KeralaNEWS

സ്വകാര്യ ആശുപത്രിയില്‍ കയറി യുവതിയെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ

തൃശൂർ: പീച്ചി റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിയില്‍ യുവതിയെ ആക്രമിച്ച കേസിലെ പ്രതി പിടിയില്‍.
എടപ്പലം വെളുത്തൂക്കാരൻ നിശാന്തി (30)നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ചയാണു കേസിനാസ്പദമായ സംഭവം. പീച്ചി സ്വദേശിയായ യുവാവിനെ നിശാന്തിന്‍റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് മര്‍ദിച്ചിരുന്നു. തുടര്‍ന്ന് ചികിത്സ തേടിയെത്തിയ യുവാവിനെ ആശുപത്രിയില്‍ കയറി നിശാന്ത് ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിക്കുന്നതിനിടെ യുവാവിന്‍റെ ഭാര്യയുടെ കഴുത്തില്‍ പിടിക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു.

സംഭവശേഷം ഒളിവിലായ പ്രതിയെ തൃശൂരില്‍വച്ചാണ് അറസ്റ്റ് ചെയ്തത്. പോലീസിനെ ആക്രമിച്ച കേസിലും വധശ്രമ കേസിലും അടിപിടിക്കേസിലുമടക്കം മണ്ണുത്തി, പീച്ചി, ഒല്ലൂര്‍ സ്റ്റേഷനുകളിലായി ഒന്പതു കേസുകളില്‍ നിശാന്ത് പ്രതിയാണ്. സ്റ്റേഷൻ റൗഡി പട്ടികയിലുമുണ്ട്

Back to top button
error: