IndiaNEWS

മമത ബാനർജിക്ക് ശാരീരികാസ്വാസ്ഥ്യം;ഹെലികോപ്‌റ്റര്‍ അടിയന്തരമായി തിരിച്ചിറക്കി

കൊൽക്കത്ത:ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സഞ്ചരിച്ചിരുന്ന ഹെലികോപ്‌റ്റര്‍ അടിയന്തരമായി തിരിച്ചിറക്കി.
സിലിഗുരിയ്‌ക്ക് സമീപമുള്ള സേവോക് എയര്‍ബേസിലാണ് ഹെലികോപ്‌റ്റര്‍ തിരികെയിറക്കിയത്.ഇന്ന് ഉച്ചതിരിഞ്ഞായിരുന്നു സംഭവം. പിന്നാലെ മമതയെ പരിശോധനകള്‍ക്കായി എസ്‌എസ്‌കെഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജല്‍പായ്‌ഗുരിയില്‍ നിന്ന് ബഗ്ദോഗ്ര വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു മമത.

Back to top button
error: