കോലഞ്ചേരി: സ്കൂൾ ജീവനക്കാരിയെ വീട്ടുമുറ്റത്ത് പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. തിരുവാണിയൂര്‍ വെട്ടിയ്ക്കല്‍ തെക്കേടത്ത് വീട്ടില്‍ പരേതനായ നാരായണൻ നായരുടെ ഭാര്യ സരള (62) യാണു മരിച്ചത്.വെട്ടിക്കല്‍ സ്വകാര്യ സ്കൂളിലെ താത്കാലിക ജീവനക്കാരിയായിരുന്നു.
അധ്യയനവര്‍ഷം ആരംഭിച്ച ഇന്നലെ രാവിലെ വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ വീട്ടില്‍ അന്വേഷിച്ചെത്തിയപ്പോള്‍ സരളയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തുകയായിരുന്നു. മണ്ണണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തി മരിച്ചതാകാമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan