ന്യൂഡല്‍ഹി: മുംബൈ-ഇൻഡോര്‍ അവന്തിക എക്സ്പ്രസ് ചോര്‍ന്നൊലിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സമൂഹ മാധ്യമങ്ങളില്‍ പരിഹാസം.
ഓപ്പണ്‍ ഷവര്‍ സൗകര്യത്തോടെ റെയില്‍വേ അവതരിപ്പിച്ച പുതിയ സ്യൂട്ട് കോച്ച് എന്നാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ കുറിച്ചത്. ഷാമ്ബുവും സോപ്പും നല്‍കുന്ന കാര്യവും റെയില്‍വേയുടെ പരിഗണനയിലാണെന്ന കുറിപ്പുകളും പ്രചരിക്കുന്നുണ്ട്.
റെയില്‍വേ വകുപ്പിനെ പരിഹസിച്ച് കോണ്‍ഗ്രസും രംഗത്തെത്തി. പൊള്ളയായ കുപ്രചരണങ്ങള്‍ക്ക് പകരം എന്തെങ്കിലുമൊക്കെ ജോലി ചെയ്തിരുന്നെങ്കില്‍ എന്ന കുറിപ്പോടെ കോണ്‍ഗ്രസ് ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചു. റെയില്‍വേയുടെ ദുര്‍ഗതിക്ക് ആരാണ് ഉത്തരവാദി എന്ന് ചോദിച്ച് മഹിളാ കോണ്‍ഗ്രസും രംഗത്തെത്തി.