CrimeNEWS

പേട്ടയിൽ വീട് കുത്തിത്തുറന്ന് ലക്ഷങ്ങളുടെ സ്വർണ്ണവും വജ്ര ആഭരണങ്ങളും കവർന്ന കേസിലെ പ്രതിയുടെ ചിത്രം പുറത്ത് വിട്ട് പൊലീസ്

തിരുവനന്തപുരം: തിരുവന്തപുരം ജില്ലയിലെ പേട്ടയിൽ വീട് കുത്തിത്തുറന്ന് ലക്ഷങ്ങളുടെ സ്വർണ്ണവും വജ്ര ആഭരണങ്ങളും കവർന്ന കേസിലെ പ്രതിയുടെ ചിത്രം പുറത്ത് വിട്ട് പൊലീസ്. ആറു ലക്ഷം രൂപ വിലവരുന്ന 12.5 പവന്റെ സ്വർണവും, വജ്ര ആഭരണങ്ങളും കവർന്ന മോഷ്ടാവിൻറെ സി.സി.ടി.വി. ദൃശ്യങ്ങളാണ് പൊലീസ് പുറത്ത് വിട്ടത്. മാസ്‌കും തൊപ്പിയും ധരിച്ച് മുഖം മറച്ചാണ് മോഷ്ടാവ് എത്തിയത്. പ്രതിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് പാറ്റൂർ മൂലവിളാകം ജങ്ഷനിലെ എം.ആർ.എ. 78ലെ മുൻ ഐ.ഒ.സി എക്‌സിക്യുട്ടീവ് ഡയറക്ടർ പ്രസാദ് മാധവമോഹന്റെ വീട്ടിൽ കവർച്ച നടന്നത് നടന്നത്.

ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് പ്രസാദും കുടുംബവും പുറത്തുപോയത്. ഞായറാഴ്ച ഉച്ചയ്ക്കു വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വീട്ടിൽ നിന്ന് ഏകദേശം ആറു ലക്ഷം രൂപയുടെ 12.5 പവന്റെ സ്വർണ, വജ്ര ആഭരണങ്ങളാണ് മോഷണം പോയത് എന്ന് പൊലീസ് പറയുന്നു. കിടപ്പുമുറിയിലെ ഇരുമ്പ് അലമാര കുത്തിപ്പൊളിച്ചായിരുന്നു കവർച്ച. കവർച്ചയ്ക്ക് എത്തിയ മോഷ്ടാവ് വീടിനു പുറത്തുവെച്ച് സിസിടിവി ക്യാമറ കണ്ട് പിൻമാറുന്നതടക്കമുള്ള ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

Signature-ad

സിസിടിവി കണ്ടതോടെ വീടിനു പിന്നിലെത്തി ജനൽക്കമ്പി വളച്ച് അകത്തുകയറിയ മോഷ്ടാവ് സിസിടിവി സംവിധാനം ഓഫ് ചെയ്ത ശേഷമാണ് മോഷണം നടത്തിയത്. മോഷണ ശേഷം അടുക്കളവാതിൽ തുറന്നാണ് ഇയാൾ പുറത്തുപോയതെന്ന് പൊലീസ് പറഞ്ഞു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡുമെല്ലാം പരിശോധന നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. തൊപ്പിയുള്ള ടീ ഷർട്ടും ഷോർട്‌സും കൈയുറയും മോഷ്ടാവ് ധരിച്ചിരുന്നു. സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പേട്ട പൊലീസ് പരിശോധിച്ചുവരികയാണ്.

Back to top button
error: