KeralaNEWS

ബീഗിൾ ഇനത്തിൽപ്പെട്ട നായക്കുട്ടി;ഉടമസ്ഥർ പാലാ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം

പാലാ പോലീസിന്റെ അറിയിപ്പ്
 
പാലാ ടൗണിൽ അലഞ്ഞുതിരിഞ്ഞ നിലയിൽ കണ്ടെത്തിയ സുന്ദരൻ നായക്കുട്ടിയെ ഇന്നലെ പുലർച്ചെയോടെയാണ് രണ്ടു ചെറുപ്പക്കാർ പാലാ പോലീസ് സ്റ്റേഷനിലെത്തിച്ചത്. പാലാ പൊലീസ് ഇതുസംബന്ധിച്ച് ചിത്രം സഹിതം അറിയിപ്പ് കൊടുത്തെങ്കിലും ഇതുവരെ അവനെ തേടി ഉടമ എത്തിയിട്ടില്ല.
ബീഗിൾ ഇനത്തിൽപ്പെട്ടതാണ് നായക്കുട്ടി.വിപണിയിൽ നല്ല വിലയുള്ള ബീഗിൾ ബുദ്ധിയിലും സ്‌നേഹപ്രകടനങ്ങളിലും മുന്നിലാണ് . രണ്ടു ദിവസത്തിനുള്ളിൽ ഉടമസ്ഥൻ എത്തിയില്ലെങ്കിൽ  പൊലീസിന്റെ ശ്വാനവിഭാഗത്തിലേക്ക്  ഇവനെ കൈമാറാനാണ് തീരുമാനം. ഉടമസ്ഥർ പാലാ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടാം.  ഫോൺ: 0482 2212334
#keralapolice

Back to top button
error: