച് ചിത്രം സഹിതം അറിയിപ്പ് കൊടുത്തെങ്കിലും ഇതുവരെ അവനെ തേടി ഉടമ എത്തിയിട്ടില്ല. ബീഗിൾ ഇനത്തിൽപ്പെട്ടതാണ് നായക്കുട്ടി.വിപണിയിൽ നല്ല വിലയുള്ള ബീഗിൾ ബുദ്ധിയിലും സ്‌നേഹപ്രകടനങ്ങളിലും മുന്നിലാണ് . രണ്ടു ദിവസത്തിനുള്ളിൽ ഉടമസ്ഥൻ എത്തിയില്ലെങ്കിൽ പൊലീസിന്റെ ശ്വാനവിഭാഗത്തിലേക്ക് ഇവനെ കൈമാറാനാണ് തീരുമാനം. ഉടമസ്ഥർ പാലാ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടാം. ഫോൺ: 0482 2212334 #keralapolice
Read More » -
Crime
ആലക്കോട് വന്‍ കഞ്ചാവ് വേട്ട; നാലു കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയില്‍
കണ്ണൂര്‍: ആലക്കോട് വന്‍ കഞ്ചാവ് വേട്ട. നാലു കിലോഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയില്‍. ഇന്ന് പുലര്‍ച്ചെ 02:00 മണിയോടെ ആലക്കോട് പോലീസ് ഉം കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് ഉം സംയുക്തമായി നടത്തിയ വാഹന പരിശോധനയില്‍ ആണ് ആലക്കോട് ഒറ്റത്തെ സ്വദേശികളായ പുത്തന്‍പുരയില്‍ അലക്‌സ് ഡോമിനിക് (23), ഊഴിക്കാട്ട് വിമലേഷ് സുനില്‍ (23) എന്നിവര്‍ പിടിയിലായത്. പ്രതികള്‍ സഞ്ചരിച്ച KL 04 AL 4690 നമ്പര്‍ മോട്ടോര്‍ സൈക്കിള്‍ ഉം പോലീസ് പിടിച്ചെടുത്തു. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്കു കിട്ടിയ രഹസ്യ വിവര പ്രകാരം നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി: വി. രമേശന്റെ മേല്‍ നോട്ടത്തില്‍ നടത്തിയ പരിശോധന യിലാണ് പ്രതികള്‍ പിടിയിലായത്. മംഗലാപുരം ഭാഗത്തു നിന്നും കഞ്ചാവ് കൊണ്ട് വന്നു നാട്ടില്‍ വില്‍പ്പന നടത്താറാണ് പ്രതികളുടെ പതിവ്. രണ്ടു പൊതികളിലായി 3.605 കിലോ ഗ്രാം കഞ്ചാവ് ആണ് പിടികൂടിയത്. മാസങ്ങളായി…
Read More » -
Kerala
പതിനാറുകാരൻ ബൈക്കോടിച്ചതിന് പിതാവിന് തടവും പിഴയും ശിക്ഷ; സംഭവം മലപ്പുറത്ത്
മഞ്ചേരി: പതിനാറുകാരൻ ബൈക്കോടിച്ചതിന് പിതാവിന് തടവും പിഴയും ശിക്ഷ. വളാഞ്ചേരി ആതവനാട് വടക്കുമുറി തുറക്കല്‍ വേണു (42) വിനെയാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. 2023 മേയ് അഞ്ചിനാണ് സംഭവം. കൂലിപ്പണിക്കാരനായ പിതാവ് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്കൂട്ടറെടുത്ത് പുറത്തിറങ്ങിയതായിരുന്നു 16കാരൻ. ഹെല്‍മെറ്റും ധരിച്ചിരുന്നില്ല. വെട്ടിച്ചിറ – കാട്ടിലങ്ങാടി പബ്ലിക് റോഡിലെ മാട്ടുമ്മലില്‍ വച്ചാണ് പയ്യനെ വളാഞ്ചേരി എസ്‌ഐ കെ.എൻ ഉണ്ണികൃഷ്ണൻ പിടികൂടിയത്.സംഭവത്തിൽ ആര്‍സി ഉടമയായ പിതാവിന് 30250 രൂപ പിഴയും കോടതി പിരിയും വരെ തടവുമാണ് കോടതി വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു മാസത്തെ തടവ് അനുഭവിക്കണമെന്നതിനാല്‍ വൈകുന്നേരം വരെ കോടതി വരാന്തയിലിരുന്ന വേണു പിഴയൊടുക്കി വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
Read More » -
India
ചോർന്നൊലിച്ച് മുംബൈ-ഇൻഡോര്‍ അവന്തിക എക്സ്പ്രസ്; ട്രെയിനിൽ ഓപ്പണ്‍ ഷവര്‍ സൗകര്യമെന്ന് പരിഹാസം
ന്യൂഡല്‍ഹി: മുംബൈ-ഇൻഡോര്‍ അവന്തിക എക്സ്പ്രസ് ചോര്‍ന്നൊലിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സമൂഹ മാധ്യമങ്ങളില്‍ പരിഹാസം. ഓപ്പണ്‍ ഷവര്‍ സൗകര്യത്തോടെ റെയില്‍വേ അവതരിപ്പിച്ച പുതിയ സ്യൂട്ട് കോച്ച് എന്നാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ കുറിച്ചത്. ഷാമ്ബുവും സോപ്പും നല്‍കുന്ന കാര്യവും റെയില്‍വേയുടെ പരിഗണനയിലാണെന്ന കുറിപ്പുകളും പ്രചരിക്കുന്നുണ്ട്. റെയില്‍വേ വകുപ്പിനെ പരിഹസിച്ച് കോണ്‍ഗ്രസും രംഗത്തെത്തി. പൊള്ളയായ കുപ്രചരണങ്ങള്‍ക്ക് പകരം എന്തെങ്കിലുമൊക്കെ ജോലി ചെയ്തിരുന്നെങ്കില്‍ എന്ന കുറിപ്പോടെ കോണ്‍ഗ്രസ് ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചു. റെയില്‍വേയുടെ ദുര്‍ഗതിക്ക് ആരാണ് ഉത്തരവാദി എന്ന് ചോദിച്ച് മഹിളാ കോണ്‍ഗ്രസും രംഗത്തെത്തി.
Read More » -
Kerala
പ്രധാനമന്ത്രിയുടെ പേരിലും തട്ടിപ്പ്;റെയില്‍വേ ജീവനക്കാരിയുടെ മൂന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയില്‍
കോട്ടയം: പ്രധാനമന്ത്രി മുദ്ര ലോണ്‍വഴി 10 ലക്ഷം രൂപ തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ച് റെയില്‍വേ ജീവനക്കാരിയുടെ മൂന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിലെ പ്രതി പിടിയില്‍. പാലക്കാട് ചാലവര സ്വദേശി ആബിദിനെ(30)യാണ് കോട്ടയം റെയില്‍വേ പോലീസ് ഇൻസ്പെക്ടര്‍ റജി പി.ജോസഫ് അറസ്റ്റുചെയ്തത്. കോട്ടയം റയില്‍വേ സ്റ്റേഷൻ ജീവനക്കാരിയായ തൃശ്ശൂര്‍ സ്വദേശിനിയാണ് തട്ടിപ്പിനിരയായത്. പലതവണയായാണ് തുക തട്ടിയെടുത്തത്. നേരത്തെ പാലക്കാട്, ചേര്‍പ്പുളശ്ശേരി, ഷൊര്‍ണൂര്‍, തൃശ്ശൂര്‍ എന്നിവിടങ്ങളിലും ഇയാൾ സമാനരീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുള്ളതായി പോലീസ് പറഞ്ഞു.
Read More » -
Kerala
സ്വകാര്യ ആശുപത്രിയില്‍ കയറി യുവതിയെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ
തൃശൂർ: പീച്ചി റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിയില്‍ യുവതിയെ ആക്രമിച്ച കേസിലെ പ്രതി പിടിയില്‍. എടപ്പലം വെളുത്തൂക്കാരൻ നിശാന്തി (30)നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ചയാണു കേസിനാസ്പദമായ സംഭവം. പീച്ചി സ്വദേശിയായ യുവാവിനെ നിശാന്തിന്‍റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് മര്‍ദിച്ചിരുന്നു. തുടര്‍ന്ന് ചികിത്സ തേടിയെത്തിയ യുവാവിനെ ആശുപത്രിയില്‍ കയറി നിശാന്ത് ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിക്കുന്നതിനിടെ യുവാവിന്‍റെ ഭാര്യയുടെ കഴുത്തില്‍ പിടിക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. സംഭവശേഷം ഒളിവിലായ പ്രതിയെ തൃശൂരില്‍വച്ചാണ് അറസ്റ്റ് ചെയ്തത്. പോലീസിനെ ആക്രമിച്ച കേസിലും വധശ്രമ കേസിലും അടിപിടിക്കേസിലുമടക്കം മണ്ണുത്തി, പീച്ചി, ഒല്ലൂര്‍ സ്റ്റേഷനുകളിലായി ഒന്പതു കേസുകളില്‍ നിശാന്ത് പ്രതിയാണ്. സ്റ്റേഷൻ റൗഡി പട്ടികയിലുമുണ്ട്
Read More » -
Kerala
മയക്കുമരുന്നുമായി സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരനെ പോലീസ് പിടികൂടി
കൊച്ചി: കളമശേരിയിലെ ഒരു സ്‌കൂളില്‍ സെക്യൂരിറ്റിയായി ജോലി നോക്കുന്ന ഇതരസംസ്ഥാനക്കാരനെ മയക്കുമരുന്നുമായി പോലീസ് പിടികൂടി. പശ്ചിമബംഗാള്‍ സ്വദേശി പരിമള്‍ സിന്‍ഹയെ (24) ആണ് കളമശേരി പോലീസ് അറസ്റ്റു ചെയ്തത്.ഇയാളുടെ പക്കല്‍ നിന്ന് ഒരു കിലോയിലധികം കഞ്ചാവും നാല് ഗ്രാം ഹെറോയിനും കണ്ടെത്തി. കളമശേരി ഇന്‍സ്‌പെക്ടര്‍ വിപിന്‍ ദാസിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
Read More » -
Kerala
തിരുവനന്തപുരം – പത്തനംതിട്ട – കുമളി സൂപ്പർ ഫാസ്റ്റ്
തിരുവനന്തപുരം – പുനലൂർ – പത്തനംതിട്ട – റാന്നി – എരുമേലി – പുലിക്കുന്ന് – മുണ്ടക്കയം – കുട്ടിക്കാനം – വണ്ടിപ്പെരിയാർ – കുമളി ■ 03:00 PM : തിരുവനന്തപുരം ■ 04:50 PM : പുനലൂർ ■ 06:00 PM : പത്തനംതിട്ട ■ 06:30 PM : റാന്നി ■ 06:55 PM : എരുമേലി ■ 07:15 PM : മുണ്ടക്കയം ■ 08:50 PM : കുമളി ■□■□■□■□■□■□■ ■ 03:00 AM : കുമളി ■ 04:30 AM : മുണ്ടക്കയം ■ 04:45 AM : എരുമേലി ■ 05:05 AM : റാന്നി ■ 06:00 AM : പത്തനംതിട്ട (DEP) ■ 06:50 AM : പുനലൂർ ■ 08:50 AM : തിരുവനന്തപുരം
Read More » -
Kerala
ഒരു രാത്രി മുഴുവൻ പീഡനം; പ്രതി കിരണിനെ ആറ്റിങ്ങല്‍ കോടതി റിമാൻഡ് ചെയ്തു
തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവതി ക്രൂരപീഡനത്തിനിരയായ സംഭവത്തില്‍ പ്രതി അവനവഞ്ചേരി സ്വദേശി കിരണിനെ (25) ആറ്റിങ്ങല്‍ കോടതി റിമാൻഡ് ചെയ്തു, ബലാത്സംഗം,ദേഹോപദ്രവം,ഭീഷണിപ്പെടുത്തല്‍,ഐ.ടി നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പീഡനത്തിന്റെയും മര്‍ദ്ദനത്തിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയെ പീഡിപ്പിച്ച കൃഷിഭവൻ ഗോഡൗണില്‍ ഫോറൻസിക് സംഘം പരിശോധന നടത്തി.യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികളില്‍ നിന്നും പൊലീസ് മൊഴിയെടുത്തു. അതേസമയം പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്ന യുവതി ഇന്നലെ ആശുപത്രി വിട്ടു. ശനിയാഴ്ച രാത്രി 11ഓടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ടെക്‌നോപാര്‍ക്കിന് സമീപത്തെ ഒരു ഹോട്ടലില്‍ മറ്റൊരു സുഹൃത്തുമായി യുവതി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അവിടെയെത്തിയ കിരണ്‍ യുവതിയെ നിര്‍ബന്ധിച്ച് ബൈക്കില്‍ കയറ്റി കഴക്കൂട്ടം റെയില്‍വേ ഓവര്‍ബ്രിഡ്ജിന് താഴെ എത്തിച്ചശേഷം മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തി കഴക്കൂട്ടം സൈനിക സ്കൂളിന് സമീപത്തെ അഗ്രോസര്‍വീസ് സെന്ററിനോട് ചേര്‍ന്നുള്ള ഷെഡിലെത്തിച്ച് ക്രൂരമായി മാനഭംഗപ്പെടുത്തുകയുമായിരുന്നു. ഇതെല്ലാം കിരണ്‍ മൊബൈലിലും പകര്‍ത്തി.പുലര്‍ച്ചെ അഞ്ചോടെ ഭയന്ന് നിലവിളിച്ച് കൊണ്ട് യുവതി വിവസ്ത്രയായി പുറത്തേക്ക്…
Read More »