KeralaNEWS

യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചു, മരണ കാരണം ശാരീരികവും മനസികവുമായ പീഡനം; ഭര്‍ത്താവ് അറസ്റ്റില്‍

    ഒരാഴ്ച മുമ്പ്, ജൂണ്‍ 19നാണ്  കാസർകോട് മടിക്കൈ നാരയിലെ ഭര്‍തൃവീട്ടില്‍ ഷീജ എന്ന 35കാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചിറപ്പുറം ആലിന്‍കീഴിലെ ഗോപി സദനത്തില്‍ പരേതനായ എറുവാട്ട്  ഗോപിനാഥന്‍ നായര്‍ – നളിനി ദമ്പതികളുടെ മകളാണ് ഷീജ. ഈ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജയപ്രകാശ് എന്ന ജയന്‍ (45)  അറസ്റ്റിലായി. ഷീജയുടെ മരണ കാരണം ഭര്‍ത്താവിന്റെ ശാരീരികവും മനസികവുമായ പീഡനം മൂലമാണെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് തൊട്ടടുത്ത വ്യാഴാഴ്ച നടത്താനിരിക്കെയാണ് ഷീജ മരണപ്പെട്ടത്. മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പെരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപ്രതിയില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി. ഷീജയുടെ മരണം ആത്മഹത്യയാണെന്ന് പോസ്റ്റ്മോര്‍ട്ടം  റിപ്പോർട്ടില്‍ വ്യക്തമാക്കിയിരുന്നു.

Signature-ad

ഷീബ തൂങ്ങി മരിക്കാന്‍ കാരണം ഭര്‍ത്താവിന്റെ പീഡനമാണെന്ന് ചൂണ്ടിക്കാട്ടി മാതാവ് നളിനി കാഞ്ഞങ്ങാട് ഡിവൈഎസ്പിക്കു പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിനൊടുവിലാണ് നീലേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ പ്രേംസദന്‍, എസ്‌ഐ വിശാഖ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ജയപ്രകാശിനെ അറസ്റ്റ് ചെയ്തത്. പ്രതിയെകോടതിയില്‍ ഹാജരാക്കി.

Back to top button
error: