തിരുവനന്തപുരം:ബി ഡി എസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ദന്ത ഡോക്ടര്‍ക്ക് ജാമ്യം.വിവാഹ വാഗ്ദാനം നല്കി 28 കാരിയായ ബി ഡി എസ് വിദ്യാര്‍ത്ഥിനിയെ വിഴിഞ്ഞം, കോവളം എന്നിവിടങ്ങളിലെത്തിച്ച് പീഡിപ്പിച്ച കേസിലെ പ്രതി സ്വകാര്യ ആശുപത്രിയിലെ ദന്ത ഡോക്ടറായ സുബി എസ്. നായര്‍ക്കാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
തിരുവനന്തപുരം മൂന്നാം അഡീ. ജില്ലാ സെഷന്‍സ് ജഡ്ജി ആര്.ജയകൃഷ്ണനാണ് മാര്‍ച്ച് 22 മുതല്‍ റിമാന്റില്‍ കഴിയുന്ന പ്രതിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
യുവതിയുടെ മൊഴിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് 2023 മാര്‍ച്ച് 19 നായിരുന്നു.