KeralaNEWS

പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ്; പ്രതിരോധത്തിലായി കോൺഗ്രസ്

യനാട്: പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ് കേസില്‍ വിജിലൻസ് ഇന്ന് കുറ്റപത്രം സമർപ്പിക്കവേ പ്രതിരോധത്തിലായി കോൺഗ്രസ് പാർട്ടി.
തലശ്ശേരി കോടതിയിലാണ് വയനാട് വിജിലൻസ് ഡിവൈഎസ്പി സിബി തോമസ് കുറ്റപത്രം സമര്‍പ്പിക്കുക.കെപിസിസി ജനറല്‍ സെക്രട്ടറിയും മുൻ ബാങ്ക് ഭരണ സമിതി പ്രസിഡൻ്റുമായ കെ കെ എബ്രഹാം ഉള്‍പ്പെടെ 10 പേരാണ് പ്രതി പട്ടികയില്‍ ഉള്ളത്. കെ കെ എബ്രഹാം, മുൻ ബാങ്ക് സെക്രട്ടറി രമാദേവി എന്നിവര്‍ പുല്‍പ്പള്ളി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാൻഡില്‍ ആണ്.വായ്പാ തട്ടിപ്പിൻ്റെ മുഖ്യ സൂത്രധാരൻ സജീവൻ കൊല്ലപ്പള്ളി ഇപ്പോഴും ഒളിവിലാണ്.
വായ്പ തട്ടിപ്പില്‍ 2019ലാണ് വിജിലൻസ് അന്വേഷണം തുടങ്ങിയത്. നാല് വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാതിരുന്നത് പ്രതികളെ സംരക്ഷിക്കാൻ ആണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.വായ്പ തട്ടിപ്പിനിരയായ രാജേന്ദ്രൻ്റെ ആത്മഹത്യയെ തുടര്‍ന്നുണ്ടായ പ്രതിഷേധമാണ് വിജിലൻസ് നടപടികള്‍ വേഗത്തിലാക്കിയത്.
അതേസമയം വയനാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കര്‍ഷക ആത്മഹത്യയില്‍ റിമാന്റിലായത് പാര്‍ട്ടിക്ക് നാണകേട് ഉണ്ടാക്കിയെന്നും കെ കെ എബ്രഹാമിനെ പദവികളില്‍ നിന്ന് നീക്കണമെന്നും ഡിസിസിയില്‍ ആവശ്യം ഉയരുന്നുണ്ട്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: