Month: June 2023

  • Kerala

    ബി ഡി എസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ദന്ത ഡോക്ടര്‍ക്ക് ജാമ്യം

    തിരുവനന്തപുരം:ബി ഡി എസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ദന്ത ഡോക്ടര്‍ക്ക് ജാമ്യം.വിവാഹ വാഗ്ദാനം നല്‍കി 28 കാരിയായ ബി ഡി എസ് വിദ്യാര്‍ത്ഥിനിയെ വിഴിഞ്ഞം, കോവളം എന്നിവിടങ്ങളിലെത്തിച്ച്‌ പീഡിപ്പിച്ച കേസിലെ പ്രതി സ്വകാര്യ ആശുപത്രിയിലെ ദന്ത ഡോക്ടറായ സുബി എസ്. നായര്‍ക്കാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം മൂന്നാം അഡീ. ജില്ലാ സെഷന്‍സ് ജഡ്ജി ആര്‍.ജയകൃഷ്ണനാണ് മാര്‍ച്ച്‌ 22 മുതല്‍ റിമാന്റില്‍ കഴിയുന്ന പ്രതിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. യുവതിയുടെ മൊഴിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് 2023 മാര്‍ച്ച്‌ 19 നായിരുന്നു.

    Read More »
  • Kerala

    ഇടുക്കിയിൽ അമ്മയെയും മകനെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

    ഇടുക്കി:കൊന്നത്തടി ഇഞ്ചപതാലില്‍ അമ്മയെയും മകനെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മീനാക്ഷി (80), ശശിധരന്‍ (50) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. പ്രദേശവാസികളാണ് സംഭവം ആദ്യം കാണുന്നത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.മീനാക്ഷിയുടെ മൃതദേഹം ശുചിമുറിക്കുള്ളിലും ശശിധരന്റെ മ്യതദേഹം വീടിന്റെ സിറ്റൗട്ടിലുമാണ് കിടന്നിരുന്നത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കുടുംബ പ്രശ്‌നങ്ങളുള്ളതായി നാട്ടുകാര്‍ പറയുന്നു.വെള്ളത്തൂവല്‍ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

    Read More »
  • Kerala

    ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം വിദ്യാര്‍ത്ഥിനിയെ വഴിയില്‍ ഉപേക്ഷിച്ചു; സംഭവം കോഴിക്കോട്

    കോഴിക്കോട്: ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം വിദ്യാര്‍ത്ഥിനിയെ വഴിയില്‍ ഉപേക്ഷിച്ചു.കോഴിക്കോട് താമരശേരി സ്വകാര്യ കോളജിലെ ബിരുദ വിദ്യാര്‍ഥിനിയെ ആണ് ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ചത്. ചൊവ്വാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതായത്.പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് താമരശേരി ചുരത്തിലെ ഒന്‍പതാം വളവില്‍ നിന്ന് അവശയായ നിലയിൽ പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചതായും പൊലീസ് പറയുന്നു.തന്നെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നൽകിയിട്ടുണ്ട്. സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞതായും ഉടന്‍ തന്നെ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.എംഡിഎംഎ വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണിയാണ് പ്രതിയെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

    Read More »
  • Kerala

    ബൈക്കില്‍ പോകുമ്പോള്‍ മരക്കൊമ്പ് ഒടിഞ്ഞുവീണ് അധ്യാപകന്‍ മരിച്ചു; അപകടം സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടെ

    കോഴിക്കോട്: നന്മണ്ടയില്‍ മരക്കൊമ്പ് ഒടിഞ്ഞുവീണ് അധ്യാപകന്‍ മരിച്ചു. ഉള്ളിയേരി എ.യു.പി. സ്‌കൂള്‍ അധ്യാപകന്‍ മുഹമ്മദ് ഷരീഫ് ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ബൈക്കില്‍ സ്‌കൂളിലേക്ക് പോകും വഴി ഗുല്‍മോഹര്‍ മരത്തിന്റെ കൊമ്പ് ഒടിഞ്ഞ് ശരീരത്തില്‍ വീഴുകയായിരുന്നു. നന്മണ്ട ഈസ്റ്റ് യു.പി. സ്‌കൂളിന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്.

    Read More »
  • Social Media

    ‘സ്‌കൂള്‍ ഫോര്‍ സെയില്‍!’ സ്വന്തം പള്ളിക്കൂടം വില്‍ക്കാന്‍ ശ്രമിച്ച് വിദ്യാര്‍ഥികള്‍

    വീടുകളും മറ്റും എളുപ്പത്തില്‍ വാങ്ങാനും വില്‍ക്കാനും റിയല്‍ എസ്റ്റേറ്റ് വെബ്സൈറ്റുകള്‍ ഉപയോഗിക്കാറുണ്ട്. അത്തരത്തില്‍ ഓണ്‍ലൈന്‍ റിയല്‍ എസ്റ്റേറ്റ് വെബ്സൈറ്റായ Zillowല്‍ സ്‌കൂള്‍ വില്‍ക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളുടെ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. യു എസിലെ മേരിലാന്‍ഡിലെ മീഡ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അവര്‍ പഠിക്കുന്ന സ്‌കൂള്‍ വില്‍ക്കാന്‍ ശ്രമിച്ചത്. 34ലക്ഷം രൂപയ്ക്കാണ് ഇവര്‍ സ്‌കൂള്‍ വില്‍ക്കാന്‍ ഉണ്ടെന്ന് പറഞ്ഞ് വെബ്സൈറ്റില്‍ പരസ്യം ചെയ്തത്. സ്‌കൂളിന് ‘അര്‍ദ്ധ തടവറ’ എന്ന വിശേഷണവും അവര്‍ നല്‍കി. ‘ഈ അര്‍ദ്ധ തടവറ വില്‍പ്പനയ്ക്ക്. 12,458 ചതുരശ്ര അടിയുണ്ട്. 20കിടപ്പുമുറികള്‍, 15കുളിമുറികള്‍, വിശാലമായ അടുക്കള, ഒരു സ്വകാര്യ ബാസ്‌കറ്റ്ബാള്‍ കോര്‍ട്ട്’ എന്നിങ്ങനെയുള്ള സവിശേഷതകള്‍ പറയുന്ന ഒരു കുറിപ്പും ചിത്രത്തോടൊപ്പം സൈറ്റില്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ സ്‌കൂളിന് യഥാര്‍ത്ഥത്തില്‍ 384,824 ചതുരശ്ര അടിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ‘ബ്രൂക്ക്‌സ് ഡുബോസ്’ എന്നയാളാണ് വെബ്സൈറ്റില്‍ വന്ന പരസ്യം ട്വിറ്റര്‍ അക്കൗണ്ടില്‍ ചൂണ്ടിക്കാട്ടിയത്. ഈ പരസ്യം സീനിയര്‍ വിദ്യാര്‍ത്ഥികളുടെ തമാശയായി കാണുന്നുവെന്ന് അടിക്കുറിപ്പുമുണ്ട്. ചിത്രം പോസ്റ്റ്…

    Read More »
  • Crime

    സെയില്‍സ്മാന്റെ കണ്ണൊന്ന് തെറ്റി; തട്ടമിട്ട താത്ത അടിച്ചുമാറ്റിയത് മൂന്നു പവന്റെ മാലകള്‍

    മലപ്പുറം: ജ്വലറിയിലെത്തിയ യുവതി അടിച്ചുമാറ്റിയത് ഒന്നരപ്പവന്റെ രണ്ട് സ്വര്‍ണമാല. ചെമ്മാടുള്ള ജുവലറിയില്‍ സെയില്‍സ്മാന്റെ ശ്രദ്ധ അല്പമൊന്ന് മാറിയപ്പോള്‍ അതിവിദഗ്ദ്ധമായിട്ടായിരുന്നു യുവതിയുടെ അടിച്ചുമാറ്റല്‍. മോഷണത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മാല വാങ്ങാനെന്ന വ്യാജേനയാണ് യുവതി എത്തിയത്. ഈ സമയം ജുവലറിയില്‍ സാമാന്യം തിരക്കുമുണ്ടായിരുന്നു. മാേഡലുകള്‍ കാണിക്കുന്നതിനായി സെയില്‍സ്മാന്‍ മാലകള്‍ യുവതിക്ക് മുന്നില്‍ നിരത്തിവച്ചു. യുവതി ഇവ നോക്കുന്നതിനിടെ മറ്റൊരു മോഡല്‍ മാല എടുക്കാനായി സെയില്‍സ്മാന്‍ പോയി. ഈ തക്കത്തിനാണ് രണ്ട് സ്വര്‍ണമാലകള്‍ വളരെ വേഗത്തില്‍ തന്റെ കൈയിലുണ്ടായിരുന്ന ബാഗിലേക്ക് യുവതി മാറ്റിയത്. അതിനുശേഷം സ്വര്‍ണം വാങ്ങാതെ തന്നെ അവര്‍ സ്ഥലംവിടുകയും ചെയ്തു. യുവതി പോയശേഷം നടത്തിയ പരിശോധനയിലാണ് സ്വര്‍ണമാലകള്‍ കാണാനില്ലെന്ന് വ്യക്തമായത്. തുടര്‍ന്ന് സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് യുവതിയാണ് മാലമോഷ്ടിച്ചതെന്ന് വ്യക്തമായത്. ജുവലറി ഉടമകളുടെ പരാതിയെത്തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിയെങ്കിലും ഇതുവരെ ഒരുതുമ്പും ലഭിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.

    Read More »
  • Kerala

    ഹോട്ടലുടമയുടെ കൊലപാതകം;പോലീസിനൊപ്പം ചിരിച്ചും കളിച്ചും ഫർഹാന

    കോഴിക്കോട്: ഹോട്ടലുടമ സിദ്ദീഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തെളിവെടുപ്പിന് കൊണ്ടുവരുമ്പോഴും യാതൊരു കൂസലില്ലാതെ മുഖ്യപ്രതി ഫർഹാന.പോലീസിന്റെ ചോദ്യങ്ങൾക്ക് വളരെ ലാഘവത്തോടെ ചിരിച്ചും കളിച്ചുമാണ് ഫർഹാനയുടെ മറുപടി. തിരൂരില്‍ ഹോട്ടലുടമയെ കൊന്നു കഷ്ണങ്ങളാക്കി കൊക്കയില്‍ തള്ളിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.അന്വേഷണത്തില്‍ മൂവരും നല്ല രീതിയില്‍ സഹകരിക്കുന്നുണ്ടെങ്കിലും മറ്റു രണ്ടുപേരുടെയും മുഖത്ത് കുറ്റബോധത്തിന്റെ ചെറിയൊരു ലാഞ്ചനയെങ്കിലും കാണാമെങ്കിലും  ഫര്‍ഹാനയുടെ മുഖത്തു അതിന്റെ യാതൊരു ലക്ഷണവും കാണാൻ സാധിക്കുന്നില്ല എന്നതാണ്.തെളിവെടുപ്പിനു മറ്റുമായി പോകുന്ന സ്ഥലങ്ങളില്‍ എല്ലാം പോലീസുകാരുടെ കൂടെ ചിരിച്ചു കളിച്ചും  വളരെ സന്തോഷത്തോടും കൂടിയാണ് ഫർഹാന ഇടപെടുന്നത്. താനല്ല കൊലപാതകി തനിക്കിതിൽ പങ്കില്ലെന്നാണ് തുടക്കം മുതൽ ഫർഹാനയുടെ നിലപാട്.എന്നാൽ സംഭവത്തിന്റെ മുഖ്യപ്രതി ഫർഹാനയാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.മറ്റു രണ്ടുപേരെ ബലിയാടാക്കി ഫർഹാന ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നു ഇതെന്നതിന് പോലീസിന് ഇതിനകം തന്നെ നിരവധി തെളിവുകൾ ലഭിച്ചിട്ടുണ്ട്. തിരൂര്‍ കോടതി മൂന്ന് ദിവസത്തേക്ക് അന്വേഷണസംഘത്തിന്റെ കസ്റ്റഡിയില്‍വിട്ട മുഹമ്മദ് ആഷിഖിനേയും നേരത്തേ കസ്റ്റഡിയില്‍ ലഭിച്ച ഷിബിലി, ഫര്‍ഹാന എന്നിവരേയും ഇന്ന് ഒപ്പമിരുത്തി…

    Read More »
  • Crime

    ഫര്‍ഹാനയെ വിശ്വസിക്കാന്‍ പോലീസിനെക്കിട്ടില്ല; ആഷിഖിനും ഷിബിലിക്കുമൊപ്പമിരുത്തി ചോദ്യംചെയ്യും

    മലപ്പുറം: ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതക കേസില്‍ മൂന്ന് പ്രതികളേയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യാന്‍ പോലീസ്. കഴിഞ്ഞദിവസം തിരൂര്‍ കോടതി മൂന്ന് ദിവസത്തേക്ക് അന്വേഷണസംഘത്തിന്റെ കസ്റ്റഡിയില്‍വിട്ട മുഹമ്മദ് ആഷിഖിനേയും നേരത്തേ കസ്റ്റഡിയില്‍ ലഭിച്ച ഷിബിലി, ഫര്‍ഹാന എന്നിവരേയും വെള്ളിയാഴ്ച ഒപ്പമിരുത്തി ചോദ്യംചെയ്യും. ഷിബിലിയുടേയും ഫര്‍ഹാനയുടേയും കസ്റ്റഡി കാലാവധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് ഒരുമിച്ചിരുത്തി ചോദ്യംചെയ്യുന്നത്. താന്‍ ആരേയും കൊന്നിട്ടില്ലെന്നും കൊലപാതകത്തിന് പിന്നില്‍ ഹണിട്രാപ്പാണെന്നത് പച്ചക്കള്ളമാണെന്നും എല്ലാം ഷിബിലിയാണ് ചെയ്തതെന്നും ഫര്‍ഹാന മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ലിത് പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. കൊലപാതകസമയത്ത് ഫര്‍ഹാന ഉണ്ടായിരുന്നതും മൃതദേഹം ഉപേക്ഷിക്കാന്‍ കൊണ്ടുപോകുമ്പോള്‍ കാറില്‍ എടുത്തുവെക്കാന്‍ സഹായിച്ചതും തെളിവ് നശിപ്പിക്കാന്‍ ഫര്‍ഹാന കൂട്ടുനിന്നതും ചൂണ്ടിക്കാട്ടിയാണ് പോലീസ് ഈ വാദം വിശ്വസിക്കാന്‍ തയ്യാറാകാത്തത്. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നതടക്കം പരിശോധിക്കാനാണ് മൂന്നുപേരേയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യുന്നത്. കസ്റ്റഡിയിലുള്ള രണ്ടുപേരേയും വെവ്വേറ കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യംചെയ്തിരുന്നു. ഇവരുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടോയെന്നും പോലീസ് അന്വേഷിക്കും. ആഷിഖ് കാണിച്ചുകൊടുത്തത് അനുസരിച്ചാണ് അട്ടപ്പാടി ചുരത്തിലെ കൊക്കയില്‍നിന്ന് സിദ്ദിഖിന്റെ മൃതദേഹം കണ്ടെടുത്തത്. തനിക്ക് പരിചയമുള്ള…

    Read More »
  • NEWS

    ജോര്‍ദാന്‍ കിരീടാവകാശി ഹുസൈന്‍ രാജകുമാരന്‍ വിവാഹിതനായി; വധു സൗദി കുടുംബത്തില്‍ നിന്ന്

    അമ്മാന്‍: ജോര്‍ദാന്‍ കിരീടാവകാശി ഹുസൈന്‍ ബില്‍ അബ്ദുല്ല വിവാഹിതനായി. സൗദി സ്വദേശി രാജ്വ അല്‍ സെയ്ഫയാണ് വധു. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലെ സഹ്രാന്‍ കൊട്ടരത്തിലാണ് വിവാഹ ചടങ്ങ് നടന്നത്. രാജകുടുംബാംഗങ്ങള്‍,യു.എസ് പ്രഥമ വനിത ജില്‍ ബൈഡന്‍, ബ്രിട്ടനിലെ വില്യം രാജകുമാരന്‍, ഭാര്യ കെയ്റ്റ് എന്നിവരടക്കം 140 അതിഥികള്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു. 2009 ലാണ് ഹുസൈന്‍ രാജകുമാരനെ സിംഹാസനത്തിന്റെ അവകാശിയായി പ്രഖ്യാപിച്ചത്. രാജ്വയ്ക്ക് സൗദി രാജകുടുംബവുമായി അടുത്ത ബന്ധമുണ്ട്. നെതര്‍ലന്‍ഡ്സിലെ രാജാവ് വില്ല്യം-അലക്സാണ്ടര്‍, രാജ്ഞി മാക്സിമ, ബെല്‍ജിയം രാജാവ് ഫിലിപ്പ്, കിരീടാവകാശി എലിസബത്ത്, ഡാനിഷ് കിരീടാവകാശി ഫ്രെഡറിക്, ഡെന്മാര്‍ക്കിലെ രാജകുമാരി മേരി എന്നിവരും വിവാഹ ചടങ്ങില്‍ പങ്കെടുത്തു. വിവാഹത്തോടനുബന്ധിച്ച് ജോര്‍ദാനില്‍ ഉടനീളം ആഘോഷങ്ങള്‍ നടന്നു. വധുവരന്‍മാരുടെ ചിത്രങ്ങളും ബാനറുകളും കൊണ്ട് തെരുവുകള്‍ അലങ്കരിച്ചു. ദമ്പതികള്‍ പങ്കെടുക്കുന്ന ഘോഷയാത്ര കാണാന്‍ ആയിരക്കണക്കിന് ജനങ്ങളാണ് അമ്മാനില്‍ ഒത്തുകൂടിയത്. ഒരു കോടിയിലധികം ജനങ്ങളുള്ള രാജ്യമാണ് ജോര്‍ദാന്‍. രാജ്യത്തെ സായുധ സേനയുടെയും അധികാരം രാജാവിനാണ്. ബ്രിട്ടനിലെ റോയല്‍…

    Read More »
  • Crime

    വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച് ചുരത്തില്‍ ഉപേക്ഷിച്ചു; ഹോസ്റ്റലില്‍നിന്ന് ഇറങ്ങിയത് വീട്ടിലേക്കെന്ന് പറഞ്ഞ്

    കോഴിക്കോട്: താമരശേരിയില്‍ ബിരുദ വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ചു. പ്രതിയെ തിരിച്ചറിഞ്ഞു. ഉടന്‍ പിടിയിലായേക്കും. ചൊവ്വാഴ്ചയാണ് പെണ്‍കുട്ടിയെ കാണായത്. ഇന്നലെ താമരശേരി ചുരത്തില്‍ നിന്ന് കണ്ടെത്തി. വിവിധ സ്ഥലങ്ങളില്‍ െകാണ്ടുപോയി ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. താമരശേരിയിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ഥിനിയാണ്. ചൊവ്വാഴ്ച, ഹോസ്റ്റലില്‍നിന്ന് വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു പെണ്‍കുട്ടി. തിരിച്ച് ഹോസ്റ്റലില്‍ എത്താത്തിനെ തുടര്‍ന്ന് ഹോസ്റ്റല്‍ അധികൃതര്‍ വീട്ടില്‍ വിളിച്ച് അന്വേഷിച്ചു. തുടര്‍ന്ന് പിതാവ് പോലീസില്‍ പരാതി നല്‍കി. പോലീസിന്റെ അന്വേഷണത്തിലാണ് താമരശേരി ചുരത്തിലെ 9 ാം വളവില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഇന്നലെ പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പരിശോധനയില്‍ പീഡനം നടന്നതായി സ്ഥിരീകരിച്ചു. പ്രദേശത്ത് എംഡിഎംഎ വിതരണം ചെയ്യുന്നവരില്‍ ഒരാളാണ് പ്രതിയെന്നാണ് സൂചന. ഇയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു.

    Read More »
Back to top button
error: