KeralaNEWS

പ്രധാനമന്ത്രിയുടെ പേരിലും തട്ടിപ്പ്;റെയില്‍വേ ജീവനക്കാരിയുടെ മൂന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്ത  പ്രതി പിടിയില്‍ 

കോട്ടയം: പ്രധാനമന്ത്രി മുദ്ര ലോണ്‍വഴി 10 ലക്ഷം രൂപ തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ റെയില്‍വേ ജീവനക്കാരിയുടെ മൂന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിലെ പ്രതി പിടിയില്‍.

പാലക്കാട് ചാലവര സ്വദേശി ആബിദിനെ(30)യാണ് കോട്ടയം റെയില്‍വേ പോലീസ് ഇൻസ്പെക്ടര്‍ റജി പി.ജോസഫ് അറസ്റ്റുചെയ്തത്.

 

Signature-ad

കോട്ടയം റയില്‍വേ സ്റ്റേഷൻ ജീവനക്കാരിയായ തൃശ്ശൂര്‍ സ്വദേശിനിയാണ് തട്ടിപ്പിനിരയായത്. പലതവണയായാണ് തുക തട്ടിയെടുത്തത്. നേരത്തെ പാലക്കാട്, ചേര്‍പ്പുളശ്ശേരി, ഷൊര്‍ണൂര്‍, തൃശ്ശൂര്‍ എന്നിവിടങ്ങളിലും ഇയാൾ സമാനരീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുള്ളതായി പോലീസ് പറഞ്ഞു.

Back to top button
error: