ഇതിനും മൂന്ന് ദിവസം മുൻപ് മെയ് 24 കോഴിക്കോട് വിദ്യാര്‍ഥിനിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കെഎസ്ആര്‍ടിസി ഡ്രൈവറെ പൊലീസ് പിടികൂടിയിരുന്നു. മാനന്തവാടി ഡിപ്പോയിലെ ഡ്രൈവറായ ഇബ്രാഹിമിനെ ആണ് പൊലീസ് അറസ്റ്റു ചെയ്തത്. സീറ്റില്ലാത്തതിനാല്‍, ഡ്രൈവര്‍ പറഞ്ഞതനുസരിച്ച് ബസ്സിന്റെ ഗിയര്‍ ബോക്സിനു മുകളില്‍ ഇരുന്ന മൂന്നു പെണ്‍കുട്ടികള്‍ക്ക് നേരെ യാത്രക്കിടെ അയാള്‍ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു.
മെയ് 22. കാഞ്ഞങ്ങാട് നിന്ന് പത്തനംതിട്ടയിലേക്കുള്ള ബസില്‍ യുവതിയ്ക്ക് നേരെ പീഡന ശ്രമം. ബസ് മലപ്പുറം വളാഞ്ചേരിക്ക് അടുത്ത് എത്തിയപ്പോഴാണ് സംഭവം. യുവതിയുടെ പരാതിയില്‍ കണ്ണൂര്‍ സ്വദേശി നിസാമുദ്ദീനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
മെയ് 21. കെ.എസ്.ആര്.ടി.സി ബസില്‍ കുട്ടിയോടൊപ്പം യാത്ര ചെയ്ത സ്ത്രീയെ കയറിപ്പിടിച്ചയാള്‍ അറസ്റ്റിലായി.ചേര്‍ത്തല സ്വദേശി രാജേഷിനെ ആണ് പുന്നപ്ര പൊലീസ് അറസ്റ്റു ചെയ്തത്.ഹരിപ്പാട് പള്ളിപ്പാടുള്ള ക്ഷേത്രത്തില്‍ ശാന്തിയായി ജോലി ചെയ്യുകയാണ് ഇയാള്‍. തിരുവനന്തപുരത്തുനിന്ന് തൃശൂര്‍ക്ക് പോയ സ്വിഫ്റ്റ് ബസ്സിലെ യാത്രക്കാരിയെ ആണ് പീഡിപ്പിക്കാൻ ശ്രമിച്ചത്.
മെയ് 18: കെഎസ്ആര്‍ടിസി ബസില്‍ യാത്രയ്ക്കിടെ യുവതിയ്ക്ക്നേരെ പരസ്യമായി നഗ്നത പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റിലായി. കോഴിക്കോട് കായക്കൊടി സ്വദേശി സവാദ് ആണ് നെടുമ്ബാശ്ശേരി പൊലീസിന്റെ പിടിയിലായത്. സിനിമാ പ്രവര്‍ത്തക തൃശൂര്‍ സ്വദേശിനി നന്ദിത ശങ്കരയ്ക്കാണ് ദുരനുഭവം ഉണ്ടായത്. ദേശീയപാതയില്‍ അത്താണിയില്‍ വച്ചാണ് സംഭവം.