Month: June 2023
-
Food
പായ്ക്കറ്റ് പാൽ സുരക്ഷിതമല്ല;അധികദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കരുത്
തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ വീട്ടിലേക്ക് വേണ്ട സാധനങ്ങളെല്ലാം ഒഴിവ് സമയത്ത് വാങ്ങി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന ശീലം നമുക്കുണ്ട്.അതില്‍ പ്രധാനപ്പെട്ട ഒന്നാണ് പാക്കറ്റ് പാല്‍.ചിലപ്പോള്‍ ഒരാഴ്ചത്തേക്കുള്ള പാല്‍ വരെ വാങ്ങി നമ്മള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കും.എന്നാല്‍ ഒരു പാക്കറ്റ് പാല്‍ എത്ര ദിവസം വരെ ഉപയോഗിക്കാന്‍ സാധിക്കുമെന്ന് അറിയുമോ? പാക്കറ്റ് പൊട്ടിക്കാത്ത പാല്‍ രണ്ടു ദിവസം വരെ ഫ്രിഡ്ജില്‍ സൂക്ഷിക്കാം.നാല് ഡിഗ്രി സെല്‍ഷ്യസിനേക്കാള്‍ കുറവായിരിക്കണം ഫ്രിഡ്ജിലെ താപനില.അതേസമയം പാക്കറ്റ് പൊട്ടിച്ച പാൽ ഒറ്റ ദിവസത്തില്‍ കൂടുതല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്,ഉപയോഗിക്കുകയുമരുത്. അതാത് ദിവസത്തേക്കുള്ള പാൽ വാങ്ങുന്നതാണ് എപ്പോഴും നല്ലത്. പായ്ക്കറ്റ് പാലുകളിൽ 41 ശതമാനവും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവയാണെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ)കണ്ടെത്തിയിരുന്നു.പായ്ക്കറ്റ് പാലുകളിൽ ഏഴ് ശതമാനം പാൽ സാമ്പിളുകളിലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന രാസവസ്തുക്കൾ ഉണ്ടെന്നും കേന്ദ്ര ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.
Read More » -
Kerala
ചിറയിൻകീഴില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; യുവാവിനെതിരെ പൊലീസ് പോക്സോ കുറ്റം ചുമത്തി കേസെടുത്തു
തിരുവനന്തപുരം: ചിറയിൻകീഴില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി രാഖിശ്രീ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ശല്യം ചെയ്ത യുവാവിനെതിരെ പൊലീസ് പോക്സോ കുറ്റം ചുമത്തി കേസെടുത്തു. വീട്ടുകാരുടെ ആരോപണത്തിന് പിന്നാലെ ചിറയിൻകീഴ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ രാഖിശ്രീയുടെ സുഹൃത്തായിരുന്ന അര്‍ജുനെതിരെ തെളിവ് ലഭിച്ചിരുന്നു.ഇതിന് പിന്നാലെയാണ് യുവാവിനെതിരെ പോക്സോ, ആത്മഹത്യ പ്രേരണ കുറ്റങ്ങള്‍ ചമുത്തി പൊലീസ് കേസെടുത്തത്. യുവാവിന്റെ ശല്യം കാരണമാണ് എസ്‌എസ്‌എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ച പിറ്റേദിവസം പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം 20ന് ആറു മണിയ്ക്കാണ് പതിനാറ് വയസുകാരിയായ രാഖിശ്രീയെ വീട്ടിലെ ശുചിമുറിക്കുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. എസ്‌എസ്‌എല്‍സി പരീക്ഷയില്‍ മുഴുവൻ വിഷയങ്ങള്‍ക്കും രാഖിശ്രീക്ക് എ പ്ലസ് കിട്ടിയിരുന്നു.പരീക്ഷാ ഫലം വന്നതിന്റെ പിറ്റേന്ന് വഴിയിൽ തടഞ്ഞു നിർത്തി തന്നോടൊപ്പം ഇറങ്ങി വരാൻ യുവാവ് ഭീക്ഷണിപ്പെടുത്തിയതിന്റെ പിന്നാലെയായിരുന്നു ആത്മഹത്യ. പരീക്ഷാ ഫലം വന്നതിന്റെ സന്തോഷത്തില്‍ നാട്ടുകാരുടേയും സ്കൂളിന്‍റേയും അനുമോദനം ഏറ്റുവാങ്ങി അയല്‍വാസികള്‍ക്കും കൂട്ടുകാര്‍ക്കും മധുരവും വിതരണം ചെയ്ത് പൂര്‍ണ സന്തോഷവതിയായിരുന്ന…
Read More » -
Local
റാന്നിയിൽ വീണ്ടും കടുവയുടെ സാന്നിധ്യം; നാട്ടുകാർ രംഗത്ത്
റാന്നി : ഉന്നത്താനിയില്‍ കടുവയെ കണ്ടെന്ന് വാര്‍ത്ത പരന്നതോടെ കുടമുരുട്ടി – കൊച്ചുകുളം റോഡിന്റെ വശങ്ങളിലേക്ക് പടര്‍ന്നുകിടന്ന കാട് വനംസംരക്ഷണ സമിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വെട്ടിതെളിച്ചു. കാട്ടുപന്നികളും കേഴയും ഉള്‍പ്പടെയുള്ള ജീവികള്‍ റോഡിലേക്ക് ഇറങ്ങുന്നത് ഇവിടെ പതിവായിരുന്നെങ്കിലും കടുവയുടെ ശല്യം ഇതാദ്യമായാണ്. കാടുമൂടിയ ഭാഗത്ത് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതും വര്‍ദ്ധിച്ചിരുന്നു. റാന്നി ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലുള്ള കുടമുരുട്ടി വി.എസ്.എസ് പ്രവര്‍ത്തകരാണ് റോഡിന്റെ വശങ്ങള്‍ വൃത്തിയാക്കിയത്.
Read More » -
India
മദ്യപിച്ചെത്തിയ ഡോക്ടര്‍ ഓപ്പറേഷന്‍ തീയറ്ററില്‍ കുഴഞ്ഞുവീണു
മദ്യപിച്ചെത്തിയ ഡോക്ടര്‍ ഓപ്പറേഷന്‍ തീയറ്ററില്‍ കുഴഞ്ഞുവീണു.കർണാടകയിൽ ചിക്കമംഗളൂരുവിലുള്ള ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗം ഡോക്ടറായ ബാലകൃഷ്ണയാണ് കുഴഞ്ഞുവുണത്. വന്ധ്യംകരണ ശസ്ത്രക്രിയക്കായി ഒന്‍പത് സ്ത്രീകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ശസ്ത്രക്രിയ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് തീരുമാനിച്ചിരുന്നത്.എന്നാല്‍ ശസ്ത്രക്രിയ ആരംഭിക്കുന്നതിന് മുന്‍പ് ഡോക്ടര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഇയാള്‍ സ്ഥിരം മദ്യപാനി ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.മുന്‍പ് പല തവണ ഇയാള്‍ മദ്യപിച്ച് ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. ഡോക്ടര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രോഗികളുടെ ബന്ധുക്കള്‍ ആശുപത്രി ഉപരോധിച്ചു.
Read More » -
Kerala
കോട്ടയത്ത് നഴ്‌സിംഗ് സൂപ്രണ്ടിനെ കൈയ്യേറ്റം ചെയ്ത ആൾ അറസ്റ്റിൽ
കോട്ടയം:തിരുനക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സിംഗ് സൂപ്രണ്ടിനെ കൈയ്യേറ്റം ചെയ്ത ആൾ അറസ്റ്റില്‍. കോട്ടയം പഴയ ബോട്ട് ജെട്ടി മോഹൻ വില്ലയില്‍ രാജ് മോഹനെയാണ് (42)കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പിണങ്ങി കഴിഞ്ഞിരുന്ന ഇയാളുടെ ഭാര്യ ജോലിചെയ്യുന്ന സ്വകാര്യ ആശുപത്രിയിലെത്തി ബഹളം വയ്ക്കുകയായിരുന്നു.ആശുപത്രിയില്‍ ബഹളം വച്ചതിനെ നേഴ്‌സിംഗ് സൂപ്രണ്ട് തടഞ്ഞതിനെ തുടര്‍ന്ന് സൂപ്രണ്ടിനെ അസഭ്യംപറയുകയും അടിക്കുകയുമായിരുന്നു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read More » -
India
നല്ല വസ്ത്രങ്ങളും സണ്‍ഗ്ലാസും ധരിച്ചതിന് ഗുജറാത്തില്‍ ദളിത് യുവാവിന് മർദ്ദനം
ഗാന്ധിനഗര്‍: നല്ല വസ്ത്രങ്ങളും സണ്‍ഗ്ലാസും ധരിച്ചതിന് ഗുജറാത്തില്‍ ദളിത് യുവാവിന് മർദ്ദനം.ബനാസ്കാണ്ഠ ജില്ലയിലാണ് സംഭവം. ജിഗര്‍ ഷെഖാലിയ എന്ന യുവാവിനാണ് മർദ്ദനമേറ്റത് .യുവാവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ജിഗറിന്റെ അമ്മയ്ക്കും പരിക്കേറ്റു. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. രാത്രി ഗ്രാമത്തിലെ ക്ഷേത്രത്തിന് പുറത്ത് നില്‍ക്കുമ്ബോള്‍ ആറ് പേര്‍ അടുത്തെത്തുകയും നല്ല വസ്ത്രങ്ങളും സണ്‍ഗ്ലാസും ധരിക്കുന്നതെന്തിനെന്ന് ചോദിച്ച് കയ്യിലിരുന്ന വടികള്‍ കൊണ്ട് മര്‍ദിക്കുകയായിരുന്നെന്ന് ജിഗർ പറയുന്നു. രക്ഷിക്കാൻ ഓടിയെത്തിയ അമ്മയെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും ജിഗർ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
Read More » -
Kerala
കൊച്ചിയിൽ രണ്ട് യാത്രക്കാരില്‍ നിന്നായി 47 ലക്ഷം രൂപ വിലവരുന്ന 907. 19 ഗ്രാം സ്വര്‍ണം പിടികൂടി
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരില്‍ നിന്നായി 47 ലക്ഷം രൂപ വിലവരുന്ന 907. 19 ഗ്രാം സ്വര്‍ണം പിടികൂടി. ഇന്ന് പുലര്‍ച്ചെ ക്വലാലംപൂരില്‍നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്തില്‍ വന്ന മലേഷ്യൻ സ്വദേശിയായ തനി സ്വരൻ കുപ്പുസ്വാമിയില്‍നിന്നും 37 ലക്ഷം രൂപ വിലവരുന്ന 710 . 39 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. മൂന്ന് സ്വര്‍ണ്ണ മാലയും മൂന്ന് സ്വര്‍ണ്ണ വളയും ഇയാള്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് അനധികൃതമായി കടത്തുവാൻ ശ്രമിച്ചത്. .ഇന്ന് പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ വന്ന യാത്രക്കാരനായ പാലക്കാട് സ്വദേശി മുഹമ്മദ് റാഷിദില്‍ നിന്നാണ് അനധികൃതമായി കടത്തുവാൻ ശ്രമിച്ച 196 . 8 ഗ്രാം സ്വര്‍ണ്ണം പിടിച്ചത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
Read More » -
Kerala
ഡിജിപിമാരുടെ വിരമിക്കല്‍ ചടങ്ങിലെ ആചാര വെടിയില്‍ ‘പാളി’; വീഴ്ച വരുത്തിയ 35 വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് ഒരാഴ്ച പരിശീലനം
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടു ഡിജിപിമാരുടെ വിരമിക്കൽ ചടങ്ങിൽ ആകാശത്തേക്ക് വെടി ഉതിർക്കാൻ തോക്ക് ഉപയോഗിക്കുന്നതിൽ വീഴ്ച വരുത്തിയ വനിതാ ബറ്റാലിയനിലെ 35 വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് ഒരാഴ്ച ശിക്ഷാ നടപടിയുടെ ഭാഗമായി പരിശീലനം നൽകാൻ നിർദേശം. ഇതിനായി തൃശൂർ പൊലീസ് അക്കാദമിയിലെ കോഴ്സിൽ പങ്കെടുക്കണമെന്നാണ് ഇവർക്ക് നിർദേശം നൽകിയിരിക്കുന്നത്. തോക്ക് ഉപയോഗിക്കുന്നത് ഉൾപ്പടെയുള്ള പരിശീലനം ആണ് ശിക്ഷാ നടപടിയുടെ ഭാഗമായി നൽകുന്നത്. സർവീസിൽ നിന്ന് വിരമിക്കുന്ന ഡി.ജി.പിമാരായ ഡോ. ബി. സന്ധ്യക്കും എസ്. ആനന്ദകൃഷ്ണനും ഇന്നലെ രാവിലെ എസ്.എ.പി. ഗ്രൗണ്ടിൽ നൽകിയ യാത്രയയപ്പ് പരേഡിൽ പങ്കെടുത്ത വനിത ബറ്റാലിയനിലെ ഉദ്യോഗസ്ഥർക്ക് ആണ് പുനർ പരിശീലനം നൽകുന്നത്. യാത്രയയപ്പിൻ്റെ ഭാഗമായി വിവിധ പ്ലറ്റൂണുകൾ വെടിയുതിർക്കുന്ന ചടങ്ങിൽ വനിതാ ഉദ്യോഗസ്ഥരുടെ തോക്കിൽനിന്ന് വെടി പൊട്ടാതിരുന്നതാണ് ശിക്ഷാ നടപടികൾക്ക് കാരണം. എസ്.ആനന്ദകൃഷ്ണനു നൽകിയ യാത്ര അയപ്പ് ചടങ്ങിൽ വനിതാ ബറ്റാലിയനിൽ നിന്നുള്ള അഞ്ച് പൊലീസ് ഉദ്യോഗസ്ഥരുടെ തോക്കിൽനിന്ന് വെടി പൊട്ടിയിരുന്നില്ല. തുടർന്ന് ബി.സന്ധ്യക്ക് നലിയ യാത്രയയപ്പ്…
Read More » -
Kerala
2000 രൂപയ്ക്ക് ചില്ലറ ചോദിച്ച യാത്രക്കാരനെ തല്ലിച്ചതച്ചെന്ന പരാതി: പരാതിയിൽ കഴമ്പുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ
മാവേലിക്കര: ടിക്കറ്റടുക്കാനായി ചില്ലറ ആവശ്യപ്പെട്ട വയോധികനെ മർദിച്ച സംഭവത്തിൽ മാവേലിക്കര കെ എസ് ആർ ടിസി ഡിപ്പോയിലെ ജീവനക്കാരൻ എം. അനീഷിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ചെട്ടികുളങ്ങര പേള ഗീതാലയം മനുഭവൻ രാധാകൃഷ്ണൻ നായരെയാണ് അനീഷ് 2000 രൂപയ്ക്ക് ചില്ലറ ചോദിച്ചതിൽ പ്രകോപിതനായി മർദ്ദിച്ചത്. സംഭവത്തിൽ രാധാകൃഷ്ണൻ കെഎസ്ആർടിസി എംഡിക്കു പരാതി നൽകിയിരുന്നു. പരാതിയിൽ കഴമ്പുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതോടെ കെഎസ്ആർടിസി വിജിലൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ എ. ഷാജിയാണു സസ്പെൻഷൻ ഉത്തരവിറക്കിയത്. കഴിഞ്ഞ മാസം 24-ാം തീയതി മാവേലിക്കര കെഎസ്ആർടിസി ബസ് സ്റ്റാൻറിലാണ് സംഭവം നടന്നത്. ആശുപത്രിയിൽ നിന്നും മരുന്ന് വാങ്ങി മാവേലിക്കര കെഎസ്ആർടിസി ബസ് സ്റ്റാൻറിലെത്തിയതായിരുന്നു രാധാകൃഷ്ണൻ. അവിടെ നിന്നും പനച്ചുമൂട് ജംഗ്ഷനിലേക്ക് പോകാനായി ടിക്കറ്റ് എടുക്കാൻ ഇയാളുടെ കൈവശം ചില്ലറയുണ്ടായിരുന്നില്ല. 13 രൂപയാണ് പനച്ചുമൂട് വരെയുള്ള ചാർജ്ജ്. ബസ്സിൽ കയറിയാൽ ചില്ലറ ഇല്ലാത്തത് ബുദ്ധിമുട്ടാവുമെന്ന് കരുതി രാധാകൃഷ്ണൻ സ്റ്റേഷൻമാസ്റ്ററുടെ മുറിയിലെത്തി ചില്ലറ ആവശ്യപ്പെട്ടതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം.…
Read More » -
Kerala
തൊടുപുഴയിൽ കെഎസ്‌ആര്ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; മലപ്പുറം സ്വദേശി അറസ്റ്റിൽ
തൊടുപുഴ: എറണാകുളം – തൊടുപുഴ കെഎസ്‌ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആള്‍ പിടിയില്‍.കൊണ്ടോട്ടി സ്വദേശി മുഹസില്‍ ആണ് പിടിയിലായത്. തൊടുപുഴയ്ക്ക് സമീപം വാഴക്കുളത്ത് വച്ചായിരുന്നു അതിക്രമംയുവതി ബഹളം വച്ചതോടെ ബസ് തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
Read More »