CrimeNEWS

വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച് ചുരത്തില്‍ ഉപേക്ഷിച്ചു; ഹോസ്റ്റലില്‍നിന്ന് ഇറങ്ങിയത് വീട്ടിലേക്കെന്ന് പറഞ്ഞ്

കോഴിക്കോട്: താമരശേരിയില്‍ ബിരുദ വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ചു. പ്രതിയെ തിരിച്ചറിഞ്ഞു. ഉടന്‍ പിടിയിലായേക്കും. ചൊവ്വാഴ്ചയാണ് പെണ്‍കുട്ടിയെ കാണായത്. ഇന്നലെ താമരശേരി ചുരത്തില്‍ നിന്ന് കണ്ടെത്തി. വിവിധ സ്ഥലങ്ങളില്‍ െകാണ്ടുപോയി ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.

താമരശേരിയിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ഥിനിയാണ്. ചൊവ്വാഴ്ച, ഹോസ്റ്റലില്‍നിന്ന് വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു പെണ്‍കുട്ടി. തിരിച്ച് ഹോസ്റ്റലില്‍ എത്താത്തിനെ തുടര്‍ന്ന് ഹോസ്റ്റല്‍ അധികൃതര്‍ വീട്ടില്‍ വിളിച്ച് അന്വേഷിച്ചു. തുടര്‍ന്ന് പിതാവ് പോലീസില്‍ പരാതി നല്‍കി. പോലീസിന്റെ അന്വേഷണത്തിലാണ് താമരശേരി ചുരത്തിലെ 9 ാം വളവില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

ഇന്നലെ പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പരിശോധനയില്‍ പീഡനം നടന്നതായി സ്ഥിരീകരിച്ചു. പ്രദേശത്ത് എംഡിഎംഎ വിതരണം ചെയ്യുന്നവരില്‍ ഒരാളാണ് പ്രതിയെന്നാണ് സൂചന. ഇയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു.

Back to top button
error: