കണ്ണൂര്‍: കെ എസ് ആര്‍ ടി സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ കൊട്ടിയൂര്‍ ക്ഷേത്രത്തിലേക്ക് തീര്‍ഥാടനയാത്ര തുടങ്ങുന്നു.
വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് പെരളശ്ശേരി സുബ്രഹ്‌മണ്യ ക്ഷേത്രം, കൊട്ടിയൂര്‍ പെരുമാള്‍ ക്ഷേത്രം, മൃദംഗശൈലേശ്വരി ക്ഷേത്രം, മാമാനത്തമ്ബലം, പറശ്ശിനിക്കടവ് ക്ഷേത്രം എന്നീ ക്ഷേത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് തീര്‍ഥാടന പാക്കേജ് ഒരുക്കിയിരിക്കുന്നത്.
രാവിലെ ആറ് മണിക്ക് കണ്ണൂരില്‍ നിന്നും യാത്ര തുടങ്ങി വൈകിട്ട് 7.30ന് തിരിച്ചെത്തുന്ന രീതിയിലാണിത്. സൂപ്പര്‍ എക്സ്പ്രസ് സെമി സ്ലീപ്പര്‍ ബസ്സ് ഉപയോഗിച്ചുള്ള യാത്രക്ക് 630 രൂപയാണ് ചാര്‍ജ്. ജൂണ്‍ നാലിന് തുടങ്ങുന്ന യാത്ര 28 വരെ തുടരും. ഫോണ്‍: 9496131288, 8089463675.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan