മലയിൻകീഴ്: നിര്‍മ്മാണത്തിലിരി ക്കുന്ന സ്കൂൾ കെട്ടിടം ഇടിഞ്ഞുവീണു.കണ്ടല ഹൈസ്‌കൂളില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മുൻഭാഗത്തെ ചുവരാണ് ഇടിഞ്ഞുവീണത്.
ബുധനാഴ്ച രാത്രിയാണ് സംഭവം. മൂന്നുകോടി രൂപ വിനിയോഗിച്ച് ഒരുവര്‍ഷം മുൻപ് നിര്‍മ്മാണം ആരംഭിച്ച കെട്ടിടത്തിന്റെ ചുവരാണ് തകര്‍ന്നത്. കെട്ടിടത്തിന്റെ പില്ലറില്‍ ചേര്‍ത്ത് ചുടുകല്ല് ഉപയോഗിച്ച് കെട്ടിയിരുന്ന ചുവരാണിത്.
അന്യസംസ്ഥാന തൊഴിലാളികളാണ് നിര്‍മ്മാണ ജോലികള്‍ നടത്തുന്നത്. കരാറുകാരൻ വളരെ അപൂര്‍വമായി മാത്രമേ എത്താറുള്ളൂവെന്നും എൻജിനിയര്‍ ഇങ്ങോട്ട് തിരിഞ്ഞുനോക്കാറില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
പുതിയ കെട്ടിടത്തിനായി സ്ഥലമൊരുക്കിയപ്പോള്‍ മരങ്ങളുടെ വേരുകള്‍ ഇളക്കി മാറ്റിയിരുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.കെട്ടിടത്തിലെ മറ്റ് ചുവരുകള്‍ക്കും വിള്ളലുണ്ട്.