CrimeNEWS

പാലക്കാട്ടെ സ്വകാര്യ ബാർ ഹോട്ടലിലെ ജീവനക്കാരുമായി കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ ടാക്സി ഡ്രൈവർക്ക് യാത്രക്കാരുടെ മർദ്ദനം

പാലക്കാട്: വിനോദയാത്ര പോയ ടാക്സി ഡ്രൈവർക്ക് യാത്രക്കാരുടെ മർദ്ദനം എന്നു പരാതി. പാലക്കാട്ടെ സ്വകാര്യ ബാർ ഹോട്ടലിലെ ജീവനക്കാരുമായി കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ വാഹനത്തിൻ്റെ ഡ്രൈവർക്കാണ് മർദനമേറ്റത്. മദ്യലഹരിയിലായിരുന്നു മർദ്ദനമെന്ന് ഡ്രൈവർ പറഞ്ഞു. മലമ്പുഴ സ്വദേശിയായ ഡ്രൈവർ കൃഷ്ണമൂർത്തിക്കാണ് മർദ്ദനമേറ്റത്.

പരുക്കേറ്റ ഡ്രൈവർ ഇപ്പോൾ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഉടുമൽപെട്ടയിൽ വെച്ച് വാഹനത്തിലെ പാട്ടിൻ്റെ ശബ്ദം ഡ്രൈവർ കുറച്ചതാണ് പ്രശ്നത്തിന് തുടക്കം. മദ്യലഹരിയിലായിരുന്ന യാത്രക്കാർ എന്തിന് ശബ്ദം കുറച്ചു എന്ന് ചോദിച്ച് മർദ്ദിക്കുകയായിരുന്നു എന്നു കൃഷ്ണമൂർത്തി പറഞ്ഞു.

Back to top button
error: