‘കോയമ്ബത്തൂര്‍-തൃശൂര്‍ തുരങ്കം തുറന്നു. രണ്ടുമണിക്കൂറായിരുന്ന യാത്രാ സമയം ഇപ്പോള്‍ വെറും10 മിനിറ്റാണ്. ഇന്ത്യൻ സര്‍ക്കാരിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് നന്ദി. ഇത്തരം കാര്യങ്ങള്‍ ഒരുമാധ്യമവും വാര്‍ത്തയാക്കുന്നില്ല’ -എന്ന വിശദീകരണത്തോടെ ചന്ദ്ര മൗലി എന്ന സംഘ്പരിവാര്‍ അനുകൂല ട്വിറ്റര്‍ അക്കൗണ്ടില്‍ വന്ന വിഡിയോ ആണ് വടക്കൻ പങ്കുവെച്ചത്.
ഇരുസ്ഥലങ്ങളും തമ്മില്‍ 113 കിലോമീറ്റര്‍ ദൂരമുണ്ട്. ഇത് എങ്ങിനെയാണ് 10 മിനിറ്റ് കൊണ്ട് താണ്ടിയെത്തുക എന്ന് തൃശൂര്‍കാരനായ ടോം വടക്കന് അറിയില്ലേയെന്നും ബി.ജെ.പിയില്‍ ചേര്‍ന്നതോടെ ഉള്ള ബുദ്ധിയും നഷ്ടമായോ എന്നും കമന്റുണ്ട്. ‘വാളയാര്‍ വരെ ഒരു കുഴലുണ്ട്. അതിലൂടെ 220km സ്പീഡില്‍ വരാൻ കഴിയും.. അതിന് ശേഷം കോരയാര്‍ പുഴ ഒഴുകുന്നുണ്ട് (ഇപ്പൊ വെള്ളമില്ല) അതിലേക്ക് എടുത്തു ചാടിയാല്‍ അര മണിക്കൂര്‍ കൊണ്ട് ഒറ്റപ്പാലം എത്താം. അവിടെ നിന്ന് പിന്നെ എത്ര വേണം തൃശൂര്‍ എത്താൻ….’എന്നാണ് പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടിന് ലഭിച്ച മറ്റൊരു കമന്റ്.
‘ഒരുത്തൻ സംഘി ആയാല്‍ അവന്റെ ബുദ്ധി എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കിക്കോണം’ എന്നാണ് മറ്റൊരു കമന്റ്., ‘ഈ ട്വീറ്റ് കാണുന്നത്തോടെ വടക്കൻജീ 100% സംഘിത്വം നേടിയെന്ന് മോദിജിക്ക് മനസിലാവും. അടുത്ത ഇലക്ഷനില്‍ തൃശ്ശൂര്‍ സീറ്റ് തരുമെന്ന് തീര്‍ച്ച’… എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
2020ഏപ്രിലിലാണ് ടോം വടക്കൻ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയത്. പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം കൂടിയാണ് ഇപ്പോള്‍ ടോം വടക്കൻ.