Month: June 2023
-
Kerala
ആടിനെ മുറ്റത്തുകൂടി കൊണ്ടുപോയി; ഉടമസ്ഥന്റെ തല അടിച്ചു പൊട്ടിച്ച് അയൽവാസി
ചെങ്ങന്നൂര്‍: ആടിനെ വീടിന്റെ മുറ്റത്തു കൂടി കൊണ്ടു പോയതിന് അയല്‍വാസിയുടെ തലയ്ക്കു കമ്ബിവടി കൊണ്ട് അടിച്ച് പരുക്കേല്‍പ്പിച്ച കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. പ്രതിക്ക് 8 വര്‍ഷം തടവും 15000 രൂപ പിഴയുമാണ് കോടതി വിധിച്ചത്.2018 ജൂലൈ 21നു രാത്രി 9 മണിക്കായിരുന്നു സംഭവം നടന്നത്. ഉച്ചയ്ക്ക് ആടിനെ വീട്ടുമുറ്റത്ത് കൂടി കൊണ്ടുപോയതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ, പ്രതി താമരക്കുളം കണ്ണനാകുഴി സൂര്യലയം വീട്ടില്‍ സുരേന്ദ്രന്‍ കമ്ബിവടിയുമായി എത്തി വള്ളികുന്നം കൃഷ്ണാലയത്തില്‍ രാധാകൃഷ്ണനെ അസഭ്യം പറയുകയും തലയ്ക്ക് അടിച്ചു മുറിപ്പെടുത്തുകയുമായിരുന്നു.അടിയേറ്റ് രാധാകൃഷ്ണന്റെ തലയോട്ടിക്കു ഗുരുതരമായി പരിക്കേറ്റിരുന്നു. ചെങ്ങന്നൂര്‍ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി വി.എസ്. വീണയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
Read More » -
India
ആശുപത്രി അറ്റൻഡർമാർ യുവതികളുടെ മൃതദേഹത്തെ ഉപയോഗിക്കുന്നു;മോർച്ചറികളിൽ സിസിടിവികൾ സ്ഥാപിക്കണമെന്ന് കർണാടക ഹൈക്കോടതി
ബംഗളൂരു:മോർച്ചറികളിൽ സിസിടിവികൾ സ്ഥാപിക്കണമെന്ന് കർണാടക ഹൈക്കോടതി. ആശുപത്രി അറ്റൻഡർമാർ യുവതികളുടെ മൃതദേഹത്തിൽ ശവഭോഗം നടത്തുകയാണെന്നും ഇത് തടയാൻ സുരക്ഷ വർധിപ്പിക്കണമെന്നും സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. സർക്കാർ, സ്വകാര്യ ആശുപത്രി മോർച്ചറികളിൽ സിസിടിവികൾ സ്ഥാപിക്കാൻ 6 മാസത്തെ സമയമാണ് കോടതി സർക്കാരിനു നൽകിയിരിക്കുന്നത്.ജസ്റ്റിസ് ബി വീരപ്പയും ജസ്റ്റിസ് വെങ്കടേഷ് നായികും ചേർന്ന ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. സിസിടിവികൾക്കൊപ്പം മോർച്ചറികൾ വൃത്തിയായി സൂക്ഷിക്കാനും ഹൈക്കോടതി നിർദ്ദേശം നൽകി.മൃതദേഹത്തെയും മരണപ്പെട്ടവരുടെ കുടുംബത്തെയും എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെപ്പറ്റി ആശുപത്രി ജീവനക്കാർക്ക് കൃത്യമായ ധാരണയുണ്ടാവണമെന്നും കോടതി പറഞ്ഞു.
Read More » -
Crime
കല്ലുകൊണ്ട് മുഖത്തിടിച്ചു, ബെല്‍റ്റുകൊണ്ട് അടിച്ചു; മംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥികളെ അക്രമിച്ച ഏഴു പേര്‍ അറസ്റ്റില്‍
കാസര്‍ഗോട്: മംഗളൂരുവില്‍ മലയാളികള്‍ക്ക് നേരെ സദാചാര ആക്രമണം നടത്തിയ സംഭവത്തില്‍ ഏഴുപേര്‍ അറസ്റ്റില്‍. തീവ്ര ഹിന്ദുസംഘടനാ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. മുപ്പതിലേറെ പേര്‍ ചേര്‍ന്ന് കല്ല്, ബെല്‍റ്റ് തുടങ്ങിയവ ഉപയോഗിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് മര്‍ദനമേറ്റവരുടെ സുഹൃത്ത് പറഞ്ഞു. കാസര്‍ഗോടുനിന്ന് മംഗലാപുരത്തേക്ക് വിനോദയാത്ര പോയതായിരുന്നു മൂന്നു ആണ്‍കുട്ടികള്‍. ഇവരുടെ സുഹൃത്തുക്കളായ പെണ്‍കുട്ടികള്‍ മംഗളൂരുവില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളാണ്. ഇവര്‍ ആറുപേരും സോമേശ്വര്‍ ബീച്ചില്‍ ഇരിക്കുന്ന സമയത്താണ് അക്രമി സംഘം ഇവിടെ എത്തിയത്. മതവും പേരും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചോദിച്ചു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇതര മതവിഭാഗത്തിലുള്ളവരാണ് എന്ന് മനസ്സിലാക്കിയതോടെയാണ് സംഘം ക്രൂരമായ അക്രമം അഴിച്ചുവിട്ടത്. ”പാറക്കല്ലില്‍ ഇരിക്കുമ്പോള്‍ ഐ.ഡി. കാര്‍ഡ് ചോദിച്ചു. ബെല്‍റ്റ് കൊണ്ടും വടികൊണ്ടും അടിച്ചു. കല്ലുകൊണ്ട് മുഖത്തിടിച്ചു. ആറോളം പേരാണ് ആദ്യം വന്നത്. പിന്നീട് മുപ്പതോളം പേര്‍ എത്തി കൂട്ടമായി ആക്രമിച്ചു. പോലീസ് എത്തിയപ്പോള്‍ അവര്‍ ഓടി”- പരിക്കേറ്റ കുട്ടികളുടെ സുഹൃത്ത് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം പ്രഖ്യാപിക്കുകയും…
Read More » -
Kerala
ലോറിയില്‍ മാലിന്യം കടത്താന്‍ 24,000 രൂപ പ്രതിഫലം, ഇടപാടുകാര്‍ മുങ്ങി; ഡീസല്‍ തീര്‍ന്ന് 10 ദിവസമായി ഡ്രൈവര്‍ പെരുവഴയില്‍
കോഴിക്കോട്: കൊച്ചിയില്‍നിന്ന് മാലിന്യം കയറ്റിയ ട്രക്കുമായി മഹാരാഷ്ട്രയിലേക്ക് പോയ ഡ്രൈവര്‍ വാഹനത്തിന്റെ ഡീസല്‍ തീര്‍ന്നതോടെ പെരുവഴിയിലായി. ചീഞ്ഞുനാറിത്തുടങ്ങിയ മാലിന്യവുമായി കഴിഞ്ഞ പത്ത് ദിവസമായി കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിന് സമീപം കുടുങ്ങിക്കിടക്കുകയാണ് വാഹനത്തിന്റെ ഡ്രൈവറായ ഇമാം ഹുസൈന്‍. രണ്ടാഴ്ചമുമ്പ് ഗാര്‍ഹിക ഉത്പന്നങ്ങളുമായാണ് കര്‍ണാടക ഹുബ്ലി സ്വദേശിയായ ഇമാം ഹുസൈന്‍ കൊച്ചിയില്‍ എത്തിയത്. മടക്കയാത്രയില്‍ കൊണ്ടുപോകുന്നതിനായി കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ഏജന്‍സി വാഹനത്തില്‍ മാലിന്യം നിറച്ചുനല്‍കി. 24,000 രൂപയാണ് മാലിന്യം കേരളത്തിന് പുറത്ത് കടത്താന്‍ ഡ്രൈവര്‍ക്ക് നല്‍കാമെന്ന് പറഞ്ഞത്. ഇത്തരത്തില്‍ സ്ഥിരമായി മാലിന്യം കൊണ്ടുപോകാറുണ്ടെന്നും വഴിയില്‍നിന്ന് ചെറിയ വണ്ടികളില്‍ എത്തുന്ന ആളുകള്‍ക്ക് മാലിന്യം കൈമാറുന്നതാണ് രീതിയെന്നും ഇമാം പറയുന്നു. ഇത്തവണ പറഞ്ഞുറപ്പിച്ച പണം ഇമാമിന് കിട്ടിയില്ല, ഇതിനിടെ തൊണ്ടയാട് എത്തിയപ്പോള്‍ വണ്ടിയില്‍ ഡീസല്‍ തീര്‍ന്നു. പണം നല്‍കാമെന്ന് പറഞ്ഞയാളെ ഫോണില്‍ പലതവണ ബന്ധപ്പെട്ടെങ്കിലും മറുപടിയില്ല, അന്ന് രാത്രി വാഹനത്തില്‍ കിടന്നുറങ്ങുന്നതിനിടെ മൊബൈലും കയ്യിലുണ്ടായിരുന്ന ചെലവിനുള്ള തുകയും ആരോ മോഷ്ടിച്ചു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ…
Read More » -
Kerala
കൊയിലാണ്ടിയില്‍ ഭാര്യയെയും ഭര്‍ത്താവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട്: കൊയിലാണ്ടിയില്‍ ഭാര്യയെയും ഭര്‍ത്താവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചേമഞ്ചേരി ചോയ്യക്കാട്ട് അമ്ബലത്തിന് സമീപം താമസിക്കുന്ന വെള്ളിപ്പുറത്ത് അശോക് കുമാര്‍ (42), ഭാര്യ അനു രാജന്‍ എന്നിവരെയാണ് ഇന്ന് രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിജിലന്‍സ് ഓഫീസിലെ ടൈപ്പിസ്റ്റാണ് അശോക് കുമാര്‍.വീട്ടുപറമ്ബിലെ മരത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അതേസമയം ഇടുക്കി കൊന്നത്തടി പഞ്ചായത്തിലെ ഇഞ്ചപതാലിലും അമ്മയെയും മകനെയും മരിച്ച നിലയില്‍ ഇന്ന് കണ്ടെത്തിയിരുന്നു.ഇരുളാങ്കല്‍ ശശിധരൻ മീനാക്ഷി എന്നിവരാണ് മരിച്ചത്.
Read More » -
India
ഒടുവിൽ വഴങ്ങി; ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ രണ്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ഡൽഹി പോലീസ്
ന്യൂഡല്‍ഹി: റസ്‍ലിങ് ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ ഡൽഹി പോലീസ് രണ്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ലൈംഗിക പീഡനാരോപണങ്ങള്‍ ഉന്നയിച്ച് പൊലീസിന് ലഭിച്ച 10 പരാതികളെ അടിസ്ഥാനമാക്കിയാണ് രണ്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഡല്‍ഹി കൊണാട്ട് പ്ലേസ് പൊലീസാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.ലൈംഗികമായി വഴങ്ങാൻ ആവശ്യപ്പെട്ടുവെന്ന പരാതിയില്‍ രണ്ട് കേസിലും ബ്രിജ് ഭൂഷനെ പ്രതിയാക്കിയിട്ടുണ്ട്. ശരിയല്ലാത്ത രീതിയില്‍ സ്പര്‍ശിക്കുക, ശ്വസന ക്രമം പരിശോധിക്കാനെന്ന പേരില്‍ വനിതാ താരങ്ങളുടെ മാറിടത്തിലും വയറിലും പിടിക്കുക, തലോടുക, ശരിയല്ലാത്ത സ്വകാര്യ വിവരങ്ങള്‍ തേടുക, താരങ്ങള്‍ക്ക് ടൂര്‍ണമെന്റിന്റെ സമയത്തുണ്ടാകുന്ന മുറിവുകള്‍ക്കുള്ള ചികിത്സക്ക് ഫെഡറേഷൻ നല്‍കുന്ന സൗകര്യത്തിനും ഡയറ്റീഷ്യനും കോച്ചും അനുവദിക്കാത്ത അറിയപ്പെടാത്ത ഭക്ഷണ പദാര്‍ഥങ്ങള്‍ വാഗ്ദാനം ചെയ്തും ലൈംഗികമായി വഴങ്ങാൻ ആവശ്യപ്പെടുക,പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നെഞ്ചത്ത് തലോടുക ദേഹത്ത് തലോടുക തുടങ്ങിയ നിരവധി ആരോപണങ്ങളാണ് ബ്രിജ് ഭൂഷനെതിരെയുള്ളത്. ഗുസ്തി താരങ്ങളെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന 10 പരാതികള്‍ ബ്രിജ് ഭൂഷനെതിരെയുണ്ട്.
Read More » -
Crime
രണ്ടാംപ്രസവം കഴിഞ്ഞിട്ട് ഒരു മാസം, ശാരീരികബന്ധം സമ്മതിച്ചില്ല; യുവതിയെ കൊലപ്പെടുത്തി ഭര്‍ത്താവ്
ഹൈദരാബാദ്: ലൈംഗികബന്ധത്തിനു വിസമ്മതിച്ചതിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവ് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. ഹൈദരാബാദിലെ സൈദാബാദിലാണു ദാരുണസംഭവം. 20 വയസുള്ള ജാന്‍സിയാണു കൊല്ലപ്പെട്ടത്. അറസ്റ്റിലായ ഭര്‍ത്താവ് തരുണിനെ (24) ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ഓട്ടോ ഡ്രൈവറായ തരുണിനും ജാന്‍സിക്കും രണ്ടു മക്കളുണ്ട്. ഒരു മാസം മുന്‍പാണു ജാന്‍സി രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചത്. മേയ് 20ന് ലൈംഗികബന്ധത്തിനായി തരുണ്‍ സമീപിച്ചപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങളും ക്ഷീണവും ചൂണ്ടിക്കാട്ടി ജാന്‍സി സമ്മതിച്ചില്ല. എന്നാല്‍, സെക്‌സ് വേണമെന്നു തരുണ്‍ നിര്‍ബന്ധിച്ചു. തന്റെ നിസ്സഹായാവസ്ഥ ജാന്‍സി ആവര്‍ത്തിച്ചെങ്കിലും ഭര്‍ത്താവ് ചെവിക്കൊണ്ടില്ല. പ്രകോപിതനായ തരുണ്‍, ജാന്‍സിയുടെ വായുംമൂക്കും പൊത്തിപ്പിടിച്ചു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ യുവതി അബോധാവസ്ഥയില്‍ ആവുകയും മരിക്കുകയുമായിരുന്നെന്നു പോലീസ് പറഞ്ഞു. യുവതിയുടെ മരണവെപ്രാളം കണ്ടുഭയന്ന തരുണ്‍, സ്വാഭാവിക മരണമെന്ന മട്ടില്‍ ബന്ധുക്കളെ വിവരമറിയിച്ചു. ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. കൊലപാതകമാണെന്നു പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചു. ഉടന്‍ തരുണിനെ കസ്റ്റയിലെടുത്തു ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം…
Read More » -
India
മുസ്ലിം സ്ത്രീകള്‍ പ്രസവ ഫാക്ടറികളെന്ന അധിക്ഷേപം; ആര്‍എസ്‌എസ് നേതാവ് അറസ്റ്റില്‍
ബെംഗളൂരു: മുസ്ലിം സ്ത്രീകള്‍ പ്രസവ ഫാക്ടറികളെന്ന അധിക്ഷേപ പരാമര്‍ശം നടത്തിയ ആര്‍എസ്‌എസ് നേതാവ് അറസ്റ്റില്‍. റായ്‍ചൂര്‍ സ്വദേശിയായ രാജു തമ്ബക് ആണ് അറസ്റ്റിലായത്.വാട്സാപ്പിലും ഫേസ്ബുക്കിലുമാണ് തമ്ബക് ഇത്തരത്തില്‍ പോസ്റ്റിട്ടത്.മതവികാരം വ്രണപ്പെടുത്തിയെന്ന വകുപ്പ് ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ലിംഗ്‍ സുഗുര്‍ പൊലീസാണ് ഇയാൾക്കെതിരെ കേസ് എടുത്തത്.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Read More »

