
പാലക്കാട്: കപ്പൂർ സ്വദേശിനിയെ ജോലി വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശി വരമംഗലത്ത് വീട്ടിൽ ഉമ്മർ (28) ആണ് തൃത്താല പൊലീസിന്റെ പിടിയിലായത്. മെയ് പതിനാലിനായിരുന്നു കേസിനാസ്പദമായ സംഭവം. ഉമ്മറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ ഞാങ്ങാട്ടിരി ഭാഗത്തെ സ്വകാര്യ ഹോട്ടലിൽ എത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നുവെന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി. ഇൻസ്റ്റാഗ്രാം വഴിയായിരുന്നു പ്രതി യുവതിയുമായി പരിചയത്തിലായത്. യുവതിയുടെ മൊഴി പ്രകാരമാണ് ഉമ്മറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






