Month: June 2023

  • Kerala

    പ്രമുഖ വിദ്യാഭ്യാസ പണ്ഡിതനും എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ പി ചിത്രൻ നമ്പൂതിരിപ്പാട്‌ അന്തരിച്ചു

    തൃശ്ശൂർ: പ്രമുഖ വിദ്യാഭ്യാസ പണ്ഡിതനും എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ പി ചിത്രൻ നമ്പൂതിരിപ്പാട്‌ അന്തരിച്ചു. 103 വയസായിരുന്നു. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടറായി വിരമിച്ചയാളാണ്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. സ്കൂൾ കലോത്സവത്തിന്റെ ശില്പികളിൽ ഒരാളായ ഇദ്ദേഹം, കേരള കലാമണ്ഡലം സെക്രട്ടറി, കേന്ദ്ര-സ്റ്റേറ്റ് വിദ്യാഭ്യാസ സമിതി അംഗം, പരീക്ഷാ ബോർഡുകളിൽ അംഗം, അധ്യാപക അവാർഡ് നിർണയ സമിതി അംഗം തുടങ്ങിയ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 30 തവണ ഹിമാലയ യാത്രകൾ നടത്തിയ സഞ്ചാരി കൂടിയാണ്. ‘പുണ്യഹിമാലയം’ എന്ന യാത്രാ വിവരണ ഗ്രന്ഥം രചിച്ചിട്ടുണ്ട്. മലപ്പുറം മൂക്കുതല പകരാവൂർ മനക്കൽ കൃഷ്ണൻ സോമയാജിപ്പാടിന്റെയും പാർവതി അന്തർജനത്തിന്റെയും മകനായിരുന്നു. ഒന്നാം ഇഎംഎസ് സർക്കാരിന് ഒരു രൂപ മാത്രം പ്രതിഫലം വാങ്ങി താൻ മാനേജരായ മലപ്പുറം മൂക്കുതലയിലെ സ്വകാര്യ സ്കൂൾ എഴുതിക്കൊടുത്തത് പി ചിത്രൻ നമ്പൂതിരിപ്പാടുമായി ബന്ധപ്പെട്ട ചരിത്രമാണ്. 1979-ൽ സർവീസിൽ നിന്ന് വിരമിച്ച ശേഷം തൃശൂർ ചെമ്പൂക്കാവിലെ മുക്ത വീട്ടിലേക്ക്  താമസം…

    Read More »
  • LIFE

    ചർമ്മ സംരക്ഷണത്തിന് കറ്റാർവാഴ സൂപ്പറാണ്; ഉപയോ​ഗിക്കേണ്ട രീതി

    ചർമ്മ സംരക്ഷണത്തിന് മികച്ചതാണ് കറ്റാർവാഴ. തികച്ചും പ്രകൃതിദത്തമായ ഗുണങ്ങളുള്ള കറ്റാർ വാഴയുടെ ഗുണങ്ങൾ പണ്ടുള്ളവർക്കൊക്കെ സുപരിചിതമാണ്. സൗന്ദര്യ സംരക്ഷണത്തിനും രോഗപ്രതിരോധത്തിനും ഒരു പോലെ സഹായിക്കുന്ന കറ്റാർവാഴക്ക് ലോകമെമ്പാടും ആവശ്യക്കാരേറെയുണ്ട്. എണ്ണമയവും മുഖക്കുരുവും കറുത്ത പാടുകളുമില്ലാത്ത ചർമ്മം ആഗ്രഹിക്കാത്തവർ കുറവായിരിക്കും. മുഖത്തെ സാധാരണ ഈർപ്പവും പിഎച്ച് ലെവലും നിലനിർത്തുന്നതിനൊപ്പം മറ്റ് അനേകം ഗുണങ്ങൾ ഉള്ള പ്രകൃതിദത്തമായ ഒരു സൗന്ദര്യവർധകവസ്തുവാണ് കറ്റാർവാഴ. മുഖത്ത് ചെറിയ അളവിൽ കറ്റാർവാഴ പതിവായി പുരട്ടുന്നത് മുഖക്കുരു, എക്സിമ, സൂര്യാഘാതം എന്നിവയുൾപ്പെടെയുള്ള വിവിധ ചർമ്മ അവസ്ഥകളെ ചികിത്സിക്കാൻ സഹായിക്കും. മുഖത്ത് കറ്റാർവാഴ ഉപയോഗിക്കുന്നത് ചർമ്മത്തെ ഈർപ്പമുള്ളതാക്കാൻ സഹായിക്കുന്നു. വിറ്റാമിനുകൾ, ധാതുക്കൾ, അമിനോ ആസിഡുകൾ എന്നിവയുൾപ്പെടെ വ്യത്യസ്ത സജീവ സംയുക്തങ്ങൾ കറ്റാർവാഴ ചെടിയിൽ അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങൾക്ക് ചെറിയ പൊള്ളൽ, മുറിവുകൾ എന്നിങ്ങനെ പലതരം ത്വക്ക് അവസ്ഥകളെ ചികിത്സിക്കാൻ കഴിയും. കറ്റാർവാഴയിൽ അലോയിൻ, ആന്ത്രാക്വിനോണുകൾ എന്ന സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. അവയ്ക്ക് ആൻറി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്, ഇത് വേദന ലഘൂകരിക്കാനും സഹായിക്കുന്നു. കറ്റാർവാഴയിലെ…

    Read More »
  • Kerala

    മഴക്കാലമാണ്, ഈ ഭീകരനെ സൂക്ഷിക്കുക, എലിപ്പനി: രോഗലക്ഷണങ്ങൾ, ചികിത്സ, മുൻ കരുതൽ

    ഡോ.വേണു തോന്നയ്ക്കൽ മഴയുടെ തോഴരാണ് എലിയും എലിപ്പനിയും. ആഗോള വ്യാപകമായി പ്രതിവർഷം ബാധിക്കുന്ന പത്തു ലക്ഷത്തോളം കേസുകളിൽ 60,000 ആണ് മരണ നിരക്ക്. കേരളത്തിലും ആയിരത്തിലേറെ കേസുകളാണ് പ്രതിവർഷം റിപ്പോർട്ട് ചെയ്യുന്നത്. തീവ്രമായ പനി, അസഹ്യമായ തലവേദന, വിറയൽ, പേശി വേദന, ഉറക്കക്കുറവ്, ഛർദ്ദി, വയറിളക്കം, തുടങ്ങിയവയാണ് രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ പക്ഷേ വേഗത്തിൽ അപ്രത്യക്ഷമാവാം. രോഗം പിന്നെയും ആവർത്തിക്കും. കരൾ, വൃക്ക, തുടങ്ങിയ ആന്തര അവയവങ്ങൾക്ക് തകരാറ്, ശ്വസനവൈഷമ്യം, വയറുവേദന, ചർമ്മത്തിലും ശ്ലേഷ്മ സ്തരത്തിലും ബ്ലീഡിങ് സ്പോട്ടുകൾ, ചർമ്മത്തിലും കണ്ണിലും മഞ്ഞനിറം തുടങ്ങിയ ലക്ഷണങ്ങളാണ് രോഗത്തിന്റെ രണ്ടാം ഘട്ടത്തിൽ പ്രകടമാകുന്നത്. രണ്ടാംഘട്ടം ഏറെ കഠിനമായിരിക്കും. അതിനാൽ ഒന്നാം ഘട്ടത്തിൽ തന്നെ ഒരു വിദഗ്ധനെ കണ്ട് രോഗനിർണ്ണയം നടത്തി ചികിത്സ എടുക്കേണ്ടതാണ്. ആദ്യഘട്ടം സാധാരണ വൈറൽ പനി (ഫ്ലു) എന്ന് തെറ്റിദ്ധരിക്കപ്പെടാം. വൈദ്യ ഭാഷയിൽ രോഗത്തെ ലെപ്റ്റോസ്പൈറോസിസ് (leptospirosis) എന്ന് വിളിക്കുന്നു. ലെപ്‌റ്റോസ്പൈറ ജീനസിലെ ബാക്ടീരിയയാണ് ഈ രോഗത്തിന്…

    Read More »
  • India

    മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് എബിപി- സിവോട്ടർ പ്രവചനം

    ദില്ലി: മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് എബിപി- സിവോട്ടർ പ്രവചനം. കോണ്‍ഗ്രസ് 108 – 120 സീറ്റ് നേടുമെന്നും ബിജെപി 106-118 വരെ സീറ്റ് നേടുമെന്നുമാണ് പ്രവചനം. ബിഎസ്പിക്ക് പരമാവധി നാല് സീറ്റ് വരെ കിട്ടും. മറ്റ് പാർട്ടികൾക്കും പരമാവധി നാല് സീറ്റ് വരെ കിട്ടാൻ സാധ്യതയുണ്ട്. ബിജെപിക്കും കോൺഗ്രസിനും 44 ശതമാനം വീതം വോട്ട് വിഹിതമുണ്ടാകുമെന്നും എബിപി സീ വോട്ടർ പ്രവചിക്കുന്നു. 230 അംഗ നിയമസഭയില്‍ 116 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

    Read More »
  • Sports

    മത്സരം കുറച്ചു വേദികളിലായി പരിമിതപ്പെടുത്താതെ കുറച്ചൂകൂടി സ്ഥലത്തേക്ക് സന്തോഷം പരത്താമായിരുന്നു; ലോകകപ്പ് വേദിയായി തിരുവനന്തപുരത്തെയും ഉള്‍പ്പെടുത്താതിനെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി.

    മുംബൈ: ഒക്ടോബർ-നവംബർ മാസങ്ങളിലായി ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൻറെ വേദികൾ ഐസിസി ഔദ്യോഗികമായി പുറത്തുവിട്ടപ്പോൾ ആദ്യം വലിയ സന്തോഷത്തിലായിരുന്നു മലയാളികൾ.ലോകകപ്പ് വേദികളിൽ തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൻറെ പേരും കണ്ടതോടെയാണ് മലയാളികൾ ആവേശത്തിലായത്. എന്നാൽ വേദികൾ പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ മത്സരക്രമവും പുറത്തുവന്നപ്പോൾ മലയാളികൾ നിരാശയിലായി. കാരണം വേദികളിൽ തിരുവനന്തപുരം ഉണ്ടെങ്കിലും സന്നാഹ മത്സരങ്ങൾക്ക് മാത്രമാണ് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാവുകയെന്ന് പിന്നീട് വ്യക്തമായി. തിരുവനന്തപുരം, ഹൈദരാബാദ് , ഗുവാഹത്തി സ്റ്റേഡിയങ്ങൾ സന്നാഹ മത്സരത്തിന് വേദിയാവുമ്പോൾ രാജ്യത്തെ മറ്റ് 10 സ്റ്റേഡിയങ്ങളിലാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുക. ലോകകപ്പ് വേദിയായി തിരുവനന്തപുരത്തെയും ഉൾപ്പെടുത്താതിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവായ ശശി തരൂർ എംപി. ലോകകപ്പ് പോലെ ദൈർഘ്യമേറിയൊരു ടൂർണമെൻറ് നടത്തുമ്പോൾ മത്സരം കുറച്ചു വേദികളിലായി പരിമിതപ്പെടുത്താതെ കുറച്ചൂകൂടി സ്ഥലത്തേക്ക് സന്തോഷം പരത്താമായിരുന്നുവെന്ന് ശശി തരൂർ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. It's a long tournament. They could have spread the…

    Read More »
  • Crime

    പേട്ടയിൽ വീട് കുത്തിത്തുറന്ന് ലക്ഷങ്ങളുടെ സ്വർണ്ണവും വജ്ര ആഭരണങ്ങളും കവർന്ന കേസിലെ പ്രതിയുടെ ചിത്രം പുറത്ത് വിട്ട് പൊലീസ്

    തിരുവനന്തപുരം: തിരുവന്തപുരം ജില്ലയിലെ പേട്ടയിൽ വീട് കുത്തിത്തുറന്ന് ലക്ഷങ്ങളുടെ സ്വർണ്ണവും വജ്ര ആഭരണങ്ങളും കവർന്ന കേസിലെ പ്രതിയുടെ ചിത്രം പുറത്ത് വിട്ട് പൊലീസ്. ആറു ലക്ഷം രൂപ വിലവരുന്ന 12.5 പവന്റെ സ്വർണവും, വജ്ര ആഭരണങ്ങളും കവർന്ന മോഷ്ടാവിൻറെ സി.സി.ടി.വി. ദൃശ്യങ്ങളാണ് പൊലീസ് പുറത്ത് വിട്ടത്. മാസ്‌കും തൊപ്പിയും ധരിച്ച് മുഖം മറച്ചാണ് മോഷ്ടാവ് എത്തിയത്. പ്രതിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് പാറ്റൂർ മൂലവിളാകം ജങ്ഷനിലെ എം.ആർ.എ. 78ലെ മുൻ ഐ.ഒ.സി എക്‌സിക്യുട്ടീവ് ഡയറക്ടർ പ്രസാദ് മാധവമോഹന്റെ വീട്ടിൽ കവർച്ച നടന്നത് നടന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് പ്രസാദും കുടുംബവും പുറത്തുപോയത്. ഞായറാഴ്ച ഉച്ചയ്ക്കു വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വീട്ടിൽ നിന്ന് ഏകദേശം ആറു ലക്ഷം രൂപയുടെ 12.5 പവന്റെ സ്വർണ, വജ്ര ആഭരണങ്ങളാണ് മോഷണം പോയത് എന്ന് പൊലീസ് പറയുന്നു. കിടപ്പുമുറിയിലെ ഇരുമ്പ് അലമാര കുത്തിപ്പൊളിച്ചായിരുന്നു കവർച്ച. കവർച്ചയ്ക്ക് എത്തിയ മോഷ്ടാവ് വീടിനു പുറത്തുവെച്ച് സിസിടിവി…

    Read More »
  • India

    ട്രെയിൻ വരുന്നത് അറിയിക്കാൻ ജീവനക്കാർ മറന്നു; 60-ലധികം യാത്രക്കാർക്ക് ട്രെയിൻ നഷ്ടമായി

    ബെം​ഗളൂരു: ട്രെയിൻ വരുന്നത് അറിയിക്കാൻ റെയിൽവേ സ്റ്റേഷനിലെ ജീവനക്കാർ മറന്നതിനാൽ യാത്രക്കാർക്ക് ട്രെയിൻ നഷ്ടമായി. കർണാടകയിലെ കലബുറഗി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഹുബ്ബള്ളി-സെക്കന്ദരാബാദ് എക്‌സ്പ്രസ് ട്രെയിനിൽ കയറാൻ കാത്തുനിന്ന 60-ലധികം യാത്രക്കാർക്കാണ് ട്രെയിൻ നഷ്ടമായത്. ശനിയാഴ്ച രാത്രി ഒമ്പതിന് ഹുബ്ബള്ളിയിൽ നിന്ന് പുറപ്പെട്ട ട്രെയിൻ ഞായറാഴ്ച രാവിലെ 6.15ന് കലബുറഗി സ്റ്റേഷനിൽ എത്തേണ്ടതായിരുന്നു. ട്രെയിൻ കാത്ത് യാത്രക്കാർ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ എത്തി. എന്നാൽ സ്‌റ്റേഷനിലെ ജീവനക്കാർ ട്രെയിൻ വന്ന വിവരം അറിയിക്കുകയോ പ്ലാറ്റ്‌ഫോം നമ്പർ അറിയിക്കുകയോ ചെയ്തില്ല. അതേസമയം, ട്രെയിൻ മറ്റൊരു പ്ലാറ്റ്ഫോമിലെത്തി ഷെഡ്യൂൾ പ്രകാരം പുറപ്പെടുകയും ചെ‌യ്തു. ട്രെയിൻ പോയതറിഞ്ഞതോടെ യാത്രക്കാർ സ്റ്റേഷന് മാനേജരുടെ ഓഫീസിലെത്തി പ്രതിഷേധിച്ചു. തുടർന്ന് അതേ റൂട്ടിലുള്ള മറ്റൊരു ട്രെയിനിൽ യാത്രക്കാക്ക് സൗകര്യമൊരുക്കി. രാവിലെ 6.32ന് ട്രെയിൻ എത്തുമെന്ന് ബോർഡ് കാണിച്ചിരുന്നുവെന്ന് യാത്രക്കാരിലൊരാൾ പറഞ്ഞു. എന്നാൽ ഈ ട്രെയിനിന് പിന്നാലെ വരുന്ന മറ്റൊരു ട്രെയിൻ എത്തിയ വിവരം റെയിൽവേ ജീവനക്കാർ അറിയിച്ചപ്പോഴാണ് ട്രെയിൻ നഷ്ടപ്പെട്ട…

    Read More »
  • Crime

    വിയ്യൂർ സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥനെ മർദ്ദിച്ചതിനെത്തുടർന്ന് അതിസുരക്ഷ ജയിലിൽ കഴിയുന്ന ആകാശ് തില്ലങ്കേരിക്ക് മെഡിക്കൽ പരിശോധന നൽകണമെന്ന് ഹൈക്കോടതി

    കണ്ണൂർ: വിയ്യൂർ സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥനെ മർദ്ദിച്ചതിനെ തുടർന്ന് അതിസുരക്ഷ ജയിലിൽ കഴിയുന്ന ആകാശ് തില്ലങ്കേരിക്ക് മെഡിക്കൽ പരിശോധന നൽകണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ്. ജയിലിലെ ആക്രമണത്തിൽ ആകാശിന് പരിക്ക് പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് നിർദ്ദേശം. തൃശ്ശൂർ ജില്ല ആശുപത്രി സൂപ്രണ്ടിന് മുന്നിൽ ഹാജരാക്കാനാണ് വിയ്യൂർ ജയിൽ സൂപ്രണ്ടിന് കോടതി നിർദേശം നൽകിയത്. മെഡിക്കൽ റിപ്പോർട്ടും സംഭവ ദിവസത്തെ സി.സി ടി.വി ദൃശ്യങ്ങളും വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കണമെന്നും കോടതി പറഞ്ഞു. സ്വർണ്ണക്കടത്ത് കേസിലെ പ്രതിയാണ് ആകാശ്. ആകാശിന്റെ അച്ഛൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് കോടതി ഇടപെടൽ. ആകാശിനെ ഹൈക്കോടതിയിൽ ഹാജരാക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി. ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട് ചില തർക്കങ്ങളെ തുടർന്നാണ് ജയിൽ അസിസ്റ്റന്റ് വാർഡനെ ആകാശ് തിലങ്കേരി മർദ്ദിച്ചത്. ഇതേ തുടർന്ന് ജയിൽ ഉദ്യോഗസ്ഥൻ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജയിലിൽ ഫോൺ ഉപയോഗിച്ചെന്ന സംശയത്തെത്തുടർന്ന് ചോദ്യം…

    Read More »
  • രാഹുൽ ഗാന്ധി മണിപ്പൂരിലേക്ക്, സമാധാനത്തിന് ശ്രമം

    ദില്ലി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മണിപ്പൂർ സന്ദർശിക്കും. രണ്ട് ദിവസത്തെ സന്ദർശനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 29, 30 തീയതികളിലാണ് സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്. മണിപ്പൂര്‍ കലാപം പ്രതിരോധിക്കുന്നതില്‍ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും പരാജയപ്പെട്ടെന്ന വിമര്‍ശനം പ്രതിപക്ഷം കടുപ്പിച്ചിരിക്കുകയാണ്. പാറ്റ്നയിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ ഈ വിഷയം പ്രാധാന്യത്തോടെ ഉയർന്ന് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവ് കലാപ ബാധിത മേഖല സന്ദർശിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ മണിപ്പൂർ സന്ദർശിച്ചിട്ടില്ല. അമിത് ഷായാണ് മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നത്. മണിപ്പൂരിൽ കലാപത്തിന് തീവ്രവാദ സംഘങ്ങളുടെ പിന്തുണ ലഭിക്കുന്നുണ്ടോ എന്നതിൽ ആശങ്ക കൂടുന്ന സാഹചര്യമാണ്. മ്യാൻമറിലും ബംഗ്ലാദേശിലും  പ്രവർത്തിക്കുന്ന തീവ്രവാദ സംഘങ്ങൾ മെയ്തി, കുക്കി വിഭാഗങ്ങൾക്ക് ഒപ്പം ചേർന്നോ എന്നാണ് ആശങ്ക. കലാപം രൂക്ഷമായ ബിഷ്ണുപൂർ, സുഗ്നു മേഖലകളിൽ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. കലാപത്തിനിടെ പിടിയിലായവരിൽ ചിലർ കെ.വൈ.കെ.എൽ, യു.എൻ.എൽ.എഫ്  സംഘാഗങ്ങൾ ആണെന്നാണ് വിവരം. ഇന്നലെ പ്രധാനമന്ത്രിയും ആഭ്യന്ത്ര മന്ത്രി…

    Read More »
  • India

    മീററ്റ് കമ്മീഷണറുടെ വളർത്തുനായയെ കാണാതായതോടെ രാത്രിയും പകലും നീണ്ട വ്യാപക തെരച്ചിലുമായി ഉത്തര്‍പ്രദേശ് പൊലീസ്! 36 മണിക്കൂറിനുള്ളിൽ കയറിയിറങ്ങിയത് 500 ഓളം വീടുകളില്‍; ഒടുവിൽ…

    ലഖ്നോ: മീററ്റ് കമ്മീഷണറുടെ വളർത്തുനായയെ കാണാതായതോടെ രാത്രിയും പകലും നീണ്ട വ്യാപക തെരച്ചിലുമായി ഉത്തർപ്രദേശ് പൊലീസ്. ഞായറാഴ്ച വൈകുന്നേരം മുതലാണ് നായയെ കാണാതായത്. വിവരം അറിഞ്ഞയുടൻ തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചുവെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. സൈബീരിയൻ ഹസ്‌കി ഇനത്തിൽ പെട്ട മീററ്റ് കമ്മീഷണർ സെൽവ കുമാരി ജെയുടെ വളർത്തുനായയെ ആണ് കാണാതായത്. ഒടുവിൽ സാമൂഹ്യ മാധ്യമങ്ങളിൽ കൂടെ വിവരം അറിഞ്ഞ ഒരാളാണ് നായയെ കണ്ടെത്തിയത്. നായയുടെ ചിത്രവുമായി പൊലീസ് 500 ലധികം വീടുകളിൽ തെരച്ചിൽ നടത്തിയെന്നാണ് റിപ്പോർട്ട്. ഓരോ വീടുകളിലും കയറി പൊലീസ് നായയെ കുറിച്ച് അന്വേഷിച്ചു. കാണാതായ നായയെക്കുറിച്ച് നൂറുകണക്കിന് ആളുകളോട് വിവരം ചോദിക്കുകയും ചെയ്തു. ഞായറാഴ്ച രാത്രി മുതൽ തിങ്കളാഴ്ച വൈകുന്നേരം വരെ നായയെ കണ്ടെത്താനായി ഊർജിതമായ അന്വേഷണം നടന്നു. നായയെ ഒരുപാട് നോക്കിയിട്ടും കണ്ടെത്താൻ സാധിക്കാതെ ആയതോടെ കമ്മീഷണറിൻറെ വീട്ടിൽ നിന്ന് പൊലീസിനെ ബന്ധപ്പെടുകയായിരുന്നു. പ്രദേശത്തെ സിസിടിവി ക്യാമറകൾ മുഴുവൻ പൊലീസ് പരിശോധിച്ചു. കൂടാതെ,…

    Read More »
Back to top button
error: