KeralaNEWS

ഹോട്ടലുടമയുടെ കൊലപാതകം;പോലീസിനൊപ്പം ചിരിച്ചും കളിച്ചും ഫർഹാന

കോഴിക്കോട്: ഹോട്ടലുടമ സിദ്ദീഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തെളിവെടുപ്പിന് കൊണ്ടുവരുമ്പോഴും യാതൊരു കൂസലില്ലാതെ മുഖ്യപ്രതി ഫർഹാന.പോലീസിന്റെ ചോദ്യങ്ങൾക്ക് വളരെ ലാഘവത്തോടെ ചിരിച്ചും കളിച്ചുമാണ് ഫർഹാനയുടെ മറുപടി.
തിരൂരില്‍ ഹോട്ടലുടമയെ കൊന്നു കഷ്ണങ്ങളാക്കി കൊക്കയില്‍ തള്ളിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.അന്വേഷണത്തില്‍ മൂവരും നല്ല രീതിയില്‍ സഹകരിക്കുന്നുണ്ടെങ്കിലും മറ്റു രണ്ടുപേരുടെയും മുഖത്ത് കുറ്റബോധത്തിന്റെ ചെറിയൊരു ലാഞ്ചനയെങ്കിലും കാണാമെങ്കിലും  ഫര്‍ഹാനയുടെ മുഖത്തു അതിന്റെ യാതൊരു ലക്ഷണവും കാണാൻ സാധിക്കുന്നില്ല എന്നതാണ്.തെളിവെടുപ്പിനു മറ്റുമായി പോകുന്ന സ്ഥലങ്ങളില്‍ എല്ലാം പോലീസുകാരുടെ കൂടെ ചിരിച്ചു കളിച്ചും  വളരെ സന്തോഷത്തോടും കൂടിയാണ് ഫർഹാന ഇടപെടുന്നത്.
താനല്ല കൊലപാതകി തനിക്കിതിൽ പങ്കില്ലെന്നാണ് തുടക്കം മുതൽ ഫർഹാനയുടെ നിലപാട്.എന്നാൽ സംഭവത്തിന്റെ മുഖ്യപ്രതി ഫർഹാനയാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.മറ്റു രണ്ടുപേരെ ബലിയാടാക്കി ഫർഹാന ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നു ഇതെന്നതിന് പോലീസിന് ഇതിനകം തന്നെ നിരവധി തെളിവുകൾ ലഭിച്ചിട്ടുണ്ട്.
തിരൂര്‍ കോടതി മൂന്ന് ദിവസത്തേക്ക് അന്വേഷണസംഘത്തിന്റെ കസ്റ്റഡിയില്‍വിട്ട മുഹമ്മദ് ആഷിഖിനേയും നേരത്തേ കസ്റ്റഡിയില്‍ ലഭിച്ച ഷിബിലി, ഫര്‍ഹാന എന്നിവരേയും ഇന്ന് ഒപ്പമിരുത്തി പോലീസ്  ചോദ്യംചെയ്യും.ഷിബിലിയുടേയും ഫര്‍ഹാനയുടേയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഒരുമിച്ചിരുത്തി ചോദ്യംചെയ്യുന്നത്.താന്‍ ആരേയും കൊന്നിട്ടില്ലെന്നും കൊലപാതകത്തിന് പിന്നില്‍ ഹണിട്രാപ്പാണെന്നത് പച്ചക്കള്ളമാണെന്നും എല്ലാം ഷിബിലിയാണ് ചെയ്തതെന്നുമാണ് ഫര്‍ഹാന മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.
എന്നാൽ കൊലപാതകസമയത്ത് ഫര്‍ഹാന ഉണ്ടായിരുന്നതും മൃതദേഹം ഉപേക്ഷിക്കാന്‍ കൊണ്ടുപോകുമ്ബോള്‍ കാറില്‍ എടുത്തുവെക്കാന്‍ സഹായിച്ചതും തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നതിനും ഉൾപ്പെടെ പോലീസ് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.

കസ്റ്റഡിയിലുള്ള രണ്ടുപേരേയും വെവ്വേറ കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യംചെയ്തിരുന്നു. ഇവരുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടോയെന്നും പോലീസ് അന്വേഷിക്കും.ആഷിഖ് കാണിച്ചുകൊടുത്തത് അനുസരിച്ചാണ് അട്ടപ്പാടി ചുരത്തിലെ കൊക്കയില്‍നിന്ന് സിദ്ദിഖിന്റെ മൃതദേഹം കണ്ടെടുത്തത്. തനിക്ക് പരിചയമുള്ള ഈ സ്ഥലത്ത് മൃതദേഹം തള്ളാമെന്നു നിര്‍ദേശിച്ചത് ആഷിഖായിരുന്നു. മൃതദേഹം കൊണ്ടുപോയി ഉപേക്ഷിക്കുന്നതില്‍ മാത്രമായിരുന്നു ആഷിഖിന് പങ്കുണ്ടായിരുന്നത്.

അതിനാല്‍ ഇനി ആഷിഖിനെ വീണ്ടും തെളിവെടുപ്പിന് കൊണ്ടുപോകില്ലെന്നാണ് പോലീസ് അറിയിക്കുന്നത്.കഴിഞ്ഞ ദിവസം വ്യാപാരിയുടെ കൊലപാതകത്തില്‍ പിടിയിലായ ഫര്‍ഹാനയും ഷിബിലിയുമായി എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയിരുന്നു.സിദ്ദിഖിനെ കൊലപ്പെടുത്തിയ ഹോട്ടല്‍ മുറിയില്‍ ആദ്യം ഷിബിലിയെ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ആ സമയം ഫര്‍ഹാന പുറത്ത് പൊലീസ് വാനിലായിരുന്നു ഇരുന്നിരുന്നത്.സിദ്ദിഖിനെ കൊലപ്പെടുത്തിയ രീതിയും വെട്ടിമുറിച്ച്‌ കഷ്ണങ്ങളാക്കി ബാഗില്‍ നിറച്ചതും ഷിബിലി അന്വേഷണ ഉദ്യോഗസ്ഥരോട് വിവരിച്ചു. അതിനുശേഷം ഫര്‍ഹാനയെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച്‌ തെളിവെടുപ്പ് നടത്തി.ഷിബിലിയോട് ചോദിച്ച ചോദ്യങ്ങള്‍ തന്നെയാണ് ഫര്‍ഹാനയോടും ചോദിച്ചത്.

ഇരുവരുടേയും മറുപടികള്‍ തമ്മില്‍ വെെരുദ്ധ്യമുണ്ടോ എന്നറിയാനായിരുന്നു വേവ്വേറെ തെളിവെടുപ്പിന് എത്തിച്ചത്.

തെളിവെടുപ്പിന് എത്തിയ പ്രതികളെ കാണാൻ ഹോട്ടലിന് മുന്നില്‍ വൻ ജനക്കൂട്ടമാണ് തടിച്ച്‌ കൂടിയത്.അവരുടെ മുന്നിൽക്കൂടി യാതൊരു കൂസലുമില്ലാതെയാണ് ഫര്‍ഹാന  നടന്നതും.ആക്രോശിച്ച ജനക്കൂട്ടത്തെ  നോക്കി ചിരിക്കാനും ഫർഹാനയ്ക്ക് മടിയുണ്ടായിരുന്നില്ല.

Back to top button
error: