CrimeNEWS

കൊടകരയിൽ മുക്കുപണ്ടം പണയപ്പെടുത്തി സഹകരണ ബാങ്കിൽ നിന്ന് 5.45 ലക്ഷം രൂപ തട്ടി; മുൻ ഡിവൈഎസ്പി അറസ്റ്റിൽ

തൃശൂർ: തൃശൂർ കൊടകരയിൽ മുക്കുപണ്ടം പണയപ്പെടുത്തിയ കേസിൽ മുൻ ഡിവൈഎസ്പി അറസ്റ്റിൽ. ചാലക്കുടി സ്വദേശിയായ മുൻ ഡിവൈഎസ്പി കെ.എസ്. വിജയനാണ് അറസ്റ്റിലായത്. സഹകരണ ബാങ്കിൽ നിന്ന് മുക്കുപണ്ടം പണയപ്പെടുത്തി 5.45 ലക്ഷം രൂപയാണ്
ഇയാൾ വാങ്ങിയത്. യഥാർത്ഥ സ്വർണമെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള മുക്കുപണ്ടങ്ങളും ഇപ്പോൾ വിപണിയിലുണ്ട്.

കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്നും സമാനമായ വാർത്ത പുറത്തുവന്നിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ പള്ളുരുത്തി പൊലീസാണ് പിടികൂടിയത്. ആലപ്പുഴ മണ്ണഞ്ചേരി ഷഹനാസ് മനസിൽ സാനിഫ് (33) ആണ് പിടിയിലായത്. പള്ളുരുത്തി മരുന്നുകട ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച സാനിഫ് 70,000 രൂപയാണ് തട്ടിയെടുത്തത്.

Signature-ad

 

Back to top button
error: