Month: June 2023
-
Kerala
”പാമ്പ് സര്‍ക്കാരിന്റെതെങ്കില്‍ കോഴി എന്റേത്, കളിക്കാതെ മര്യാദയ്്ക്ക് കാശെട്”! കര്‍ഷകന് മുന്നില്‍ ഉത്തരംമുട്ടി മന്ത്രി
കാസര്‍കോട്: പെരുമ്പാമ്പ് വിഴുങ്ങിയ കോഴികള്‍ക്ക് നഷ്ടപരിഹാരം തേടി കര്‍ഷകന്‍ മന്ത്രിക്ക് മുന്നില്‍. വെള്ളരിക്കുണ്ട് താലൂക്ക്തല അദാലത്തിലെത്തിയ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനു മുന്നിലാണ് കര്‍ഷകന്റെ പരാതി എത്തിയത്. ‘പാമ്പ് സര്‍ക്കാരിന്റേതാണെങ്കില്‍ കോഴികള്‍ എന്റേതാണ്. നഷ്ടപരിഹാരം കിട്ടണം ‘ എന്നായിരുന്നു കെ.വി.ജോര്‍ജിന്റെ നിലപാട്. നഷ്ടപരിഹാരം തേടി ഒരു വര്‍ഷമായി അലയുകയാണ് ജോര്‍ജ്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ജോര്‍ജിന്റെ വീട്ടില്‍ അപ്രതീക്ഷിത അതിഥി എത്തുന്നത്. കോഴിക്കൂട്ടില്‍ കയറിയ പെരുമ്പാമ്പ് കൂട്ടിലുണ്ടായിരുന്ന കോഴികളെ ഒന്നാകെ വിഴുങ്ങി. വിവരമറിഞ്ഞെത്തിയ വനപാലകര്‍ പാമ്പിനെ കൊണ്ടുപോയി വനത്തില്‍വിട്ടു. കോഴികള്‍ മുഴുവന്‍ നഷ്ടപ്പെട്ടതോടെ ജോര്‍ജ് പ്രതിസന്ധിയിലായി. അതോടെ പാമ്പ് വിഴുങ്ങിയ കോഴികളുടെ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് ജോര്‍ജ് വനം വകുപ്പധികൃതരെ സമീപിക്കുകയായിരുന്നു. പലതവണ ശ്രമിച്ചിട്ടും തീരുമാനമുണ്ടാകാതിരുന്നതിനെ ത്തുടര്‍ന്നാണ് അദാലത്തില്‍ മന്ത്രിയെ കാണാനെത്തിയത്. അദാലത്തില്‍ എത്തി അഹമ്മദ് ദേവര്‍കോവിലിനേയും കലക്ടറേയും സബ്കളക്ടറേയും കണ്ട് കാര്യം അവതരിപ്പിച്ചു. ഇത് കേട്ട് ഇവര്‍ കുറേനേരം തലപുകച്ചെങ്കിലും അനുകൂല മറുപടി വന്നില്ല. പരിശോധിച്ച് വേണ്ടത് ചെയ്യാമെന്നുമാത്രമായിരുന്നു ഉറപ്പ്.
Read More » -
Kerala
കോട്ടയം ചേനപ്പാടിയില്‍ വീണ്ടും ഭൂമിക്കടിയില്‍നിന്ന് മുഴക്കം; പുലര്‍ച്ചെ കേട്ടത് വന്‍ ശബ്ദമെന്ന് നാട്ടുകാര്‍
കോട്ടയം: കാഞ്ഞിരപ്പള്ളി, എരുമേലി പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന മേഖലകളില്‍ വീണ്ടും ഭൂമിക്കടിയില്‍നിന്ന് മുഴക്കം കേട്ടതായി നാട്ടുകാര്‍. ചേനപ്പാടി, വിഴിക്കിത്തോട് മേഖലകളില്‍ ഇന്ന് പുലര്‍ച്ചെ രണ്ടുതവണയാണ് മുഴക്കം കേട്ടത്. പുലര്‍ച്ച നാലരയോടെ ഉണ്ടായത് വന്‍ ശബ്ദത്തോടെയുള്ള മുഴക്കമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. അല്‍പ്പസമയത്തിനു ശേഷം വീണ്ടും മുഴക്കം ഉണ്ടായി. പ്രദേശത്ത് കഴിഞ്ഞ തിങ്കളാഴ്ചയും മുഴക്കം അനുഭവപ്പെട്ടിരുന്നു. ഭൂമിയുടെ ഉള്ളില്‍നിന്ന് തോട്ട പൊട്ടുന്നതുപോലെയുള്ള ശബ്ദമാണ് കേട്ടതെന്നും തുടര്‍ന്ന് കാലില്‍ തരിപ്പ് ഉണ്ടായെന്നും നാട്ടുകാര്‍ പറഞ്ഞിരുന്നു. ചേനപ്പാടി, ലക്ഷംവീട് കോളനി, വിഴിക്കിത്തോട് കടവനാല്‍ക്കടവ് ഭാഗം തുടങ്ങിയ ഇടങ്ങളിലാണ് മുഴക്കം കേട്ടത്. ചില വീടുകളില്‍ പാത്രങ്ങള്‍ അനങ്ങിയെന്നും നാട്ടുകാര്‍ പറഞ്ഞു. അസാധാരണ പ്രതിഭാസത്തെ തുടര്‍ന്ന് നാട്ടുകാര്‍ ആശങ്കയിലാണ്. മുഴക്കം അനുഭവപ്പെട്ട മേഖലകളില്‍ ചൊവ്വാഴ്ച ജിയോളജി വകുപ്പ് അധികൃതര്‍ പരിശോധന നടത്തി. സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സിന്റെ പരിശോധന നടന്നില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജിയോളജി വകുപ്പ് അധികൃതര്‍ പരിശോധനയ്ക്കു ശേഷം അറിയിച്ചത്. ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്ന് പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കലും അറിയിച്ചിരുന്നു.…
Read More » -
Kerala
ബാലരാമപുരത്തെ പെൺകുട്ടിയുടെ ആത്മഹത്യ; പീഡനത്തിനിരയായത് ഒന്നിലേറെ തവണ
തിരുവനന്തപുരം ബാലരാമപുരത്ത് മതപഠനശാലയിൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ച സംഭവത്തിൽ പെൺകുട്ടിയുടെ കാമുകൻ അറസ്റ്റിൽ. ബീമാപ്പള്ളി സ്വദേശി ഹാഷിം ഖാനാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയപ്പോൾ പീഡനത്തിനിരയായെന്ന് വ്യക്തമായിരുന്നു. പോക്സോ വകുപ്പ് ചുമത്തിയാണ് ഹാഷിമിനെതിരെ കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയായിരുന്നു അറസ്റ്റ്.പെൺകുട്ടിയുടെ അയൽവാസിയാണ് ഹാഷിമും. നേരത്തെ തന്നെ ഇരുവരും തമ്മിൽ പരിചയമുണ്ടായിരുന്നു.പലതവണ പെൺകുട്ടിയുടെ വീട്ടുകാർ ഈ ബന്ധത്തെ എതിർത്ത് രംഗത്തെത്തിയിരുന്നു.എന്നാൽ ഇരുവരും പിൻമാറിയിരുന്നില്ല. ഇതിനെത്തുടർന്നാണ് പെൺകുട്ടിയെ വീട്ടുകാർ ഇടപെട്ട് ബാലരാമപുരം മതപഠനശാലയിലേക്ക് അയച്ചത്. പെൺകുട്ടിയും ഹാഷിമും തമ്മിൽ വർഷങ്ങളായി പ്രണയത്തിലായിരുന്നു.പ്രണയത്തിനിടയിൽ പലതവണ പെൺകുട്ടിയെ ഹാഷിം ലെെംഗിക പീഡനത്തിന് ഇരയാക്കിയിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം പെൺകുട്ടിയുടെ വീട്ടുകാർ അറിഞ്ഞതോടെ വലിയ രീതിയിലുള്ള എതിർപ്പുകളാണ് ഉയർന്നത്. എന്നാൽ ഇരുവരും തമ്മിൽ വീണ്ടും കൂടിക്കാഴ്ചകൾ നടന്നതോടെയാണ് പെൺകുട്ടിയുടെ വീട്ടുകാർ മുൻകെെയെടുത്ത് പെൺകുട്ടിയെ ബാലരാമപുരത്തെ മതപഠനശാലയിലേക്ക് മാറ്റിയത്.ഇതിന് പിന്നാലെ പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. മതപഠനശാലയിൽ ഫോണുപയോഗിച്ചോ മറ്റേതെങ്കിലും രീതിയിലോ പുറത്തുള്ളവരുമായി…
Read More » -
Crime
പ്രണയ വിവാഹത്തിന്റെ 21 ാം നാള്‍ യുവതിയുടെ ദുരൂഹമരണം കൊലപാതകം; തര്‍ക്കം പരസ്ത്രീ ബന്ധത്തില്‍, ഭര്‍ത്താവും മാതാപിതാക്കളും അറസ്റ്റില്‍
ചെന്നൈ: പ്രണയവിവാഹം കഴിഞ്ഞ് 21-ാം ദിവസം യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ ഭര്‍ത്താവിനെയും മാതാപിതാക്കളെയും അറസ്റ്റുചെയ്തു. കോയമ്പത്തൂര്‍ ശെല്‍വപുരം കറുപ്പുസ്വാമിയുടെ മകള്‍ രമണിയാണ് (20) കഴിഞ്ഞദിവസം ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടന്നെങ്കിലും കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കേസില്‍ ഭര്‍ത്താവ് സഞ്ജയ് (22), അച്ഛന്‍ ലക്ഷ്മണന്‍, അമ്മ നിഷ എന്നിവരെയാണ് അറസ്റ്റുചെയ്തത്. കുറിഞ്ഞിനഗര്‍ മാധവരായപുരം സ്വദേശി സഞ്ജയും രമണിയും സഹപാഠികളായിരുന്നു. ഇരുവരും പ്രണയത്തിലായി. ഇരുവിഭാഗത്തില്‍പ്പെട്ടവരായതിനാല്‍ വീട്ടുകാര്‍ ഈ ബന്ധത്തെ എതിര്‍ത്തിരുന്നു. രമണിയുമായി ബന്ധം തുടരുന്നതിനിടയിലും സഞ്ജയിന് മറ്റൊരു പെണ്‍കുട്ടിയുമായി ബന്ധം ഉണ്ടായിരുന്നു. രമണിയുമായുള്ള വിവാഹശേഷവും ഈ ബന്ധം തുടര്‍ന്നു. ഇതേച്ചൊല്ലി രമണിയും സഞ്ജയും തമ്മില്‍ വഴക്ക് പതിവായി. സംഭവദിവസവും സഞ്ജയും രമണിയും വഴക്കുണ്ടായി. മറ്റൊരു പെണ്‍കുട്ടിയുമായി ഫോണില്‍ സംസാരിക്കുന്നത് രമണി ചോദ്യംചെയ്തതാണ് വഴക്കിനുകാരണം. ഇതിനിടയില്‍ സഞ്ജയ്, രമണിയെ ചവിട്ടുകയും അടിക്കുകയും ചെയ്തു. ചുരിദാറിന്റെ ഷാള്‍ കഴുത്തില്‍ മുറുക്കിയതോടെ രമണി അബോധാവസ്ഥയിലായി. അധികം വൈകാതെ മരിച്ചു.…
Read More » -
Kerala
സംസ്ഥാനത്ത് നാളെ സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിനം
തിരുവനന്തപുരം:സംസ്ഥാനത്ത് നാളെ സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിനം ആയിരിക്കും.അക്കാദമിക് കലണ്ടര്‍ അനുസരിച്ച് ഈ വര്‍ഷം മൊത്തം 13 ശനിയാഴ്ച്ചകളാണ് പ്രവൃത്തി ദിനമായി വരിക. മധ്യവേനലവധി കഴിഞ്ഞ് സ്‌കൂളുകള്‍ ഇന്നലെയാണ് വീണ്ടും തുറന്നത്.വന്‍ ആഘോഷ പരിപാടികളോടുകൂടിയാണ് കുരുന്നുകളെ സ്‌കൂള്‍ അധികൃതര്‍ വരവേറ്റത്.
Read More » -
Crime
സഹോദരങ്ങളുടെ സഹായത്തോടെ യുവതി ഭര്‍ത്താവിനെ കൊന്നു; പോലീസെത്തിയപ്പോള്‍ വാട്ടര്‍ടാങ്കിന് മുകളില്‍ കയറി പ്രതിഷേധം
ലഖ്‌നൗ: സഹോദരങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതി പിടിയില്‍. ഉത്തര്‍പ്രദേശ് കാന്‍പുരിലെ ഗോവിന്ദ്പുരിലാണ് സംഭവം. സഹോദരങ്ങളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് എത്തിയപ്പോള്‍ യുവതി വെള്ളടാങ്കിനു മുകളില്‍ കയറിനിന്ന് പ്രതിഷേധിച്ചു. ഭര്‍ത്താവ് ഷക്കീലി(40)നെ കാണാനില്ലെന്ന് കാട്ടി ഭാര്യ അഫ്‌സാന ഏപ്രില്‍ 30 നാണ് ഗോവിന്ദ്പുര്‍ പോലീസില്‍ പരാതി നല്‍കിയത്. അന്വേഷണം തുടങ്ങിയ പോലീസ് ഷക്കീലിന്റെ ബൈക്ക് പാണ്ടു നദിയില്‍നിന്ന് കണ്ടെടുത്തു. പിന്നാലെ ഫത്തേപുരില്‍നിന്ന് മൃതദേഹവും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഭാര്യാസഹോദരന്‍മാരായ സാദും അയൂബും സംശയനിഴലിലായി. പോലീസ് ഇവരെ പിടികൂടാനെത്തിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുവതിയും സഹോദരങ്ങളും ചേര്‍ന്ന് ഷക്കീലിനെ കൊലപ്പെടുത്തുകയായിരുന്നു. ഷക്കീലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത് യുവതി തന്നെയാണെന്ന് പോലീസ് പറഞ്ഞു. ശേഷം സഹോദരങ്ങളുടെ സഹായത്തോടെ കൊലപ്പെടുത്തുകയായിരുന്നു. സഹോദരങ്ങളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് എത്തിയപ്പോള്‍ യുവതി വെള്ളടാങ്കിനു മുകളില്‍ കയറിനിന്ന് പ്രതിഷേധിച്ച യുവതിയെ ഏറെ നേരം പണിപ്പെട്ടാണ് പോലീസ് താഴെയിറക്കിയത്. ഒടുവില്‍ യുവതി കുറ്റം സമ്മതിച്ചു. പിന്നാലെ മൂവരെയും കസ്റ്റഡിയില്‍…
Read More » -
India
ആന്ധ്രപ്രദേശിലെ പടക്ക ഗോഡൗണിൽ സ്ഫോടനം; മൂന്നു മരണം
അമരാവതി: ആന്ധ്രപ്രദേശിലെ പടക്ക ഗോഡൗണില്‍ വൻ സ്ഫോടനം. സ്ഫോടനത്തില്‍ മൂന്നു പേര്‍ മരിക്കുകയും രണ്ടുപേര്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തു. തിരുപ്പതിയിലെ കൊവ്വക്കൊള്ളി ഗ്രാമത്തില്‍ വ്യാഴാഴ്ചയാണ് സംഭവം.സ്ഫോടന സമയത്ത് അഞ്ചുപേരാണ് ഗോഡൗണില്‍ ജോലി ചെയ്തിരുന്നത്. മൂന്നു പേര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. എദു കൊണ്ടലു (40), ശങ്കരയ്യ (32), നാഗേന്ദ്ര (25) എന്നിവരാണ് മരിച്ചത്. സ്ഫോടനത്തെ തുടര്‍ന്നുണ്ടായ തീപിടിത്തം അഗ്നിശമന സേനാംഗങ്ങള്‍ മൂന്നു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് നിയന്ത്രണ വിധേയമാക്കിയത്.
Read More » -
Kerala
നെടുമങ്ങാട് രണ്ടു ടണ്‍ പഴകിയ മത്സ്യം പിടികൂടി; തമിഴ്നാട്ടില്‍ നിന്നുള്ള 15 വാഹനങ്ങളും കസ്റ്റഡിയിലെടുത്തു
തിരുവനന്തപുരം: നെടുമങ്ങാട് മാര്‍ക്കറ്റില്‍ പഴകിയ മത്സ്യം പിടികൂടി. തമിഴ്നാട്ടില്‍ നിന്ന് വില്‍പ്പനയ്ക്ക് കൊണ്ടുവന്ന രണ്ട് ടണ്‍ പഴകിയ മത്സ്യമാണ് വാഹനങ്ങള്‍ അടക്കം പിടിച്ചെടുത്തത്. പരിശോധനയില്‍ മത്സ്യം ഭക്ഷ്യയോഗ്യമല്ലെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് കണ്ടെത്തി. നെടുമങ്ങാടും പരിസരപ്രദേശങ്ങളിലും പഴകിയ മത്സ്യം വില്‍ക്കുന്നതായി നാട്ടുകാര്‍ക്ക് ഇടയില്‍ പരാതിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നെടുമങ്ങാട് ഭക്ഷ്യ സ്‌ക്വാഡും ഭക്ഷ്യസുരക്ഷാ അതോറിറ്റിയും സംയുക്തമായാണ് ഇന്നലെ രാത്രി പരിശോധന നടത്തിയത്. തമിഴ്നാട്ടില്‍ നിന്ന് കൊണ്ടുവന്ന മത്സ്യമാണ് പിടിച്ചെടുത്തത്. പരിശോധനയില്‍ 15 വാഹനങ്ങളിലായി കൊണ്ടുവന്ന മത്സ്യം ഭക്ഷ്യയോഗ്യമല്ല എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് വാഹനങ്ങള്‍ അടക്കം പിടിച്ചെടുത്തത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മൊബൈല്‍ ലാബിലാണ് പരിശോധന നടത്തിയത്.
Read More » -
NEWS
കാർവാറിലെ കാഴ്ചകൾ
കാളി നദിയുടെയും അറബിക്കടലിന്റെയും സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പട്ടണമാണ് ആകർഷണീയമായ പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ട കാർവാർ. ബാംഗ്ലൂരിൽ നിന്ന് 522 കിലോമീറ്റർ അകലെയാണ് കാർവാർ സ്ഥിതി ചെയ്യുന്നത്.നഗരത്തിലുള്ളവർക്ക് വാരാന്ത്യ യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണിത്.ഒരു സൈഡ് കടലും മറുഭാഗം മഴക്കാടുകളാലും നിറഞ്ഞ കാർവാർ ബാംഗ്ലൂർ, ഗോവ, മുംബൈ എന്നിവിടങ്ങളിൽ നിന്ന് റോഡ്, റയിൽ എന്നിവയുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾക്ക് ചാഞ്ഞും ചരിഞ്ഞും പെയ്യുന്ന മഴയുടെ വിവിധ ഭാവങ്ങൾ കാണണോ, മഴക്കാടുകളുടെ നിഗൂഢമായ പച്ചപ്പിലേക്ക് ആഴ്ന്നിറങ്ങണോ അതുമല്ലെങ്കിൽ കടലിന്റെ വശ്യതയിൽ നീന്തിത്തുടിക്കണോ ..നേരെ വിട്ടോളൂ കാർവാറിലേക്ക്. ഡോൾഫിനുകളെ കാണാൻ ഇഷ്ടമാണെങ്കിൽ കാർവാർ ആണ് നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം. വർഷം മുഴുവനും ഇവിടെ ഡോൾഫിനുകളെ കാണാൻ കഴിയും.ഒപ്പം ബോട്ടിൽ 45 മിനിറ്റ് അകലെയുള്ള കുറുംഗഡ് ദ്വീപ് സന്ദർശിക്കുകയും ചെയ്യാം. സ്‌നോർക്കലിംഗ്, കയാക്കിംഗ്, റിവർ റാഫ്റ്റിംഗ്, ബനാന ബോട്ട് സവാരി തുടങ്ങിയ ജല കായിക വിനോദങ്ങളിൽ ഏർപ്പെടാനും ഇവിടെ…
Read More » -
NEWS
വേദിയില്‍ കമിഴ്ന്നടിച്ചുവീണ് ബൈഡന്‍; ഹെലികോപ്റ്ററിലും തലയിടിച്ചു
വാഷിങ്ടന്‍: വ്യോമസേന അക്കാദമിയിലെ ചടങ്ങിനിടെ വേദിയില്‍ കമിഴ്ന്നടിച്ചുവീണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. കൊളറാഡോയില്‍ എയര്‍ ഫോഴ്‌സ് അക്കാദമിയില്‍ ബിരുദദാന ചടങ്ങിനിടെയാണു സംഭവം. ബൈഡനു സാരമായ പരുക്കുകളില്ലെന്നാണു സൂചന. വീഴ്ചയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. Joe Biden just had a really bad fall at the U.S. Air Force Academy graduation. Falling like this at his age is very serious. Democrats want us to trust him to be the President until Jan, 2029. If we’re being real we all know that’s insane. He’s in no condition to run. pic.twitter.com/wacE0bojb9 — Robby Starbuck (@robbystarbuck) June 1, 2023 ബിരുദദാന പ്രസംഗത്തിനുശേഷം പുതിയ ബാച്ചിലെ അംഗങ്ങളോടു സംസാരിച്ച് ഹസ്തദാനം നല്‍കി ഇരിപ്പിടത്തിലേക്കു നടക്കുമ്പോഴാണു ബൈഡന്‍ വീണത്. വേദിയിലെ എന്തിലോ കാല്‍തട്ടി…
Read More »