Month: June 2023
-
Kerala
കാണാതായ യുവതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി മാഹി പൊലീസ്
മാഹി: മാഹിയില്‍ നിന്ന് കാണാതായ യുവതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി മാഹി പൊലീസ്.കഴിഞ്ഞ ദിവസം വീട്ടില്‍നിന്ന് വഴക്കിട്ട് ഇറങ്ങിയ മാഹി സ്വദേശിനിയായ 21കാരിയെയാണ് പൊലീസ് കണ്ടെത്തിയത്. യുവതിയെ കാണ്‍മാനില്ലെന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതിപ്പെട്ടതോടെ മൊബൈല്‍ നമ്ബര്‍ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ച പോലീസ് യുവതി ബംഗളൂരു ലക്ഷ്യമാക്കി നീങ്ങുന്നതായി കണ്ടെത്തി.ഉടൻ തന്നെ പോലീസ് തലശ്ശേരി റെയില്‍വേ സ്റ്റേഷൻ, നഗരത്തിലെ സ്വകാര്യ ടൂറിസ്റ്റ് ബസ് സര്‍വിസ് ബുക്കിങ് ലിസ്റ്റുകള്‍ എന്നിവ പരിശോധിച്ച് യുവതി ബംഗളൂരു ബസില്‍ ടിക്കറ്റെടുത്തതായി മനസിലാക്കി. മാഹി സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ ബി.എം. മനോജിന്റെ നേതൃത്വത്തില്‍ എസ്.ഐ രാധാകൃഷ്ണൻ, മാഹി ക്രൈം സ്ക്വാഡ് എ.എസ്. ഐമാരായ പ്രസാദ് വളവില്‍, കിഷോര്‍ കുമാര്‍, സുനില്‍ കുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ ശ്രീജേഷ് എന്നിവരടങ്ങിയ സംഘം ബസിനെ പിന്തുടര്‍ന്ന് കര്‍ണാടക പൊലീസിന്റെ സഹായത്തോടെ കെങ്കേരിയില്‍ നിന്നാണ് പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തത്. മാഹി കോടതിയില്‍ ഹാജരാക്കിയ യുവതിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.
Read More » -
Kerala
മറുനാടനെ പൂട്ടിക്കും:പി വി അന്‍വര്‍ എം എല്‍ എ
തിരുവനന്തപുരം- വ്യാജവാര്‍ത്താ നിര്‍മിതിയില്‍ കുപ്രസിദ്ധി നേടിയ ഷാജന്‍ സ്‌കറിയയുടെ മറുനാടന്‍ മലയാളി പൂട്ടിക്കുമെന്ന പ്രഖ്യാപനവുമായി പി വി അന്‍വര്‍ എം എല്‍ എ. മറുനാടന്‍ മലയാളി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ടൈഡിംഗ്‌സ് ഡിജിറ്റല്‍ പബ്ലിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്ബനി രജിസ്ട്രാര്‍ ഓഫ് കമ്ബനീസിന്റെ രജിസ്‌ട്രേഷന്‍ നേടിയത് വ്യാജരേഖ ഉപയോഗിച്ചാണെന്ന് അന്‍വര്‍ ആരോപിച്ചു. കമ്ബനി രജിസ്റ്റര്‍ ചെയ്യാനായി, അഡ്രസ്സ് പ്രൂഫായി ഈ കമ്ബനിയുടെ ഉടമകള്‍ റസിസ്റ്റ്രാര്‍ ഓഫ് കമ്ബനീസിന്റെ ഓഫീസില്‍ സമര്‍പ്പിച്ചിരുക്കുന്നത് ഒരു ബി.എസ്.എന്‍.എല്‍ ഫോണ്‍ ബില്ലാണ്. ഷാജന്‍ സ്‌കറിയയുടെ ഭാര്യ ബോബി അലോഷ്യസിന്റെ പേരിലുള്ളതാണ് ഈ ബില്ല്. ഈ ബില്ലിന്റെ കോപ്പി വച്ച് ഒരു സുഹൃത്ത്,വിവരാവകാശ നിയമപ്രകാരം ഈ ബില്ലിന്റെ ആധികാരികത സംബന്ധിച്ച് ബിഎസ്‌എന്‍എല്‍ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ക്ക്(തിരുവനന്തപുരം) ഒരു വിവരാവകാശ അപേക്ഷ നല്‍കിയിരുന്നു. ഈ ബില്ലിന്റെ അറ്റസ്റ്റഡ് കോപ്പി വ്യാജമായി നിര്‍മിച്ച രേഖയാണെന്നാണ് മറുപടി കിട്ടിയിരിക്കുന്നതെന്ന് രേഖകള്‍ പുറത്തുവിട്ടുകൊണ്ട് അന്‍വര്‍ ഫേസ്ബുക്കില്‍ വ്യക്തമാക്കി. ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പേരില്‍ വ്യാജ രേഖ…
Read More » -
India
ഒഡീഷയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ അന്‍പതിലധികം പേര്‍ക്ക് ഗുരുതര പരിക്ക്; രക്ഷാപ്രവർത്തനം തുടരുന്നു
ബാലസോർ: ഒഡീഷയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ അന്‍പതിലധികം പേര്‍ക്ക് ഗുരുതര പരിക്ക്.ബാലസോറില്‍ കോറോമന്‍ഡല്‍ എക്സ്പ്രസ് ട്രെയിനും ഗുഡ്സ് ട്രെയിനും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. ഇന്ന് വൈകിട്ട് ബാലസോറിലെ ബഹനാഗ സ്റ്റേഷന് സമീപത്താണ്് അപകടമുണ്ടായത്.കൂട്ടിയിടിയില്‍ കോറോമന്‍ഡല്‍ എക്‌സ്പ്രസിന്റെ ബോഗികൾ പാളം തെറ്റി.ബോഗിക്കുള്ളില്‍ കുടുങ്ങിയ യാത്രക്കാരെ പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. റെയില്‍വെ അധികൃതരും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.പരിക്കേറ്റവരരെ ബാലസോറിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ചെന്നൈയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് പോയ കോറോമന്‍ഡല്‍ എക്സ്‌പ്രസ് ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്.സംഭവത്തിൽ റയിൽവെ അന്വേഷണം പ്രഖ്യാപിച്ചു.
Read More » -
Crime
പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ്: മന്ത്രി നിർദ്ദേശിച്ചു; കേസ് അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ച് സഹകരണവകുപ്പ്
തിരുവനന്തപുരം: പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ച് സഹകരണവകുപ്പ്. ബാങ്കിലെ വായ്പാ ക്രമക്കേട് സംബന്ധിച്ച് നിരവധി പരാതികൾ ഉയരുകയും, എടുക്കാത്ത വായ്പയിന്മേൽ നോട്ടീസ് ലഭിച്ചതിനെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിനെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുവാൻ തീരുമാനിച്ചതെന്ന് മന്ത്രി വാസവൻ അറിയിച്ചു. സഹകരണസംഘം രജിസ്ട്രാർ ഓഫീസിലെ ഡെപ്യൂട്ടി രജിസ്ട്രാർ ടി. അയ്യപ്പൻ നായരാണ് അന്വേഷണ ഉദ്യോഗസ്ഥൻ. അസിസ്റ്റന്റ് രജിസ്ട്രാർ അരുൺ. വി.സജികുമാർ, രാജാറാം. ആർ, ജ്യോതിഷ് കുമാർ.പി, ബബീഷ്.എം എന്നിവരാണ് അന്വേഷണസംഘത്തിൽ ഉള്ളത്. അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കുവാനാണ് നിർദ്ദേശം. ബാങ്കിലെ വായ്പാ ക്രമക്കേടുകൾ, ബാങ്കിന്റെ ആസ്തി ബാധ്യതകൾ, സഹകരണ നിയമം, ചട്ടം, നിയമാവലി വ്യവസ്ഥകൾക്കും രജിസ്ട്രാറുടെ നിർദ്ദേശങ്ങൾക്കും വിരുദ്ധമായി ബാങ്കിന്റെ പൊതുഫണ്ട് ചെലവഴിച്ചിട്ടുണ്ടോ എന്നീ വിഷയങ്ങളിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. യുഡിഎഫ് ഭരിക്കുന്ന ബാങ്കിന്റെ നടപടികൾ പലതും നിയമവിരുദ്ധമായിരുന്നുവെന്ന് ആദ്യം പരിശോധ നടത്തിയ സംഘം കണ്ടത്തിയിരുന്നു. 2015-16 വർഷത്തിൽ നടന്നിട്ടുള്ള വായ്പാ ഇടപാടുകളിൽ ബിനാമി…
Read More » -
Careers
കാലിക്കറ്റ് സര്‍വ്വകലാശാലയിൽ ബി.എഡ്. പ്രവേശനം: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി, അപേക്ഷിക്കേണ്ടത് ഇങ്ങനെ
കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാല 2023 അധ്യയന വർഷത്തിലേക്കുള്ള ബി.എഡ്. പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ജൂൺ രണ്ടിന് ആരംഭിച്ചു. (http://admission.uoc.ac.in) അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 16.06.2023. അപേക്ഷാ ഫീസ് – SC/ST 210/- രൂപ, മറ്റുള്ളവർ 685/- രൂപ. ഓൺലൈൻ അപേക്ഷ സമർപ്പണത്തിന്റെ ആദ്യ ഘട്ടത്തിൽ CAP IDയും പാസ്‌വേഡും മൊബൈലിൽ ലഭ്യമാകുന്നതിനുവേണ്ടി അപേക്ഷകർ http://admission.uoc.ac.in/B.Ed. 2023/ ->Apply Now എന്ന ലിങ്കിൽ അവരുടെ അടിസ്ഥാന വിവരങ്ങൾ നൽകേണ്ടതാണ്. ഓൺലൈൻ രജിസ്ട്രേഷന്റെ തുടക്കത്തിൽ മൊബൈൽ നമ്പർ ശരിയായി നൽകാത്തതിനാൽ CAP ID, സെക്യൂരിറ്റി കീ എന്നിവ ലഭ്യമാകാത്ത സാഹചര്യം ഒഴിവാക്കുന്നതിനായി മൊബൈൽ നമ്പർ ഓ.ടി.പി (One Time Password) വെരിഫിക്കേഷൻ നടപ്പിലാക്കിയിട്ടുണ്ട്. ആയതിനാൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾ അവരുടെതോ, അല്ലെങ്കിൽ രക്ഷിതാവിന്റെയോ ഫോൺ നമ്പർ മാത്രമേ ഓൺലൈൻ രജിസ്‌ട്രേഷൻ സമയത്ത് നൽകാവൂ. തുടർന്ന് മൊബൈലിൽ ലഭിച്ച CAP ID യും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ പൂർത്തീകരിക്കേണ്ടതാണ്. ഓൺലൈനായി അപേക്ഷ…
Read More » -
NEWS
കുവൈത്തില്‍ വീടിന് തീപിടിച്ച് മൂന്ന് പേര്‍ മരിച്ചു, രണ്ട് പേര്‍ക്ക് പരുക്ക്
കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അൽ ശുയൂഖിൽ വീടിന് തീപിടിച്ച് മൂന്ന് പേർ മരിച്ചു. രണ്ട് പേർക്ക് പരുക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടം സംബന്ധിച്ച് കുവൈത്ത് സെൻട്രൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്മെന്റിൽ വിവരം ലഭിച്ചതെന്ന് കുവൈത്ത് ഫയർഫോഴ്‍സിന്റെ പബ്ലിക് റിലേഷൻസ് ആന്റ് മീഡിയ ഡിപ്പാർട്ട്മെന്റ് അറിയിച്ചു. അറബ് കുടുംബം താമസിച്ചിരുന്ന മൂന്ന് നിലകളുള്ള വീട്ടിലാണ് തീപിടിച്ചത്. സെൻട്രൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്മെന്റിൽ നിന്ന് അപകടം സംബന്ധിച്ച വിവരമറിഞ്ഞ് അൽ സമൂദ്, അൽ അർദിയ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാ അംഗങ്ങൾ സ്ഥലത്തെത്തി. മൂന്ന് നിലകളുള്ള വീടിന്റെ ഉൾവശത്ത് ഏതാണ്ട് പൂർണമായി തീ പടർന്നിരുന്നു. അഗ്നിശമന സേനാ അംഗങ്ങൾ തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും മൂന്ന് പേർക്ക് അപകടത്തിൽ ജീവൻ നഷ്ടമായി. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്‍തു. ഇവർക്ക് ബന്ധപ്പെട്ട വിഭാഗങ്ങൾ ചികിത്സ ഉറപ്പുവരുത്തിയിട്ടുണ്ട്.
Read More » -
Crime
കണ്ണൂർ ട്രെയിൻ തീവയ്പ് കേസ്: കേരളാ പൊലീസ് സംഘം കൊൽക്കത്തയിൽ
കണ്ണൂർ: ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിൻ തീവയ്പ് കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് സംഘം കൊൽക്കത്തയിൽ. കണ്ണൂർ സിറ്റി ഇൻസ്‌പെക്ടർ ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊൽക്കത്തയിലെത്തിയത്. കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ള ബംഗാൾ സ്വദേശിയെ കുറിച്ച് അന്വേഷിക്കാനാണ് കേരളത്തിൽ നിന്നുള്ള പൊലീസ് സംഘം കൊൽക്കത്തയിലെത്തിയത്. കസ്റ്റഡിയിലുള്ള ബംഗാൾ സ്വദേശിയുടെ അറസ്റ്റ് ഉടനുണ്ടായേക്കും. ഭിക്ഷ എടുക്കാൻ സമ്മതിക്കാത്തതിലുള്ള വിരോധം കാരണമാണ് ട്രെയിൻ ബോഗിക്ക് തീ വെച്ചതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. സുരക്ഷ ഉദ്യോഗസ്ഥരോടുള്ള വിരോധമാണ് പ്രകോപനം ഉണ്ടാക്കിയതെന്നും പ്രതി വെളിപ്പെടുത്തിയതായാണ് വിവരം. ഇത് ശരിയാണോ പ്രതിക്ക് മറ്റ് തീവ്രവാദ ബന്ധങ്ങളെന്തെങ്കിലുമുണ്ടോ എന്നതടക്കം അന്വേഷിക്കാനാണ് കേരളാ സംഘം ബംഗാളിലെത്തിയത്. കസ്റ്റഡിയിലുള്ളയാൾ മുമ്പ് റെയിൽവേ ട്രാക്കിന് സമീപത്തെ കുറ്റിക്കാടിന് മുമ്പ് തീയിട്ടയാളാണ്. റെയിൽവേ അധികൃതർ പൊലീസിൽ പരാതി അറിയിച്ചിരുന്നെങ്കിലും കാര്യമായ നടപടിയുണ്ടായില്ല. കുറ്റിക്കാട്ടിന് തീയിട്ട ശേഷം ട്രാക്കിലേക്ക് കടന്ന് ഉടുമുണ്ട് കത്തിച്ചെറിഞ്ഞാണ് ഇയാൾ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടത്. എലത്തൂർ തീവെപ്പ് കേസിൽ…
Read More » -
India
“രാജ്യത്തിന്റെ യശസ്സുയർത്തിയവർ തെരുവിൽ നീതിക്കായി യാചിക്കുന്നു…” ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ നൽകി രാഹുൽ ഗാന്ധി
ദില്ലി: ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ നൽകി രാഹുൽ ഗാന്ധി. രാജ്യത്തിന്റെ യശസ്സുയർത്തിയവർ തെരുവിൽ നീതിക്കായി യാചിക്കുന്നു എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ആരോപണം നേരിടുന്ന എംപി പ്രധാനമന്ത്രിയുടെ സുരക്ഷാ കവചത്തിലാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. വനിതാ ഗുസ്തി താരങ്ങളുടെ ഈ അവസ്ഥകൾക്ക് ഉത്തരവാദി മോദി സർക്കാർ ആണ്. ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി നിരവധി പ്രമുഖരാണ് രംഗത്തെത്തുന്നത്. അതേ സമയം, ഗുസ്തിതാരങ്ങളുടെ സമരത്തോട് പിന്തുണ അറിയിച്ച് ബിജെപി എംപിമാരും രംഗത്തെത്തിയിട്ടുണ്ട്. ദിവസങ്ങളായി ബിജെപി എംപി ബ്രിജ് ഭൂഷനെതിരെ ഗുസ്തി താരങ്ങൾ നടത്തിവരുന്ന സമരത്തെ സർക്കാർ അടിച്ചമർത്തുന്നതിനിടെയാണ് പിന്തുണയുമായി ബിജെപി എംപി രംഗത്തെത്തിയിരിക്കുന്നത്. ഗുസ്തി താരങ്ങളെ പിന്തുണച്ച് മഹാരാഷ്ട്രയിൽ നിന്നുള്ള എംപി പ്രിതം മുണ്ടെ രംഗത്തെത്തി. നേരത്തെ, ഹരിയാനയിലെ ബിജെപി എം പി ബ്രിജേന്ദ്ര സിംഗ് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇത്രയും ഗൗരവമുള്ള പരാതി ഒരു സ്ത്രീ പറയുമ്പോൾ അത് സത്യമാണെന്ന് സംശയലേശമന്യേ പരിഗണിക്കണമെന്ന് പ്രീതം മുണ്ടെ പറഞ്ഞു. അത് ഏതെങ്കിലും സർക്കാരോ…
Read More » -
Kerala
ജാതിയുടെ പേരിൽ അകറ്റി നിർത്തപ്പെട്ടവർക്കു വിദ്യയുടെ വെളിച്ചം പകരാൻ തുടങ്ങിയ വഴുവാടി എം.ജി.എം.എൽ.പി സ്കൂളിന് ഒടുവില്‍ താഴ് വീഴുന്നു; 112 കൊല്ലത്തെ ചരിത്രമുള്ള സ്കൂളിലെ ഏക വിദ്യാർഥിയും ക്ലാസ് കയറ്റം നേടി മറ്റൊരു സ്കൂളിലേക്കു പോയി
മാവേലിക്കര: ജാതിയുടെ പേരിൽ അകറ്റി നിർത്തപ്പെട്ടവർക്കു വിദ്യയുടെ വെളിച്ചം പകരുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ സ്കൂളിന് ഒടുവിൽ താഴ് വീഴുന്നു. പഠിതാവായുണ്ടായിരുന്ന ഏക വിദ്യാർഥി ക്ലാസ് കയറ്റം നേടി മറ്റൊരു സ്കൂളിലേക്കു പോകുകയും പ്രഥമാധ്യാപിക മേരി വർഗീസ് ബുധനാഴ്ച വിരമിക്കുകയും ചെയ്തതോടെയാണ് 112 കൊല്ലത്തെ ചരിത്രമുള്ള തഴക്കര വഴുവാടി എം. ജി. എം. എൽ. പി. സ്കൂളിന്റെ വാതിലടയുന്നത്. പരുമല തിരുമേനി മാർ ഗ്രിഗോറിയോസിന്റെ വിയോഗത്തിന് ഒൻപതു വർഷത്തിനുശേഷം അദ്ദേഹത്തിന്റെ പേരിലാണു വഴുവാടിക്കും പൈനുംമൂടിനും ഇടയിൽ സ്കൂൾ തുടങ്ങിയത്. ജാതിയുടെ പേരിൽ അകറ്റി നിർത്തപ്പെട്ടവർക്കും വിദ്യാവെളിച്ചം നൽകണമെന്ന ലക്ഷ്യത്തോടെയായിരുന്നു തുടക്കം. തഴക്കര പഞ്ചായത്തിലെ രണ്ട്, മൂന്ന്, നാല്, അഞ്ച് വാർഡുകളിലുള്ളവരായിരുന്നു സ്കൂളിലെ വിദ്യാർഥികളിൽ ഏറിയ പങ്കും. പിന്നാക്ക, ദളിത് വിഭാഗങ്ങളിൽപ്പെട്ട ഒട്ടേറെ കുട്ടികൾ ഇവിടെനിന്നു പഠിച്ചിറങ്ങി. ഉയർന്ന സ്ഥലത്തുള്ള സ്കൂളിനെ മേലേപ്പള്ളിക്കൂടമെന്നും പൈനുംമൂടിന്റെയും വഴുവാടിയുടെയും അതിരുകൾ പങ്കിടുന്നതിനാൽ മൂലേപ്പള്ളിക്കൂടമെന്നും സ്കൂളിന് വിളിപ്പേരും വന്നു. ഓരോ ക്ലാസിനും രണ്ടും മൂന്നും ഡിവിഷൻവരെ ഉണ്ടായിരുന്ന കാലം…
Read More »
