IndiaNEWS

അധ്യാപികയെ നിര്‍ബന്ധിച്ച്‌ വിവസ്ത്രയാക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത വിദ്യാർത്ഥി അറസ്റ്റിൽ

പൂനെ: വീഡിയോ കോളിനിടെ 36കാരിയായ അധ്യാപികയെ നിര്‍ബന്ധിച്ച്‌ വിവസ്ത്രയാക്കുകയും ഈ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയും ചെയ്ത 26കാരനായ വിദ്യാര്‍ത്ഥിക്കെതിരെ പൊലീസ് കേസെടുത്തു.

മഹാരാഷ്ട്രയിലെ ഹദപ്സറിലാണ് സംഭവം. അധ്യാപിക പഠിക്കുന്ന കോളേജിലെ സോഷ്യല്‍ മീഡിയാ ഗ്രൂപ്പില്‍ വീഡിയോ ഇടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാൾ പണം തട്ടാൻ ശ്രമിച്ചതെന്ന് പൊലീസ് അറിയിച്ചു.

 

Signature-ad

2000 മുതല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് എടുക്കുത്തുവരികയാണ് അധ്യാപിക. പിന്നീട് ബിഹാറിലെ പട്നയില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയുമായി  സൗഹൃദത്തിലായ ഇരുവരും തമ്മില്‍ മെസേജ് അയക്കുന്നത് പതിവായി.

ഇതിനിടയിൽ വീഡിയോ കോളിലൂടെ രണ്ടോ മൂന്നോ തവണ വിദ്യാര്‍ത്ഥി തന്നെ നിര്‍ബന്ധിച്ച്‌ വിവസ്ത്രയാക്കിയെന്നും ഇത് റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ച വിദ്യാര്‍ത്ഥി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയാരുന്നെന്നുമാണ് അധ്യാപിക പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.
സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് ഇയാളെ ബീഹാറിൽ നിന്നും കസ്റ്റഡിയിലെടുത്തു.

Back to top button
error: