LocalNEWS

മീനന്തറ മീനച്ചിലാര്‍-കൊടൂരാര്‍ സംയോജന പദ്ധതി വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ്.

കോട്ടയം: കോട്ടയത്ത് നടക്കുന്ന മീനന്തറ മീനച്ചിലാർ-കൊടൂരാർ സംയോജന പദ്ധതി വൻ തട്ടിപ്പാണെന്നും ഇതേപ്പറ്റി വിജിലൻസ് അന്വേഷണം നടത്തണമെന്നും യു.ഡി.എഫ്. നദികളുടെ സംരക്ഷണത്തിന്റെ പേരിൽ സി.പി.എമ്മിന്റെ ഒരു നേതാവ് കമ്മറ്റി ഉണ്ടാക്കി പാർട്ടി പ്രവർത്തകരെ ഉപയോഗിച്ച് ആഴം കൂട്ടാനെന്ന വ്യജേന തോടുകൾ മാന്തി പണം തട്ടുന്ന രീതിയാണ് ഈ കമ്മറ്റിയുടേത്. മീനച്ചിലാറിന്റെ് തീരത്തെ കോടികൾ വിലമതിക്കുന്ന മണൽ മണ്ണാണെന്ന വ്യാജേന നീക്കം ചെയ്യാൻ ജലസേചന മന്ത്രിയുടെ ഒത്താശയോടെയുളള ശ്രമമാണ് നടക്കുന്നതെന്നും യു.ഡി.എഫ്. ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് ആരോപിച്ചു.

ഇതിന് മുമ്പ് പലസ്ഥലങ്ങളിലും മണൽ വാരാൻ ശ്രമം ഉണ്ടായപ്പോൾ നാട്ടുകരുടെ എതിർപ്പിനെത്തുടർന്ന് നിർത്തിവെച്ചിരുന്നു.ആരുടെയും അനുമതി ഇല്ലാതെയാണ് ഇറിഗേഷന്റെ നേതൃത്വത്തിൽ മണലെടുക്കാൻ ശ്രമം നടക്കുന്നത്.ഇതിൽ കോടികളുടെ അഴിമതിയാണ് നടക്കുന്നത്.ഇതിനെതിരേ യു.ഡി.എഫ്.വിജിലൻസ് അന്വേഷണം ആവശ്യപ്പെടുമെന്നും ഫിൽസൺ മാത്യൂസ് പറഞ്ഞു.

Back to top button
error: