CrimeNEWS

സെയില്‍സ്മാന്റെ കണ്ണൊന്ന് തെറ്റി; തട്ടമിട്ട താത്ത അടിച്ചുമാറ്റിയത് മൂന്നു പവന്റെ മാലകള്‍

മലപ്പുറം: ജ്വലറിയിലെത്തിയ യുവതി അടിച്ചുമാറ്റിയത് ഒന്നരപ്പവന്റെ രണ്ട് സ്വര്‍ണമാല. ചെമ്മാടുള്ള ജുവലറിയില്‍ സെയില്‍സ്മാന്റെ ശ്രദ്ധ അല്പമൊന്ന് മാറിയപ്പോള്‍ അതിവിദഗ്ദ്ധമായിട്ടായിരുന്നു യുവതിയുടെ അടിച്ചുമാറ്റല്‍. മോഷണത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

മാല വാങ്ങാനെന്ന വ്യാജേനയാണ് യുവതി എത്തിയത്. ഈ സമയം ജുവലറിയില്‍ സാമാന്യം തിരക്കുമുണ്ടായിരുന്നു. മാേഡലുകള്‍ കാണിക്കുന്നതിനായി സെയില്‍സ്മാന്‍ മാലകള്‍ യുവതിക്ക് മുന്നില്‍ നിരത്തിവച്ചു. യുവതി ഇവ നോക്കുന്നതിനിടെ മറ്റൊരു മോഡല്‍ മാല എടുക്കാനായി സെയില്‍സ്മാന്‍ പോയി. ഈ തക്കത്തിനാണ് രണ്ട് സ്വര്‍ണമാലകള്‍ വളരെ വേഗത്തില്‍ തന്റെ കൈയിലുണ്ടായിരുന്ന ബാഗിലേക്ക് യുവതി മാറ്റിയത്. അതിനുശേഷം സ്വര്‍ണം വാങ്ങാതെ തന്നെ അവര്‍ സ്ഥലംവിടുകയും ചെയ്തു.

Signature-ad

യുവതി പോയശേഷം നടത്തിയ പരിശോധനയിലാണ് സ്വര്‍ണമാലകള്‍ കാണാനില്ലെന്ന് വ്യക്തമായത്. തുടര്‍ന്ന് സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് യുവതിയാണ് മാലമോഷ്ടിച്ചതെന്ന് വ്യക്തമായത്. ജുവലറി ഉടമകളുടെ പരാതിയെത്തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിയെങ്കിലും ഇതുവരെ ഒരുതുമ്പും ലഭിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.

Back to top button
error: