Month: June 2023

  • Kerala

    സ്കൂളുകളില്‍ ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കി തീരുമാനത്തിനോട് എതിർപ്പുമായി സിപിഎം അനുകൂല അധ്യാപക സംഘടന

    തിരുവനന്തപുരം: സ്കൂളുകളിൽ ശനിയാഴ്ച പ്രവർത്തി ദിവസമാക്കി തീരുമാനത്തിനോട് എതിർപ്പുമായി സിപിഎം അനുകൂല അധ്യാപക സംഘടനയായ കെഎസ്ടിഎ. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കെതിരെയും കെഎസ്ടിഎ രംഗത്തെത്തി. വേണ്ടത്ര കൂടിയാലോചനകളോ ചർച്ചകളോ ഇല്ലാതെ ഏക പക്ഷീയമായി തീരുമാനം പ്രഖ്യാപിച്ചത് അംഗീകരിക്കാനാകില്ലെന്ന് കെഎസ്ടിഎ അറിയിച്ചു. നിലവിൽ വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും കെഇആർ വ്യവസ്ഥകളുമനുസരിച്ച് പ്രൈമറിയിൽ 800 ഉം സെക്കൻററിയിൽ 1000 വും ഹയർ സെക്കൻററിയിൽ 1200 ഉം മണിക്കൂറുകളാണ് അധ്യായന സമയമായി വരേണ്ടത്. ഇതിൽ പ്രൈമറി വിഭാഗത്തിൽ മാത്രം പ്രതിദിനം അഞ്ച് മണിക്കൂർ എന്ന നിലയിൽ 200 പ്രവർത്തി ദിനങ്ങൾ നിലവിലുള്ളതുകൊണ്ടുതന്നെ ശനിയാഴ്ച പ്രവർത്തി ദിനമാക്കേണ്ട സാഹചര്യമില്ലെന്ന് കെഎസ്ടിഎ വാർത്താക്കുറിപ്പിൽ പറയുന്നു. ശരനിയാഴ്ച വിദ്യാലയങ്ങൾക്ക് അവധി നൽകിവന്നത് അടുത്ത ഒരാഴ്ചത്തെ പാഠഭാഗങ്ങളുടെ ആസൂത്രണം നടത്തുവാൻ അധ്യാപകനും കഴിഞ്ഞ ഒരാഴ്ചത്തെ പാഠഭാഗങ്ങൾ പഠിക്കാൻ കുട്ടികൾക്കും ആവശഅയമായ സമയം ലഭിക്കണമെന്ന ലക്ഷ്യത്തോടെയാണ്. മതിയായ സമയം കാര്യക്ഷമമായ അധ്യായനം എന്ന ലക്ഷ്യത്തിലേത്ത് അധ്യാപക സമൂഹത്തെ നയിക്കുകയാണ് വേണ്ടത്. ഇക്കാര്യത്തിൽ വിവാദങ്ങൾക്കിട…

    Read More »
  • Kerala

    പൊതുവിദ്യാഭ്യാസ വകുപ്പിനെതിരെ വീണ്ടും വ്യാജ പ്രചരണം; മുന്നറിയിപ്പുമായി മന്ത്രി

    തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മലയാള പാഠപുസ്തകത്തിലെ ഭാഗം എന്ന പേരില്‍ പ്രചരിക്കുന്നത് തികച്ചും തെറ്റിദ്ധാരണാജനകമായ കാര്യങ്ങളാണെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി. ഒരു മലയാള പാഠപുസ്തകത്തിന്റെ ഒന്നാം പാഠത്തില്‍ മഴയുമായി ബന്ധപ്പെട്ടിട്ടുള്ള പാഠത്തില്‍ ‘ മഴ തരുന്നത് അല്ലാഹൂവാണെന്ന്’ എഴുതിവച്ചിട്ടുണ്ട്.ഇതാണ് ചില കേന്ദ്രങ്ങള്‍ വിവാദമാക്കാന്‍ നോക്കിയത്.എന്നാല്‍ ഈ പാഠ പുസ്തകം സര്‍ക്കാരിന്റേതല്ലന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.   വിദ്യാഭ്യാസ വകുപ്പിന്റെ പാഠപുസ്തകം എന്ന പേരില്‍ പ്രചരിപ്പിച്ച്‌ തെറ്റിദ്ധാരണ പരത്തി സമൂഹത്തില്‍ വിഭജനം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് എതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.   കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് എസ് സി ഇ ആര്‍ ടി ഒരു ക്ലാസിലും ഇത്തരം പാഠപുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ല. 2013 മുതല്‍ ഒരേ പാഠപുസ്തകങ്ങളാണ് കേരളത്തിലെ വിദ്യാലയങ്ങളില്‍ ഉപയോഗിക്കുന്നതെന്ന് മന്ത്രി കൂട്ടിചേര്‍ത്തു. കഴിഞ്ഞ ദിവസം പ്ലസ് ടൂ റിസൾട്ട് പിൻവലിച്ചു എന്ന വ്യാജ പ്രചരണം നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിലായിരുന്നു.കൊല്ലത്തെ ബിജെപി പഞ്ചായത്തംഗമായിരുന്നു…

    Read More »
  • Crime

    പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് ‘വേണ്ട രീതിയിൽ കാണണം’ എന്ന് പൊലീസുകാരൻ; പയ്യൻ ആരാമോൻ! വിജിലൻസിനെകൊണ്ട് കാണേണ്ട രീതിയിൽ കണ്ടു; പോലീസുകാരൻ അറസ്റ്റിൽ

    കൊല്ലം: വിദേശത്തേക്ക് പോകാൻ ക്ലിയറൻസ് സർട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങിയ സീനിയർ സിവിൽ പൊലീസ് ഓഫീസറെ വിജിലൻസ് കൈയ്യോടെ പിടികൂടി. ഏഴുകോൺ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരൻ പ്രദീപാണ് അറസ്റ്റിലായത്. കമ്പോഡിയയിലേക്ക് പോകുന്നതിനായി എഴുകോൺ സ്വദേശിയായ യുവാവ് അപേക്ഷ നൽകിയിരുന്നു. യുവാവിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി 500 രൂപ കൈക്കൂലി മേടിക്കുന്നതിനിടയിലാണ് വൈകിട്ട് പ്രദീപിനെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. എന്നാൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന്റെ ചിത്രം വിജിലൻസ് പുറത്തുവിട്ടില്ല. പരാതിക്കാരൻ മെയ് 25 നാണ് പാസ്പോർട്ട് ഓഫീസ് മുഖേന ഓൺലൈനായി പൊലീസ് ക്ലിയറൻസിന് അപേക്ഷ സമർപ്പിച്ചത്. പരിശോധനയ്ക്കായി ഏഴുകോൺ എസ്എച്ച്ഒ, സീനിയർ സിപിഒ ആയ പ്രദീപിനെയാണ് ചുമതലപ്പെടുത്തിയത്. മൂന്ന് ദിവസം മുൻപാണ് പ്രദീപ് യുവാവിന്റെ വീട്ടിലെത്തിയത്. പിന്നീട് ഇന്നലെ പൊലീസ് സ്റ്റേഷനിലേക്ക് എത്താനും ആവശ്യപ്പെട്ടു. തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തിയ യുവാവിനോട് ‘ചില ചടങ്ങുകളൊക്കെ ഉണ്ട്, വേണ്ട രീതിയിൽ കണ്ടാലേ സർട്ടിഫിക്കറ്റ് കിട്ടൂ’ – എന്നും പ്രദീപ് പറഞ്ഞുവെന്നാണ് യുവാവിന്റെ പരാതി. തുടർന്ന് ഇന്ന്…

    Read More »
  • Kerala

    കാലവര്‍ഷം നാളെ കേരളത്തില്‍ എത്തുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം; മഴ മുന്നറിയിപ്പുകൾ പിൻവലിച്ച് കേരളം

    തിരുവനന്തപുരം:കാലവര്‍ഷം നാളെ കേരളത്തില്‍ എത്തുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തിനിടയിൽ കേരളത്തിലെ മഴ മുന്നറിയിപ്പുകൾ സർക്കാർ പിൻവലിച്ചു. വേനല്‍മഴയുടെ ശക്തി കുറഞ്ഞതോടെയാണ് കേരളത്തില്‍  ഇന്നും നാളെയും വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന മഴ മുന്നറിയിപ്പുകള്‍ പിൻവലിച്ചത്. അതേസമയം തെക്കുകിഴക്കൻ അറബിക്കടലില്‍ ജൂണ്‍ അഞ്ചോടെ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും 24 മണിക്കൂറിനുള്ളില്‍ ഇത് ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചേക്കാമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.കാലവര്‍ഷം നാളെ കേരളത്തില്‍ എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

    Read More »
  • India

    ട്രെയിൻ ദുരന്തത്തിൽപ്പെട്ടവരുടെ മൃതദേഹങ്ങൾ പിക്കപ്പ് വാനിൽ; വ്യാപക പ്രതിഷേധം

    ഭുവനേശ്വർ: ട്രെയിൻ ദുരന്തത്തിൽപ്പെട്ടവരുടെ മൃതദേഹങ്ങൾ പിക്കപ്പ് വാനിൽ കൂട്ടിയിട്ട് കൊണ്ടുപോയതിനെതിരെ വ്യാപക പ്രതിഷേധം. ഇന്നലെ ഒഡീഷയിലുണ്ടായ ട്രെയിൻ അപകടത്തിൽപ്പെട്ടവരുടെ മൃതദേഹങ്ങൾ ആണ് പിക്കപ്പ് വാനിൽ  കൂട്ടിയിട്ട് ആശുപത്രികളിലേക്ക് മാറ്റിയത്.സോഷ്യൽ മീഡിയയിലടക്കം വ്യാപക പ്രതിഷേധമാണ് ഇതിനെതിരെ ഉയരുന്നത്. പാർലമെന്റ് പൂജക്ക് വരാൻ സന്യാസിമാർക്ക് സ്വകാര്യ വിമാനങ്ങൾ.അതേസമയം ദുരന്തത്തിൽ പെട്ടവരുടെ മൃതദേഹങ്ങൾ അറവ് മാലിന്യം പോലെ കൊണ്ട് പോകാൻ പെട്ടി ഓട്ടോയും പിക്കപ്പ് വാനും…. സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾ ഇത്തരത്തിൽ പോകുന്നു.

    Read More »
  • Kerala

    ഒഡീഷ ട്രെയിൻ അപകടം; റയിൽവെ മന്ത്രി രാജിവയ്ക്കണം: കുഞ്ഞാലിക്കുട്ടി

    ലക്കിടി: ഒഡീഷ ട്രെയിൻ അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് റയിൽവെ മന്ത്രി രാജിവയ്ക്കണമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ലോകത്തെയാകെ കണ്ണീരണിയിച്ച ഒഡിഷ ട്രെയിന്‍ ദുരന്തവുമായി ബന്ധപ്പെട്ട് അധികൃതര്‍ക്ക് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.ലക്കിടിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിഗ്നല്‍ തെറ്റിയതാണ് അപകടത്തിന് കാരണമെന്ന വിവരം ഞെട്ടിക്കുന്നതാണ്.ഇക്കാര്യത്തില്‍ പഴുതടച്ച അന്വേഷണം നടത്തണം. ഉത്തരവാദിത്വമേറ്റെടുത്ത് റെയില്‍വേ മന്ത്രി രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് നേതാക്കളായ എം.സി മായിന്‍ ഹാജി, എം.എ റസാഖ് മാസ്റ്റര്‍, ടി.ടി ഇസ്മായില്‍ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

    Read More »
  • Kerala

    സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയില്‍ നിന്നും മുഴുവന്‍ ചാര്‍ജ് ഈടാക്കിയത് ചോദ്യം ചെയ്ത രക്ഷിതാവിന് ബസ് കണ്ടക്ടറുടെ മർദ്ദനം

    തൃശൂർ:സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയില്‍ നിന്നും മുഴുവന്‍ ചാര്‍ജ് ഈടാക്കിയത് ചോദ്യം ചെയ്ത രക്ഷിതാവിന് ബസ് കണ്ടക്ടറുടെ ക്രൂര മർദ്ദനം.   തൃശൂര്‍ മരോട്ടിച്ചാല്‍ റൂട്ടിലോടുന്ന ‘കാര്‍ത്തിക’ ബസിലെ കണ്ടക്ടറാണ് രക്ഷിതാവിനെ മര്‍ദ്ദിച്ചത്.ഇന്നലെ രാവിലെയാണ് സംഭവം.   മരോട്ടിച്ചാലില്‍ നിന്നും മാന്ദാമംഗലത്തെ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലേക്ക് പോയ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയില്‍ നിന്നും യൂണിഫോം ധരിച്ചില്ല എന്ന കാരണത്താല്‍ ഫുള്‍ ചാര്‍ജായ 13 രൂപ ഈടാക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത രക്ഷിതാവ് മരോട്ടിച്ചാല്‍ സ്വദേശി നെടിയാനിക്കുഴിയില്‍ സജിയെയാണ് കാര്‍ത്തിക ബസിലെ കണ്ടക്ടര്‍ മര്‍ദ്ദിക്കുകയും ബസില്‍ നിന്ന് തള്ളി താഴെ ഇടുകയും ചെയ്തത്.       സംഭവം കണ്ട് സ്ഥലത്ത് ഉണ്ടായ നാട്ടുകാര്‍ ചേര്‍ന്ന് ബസ് തടഞ്ഞിട്ടതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഒല്ലൂര്‍ പോലീസ് ബസ് കസ്റ്റഡിയിലെടുത്തു.സജിയുടെ പരാതിയിൽ  കണ്ടക്ടര്‍ വെട്ടുകാട് സ്വദേശി അഖിലിനെതിരെയും ഒല്ലൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.          

    Read More »
  • NEWS

    ബാഗേജ് നടപടികള്‍ കര്‍ശനമാക്കി ഗൾഫ് എയർ  

    റിയാദ്:ബാഗേജ് നടപടികള്‍ കര്‍ശനമാക്കി വിമാനക്കമ്ബനിയായ ഗള്‍ഫ് എയര്‍  സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്യുന്നവര്‍ക്കാണ് ഗള്‍ഫ് എയറിന്റെ മുന്നറിയിപ്പ്. കാര്‍ഡ്ബോഡ് പെട്ടികളുടെ വലിപ്പത്തില്‍  നിശ്ചയിച്ച പരിധി കൃത്യമായി പാലിക്കാൻ കമ്പനി യാത്രക്കാരോട് ആവശ്യപ്പെട്ടു. 76 സെന്റീമീറ്റര്‍ നീളവും, 51 സെന്റീമീറ്റര്‍ വീതിയും, 31 സെന്റീമീറ്റര്‍ ഉയരവുമുള്ള ബോക്സുകള്‍ക്ക് മാത്രമാണ് ഗള്‍ഫ് എയര്‍ അനുമതിയുള്ളത്.നേരത്തെ ദമാം വിമാനത്താവളത്തില്‍ മാത്രം ഏര്‍പ്പെടുത്തിയ കാര്‍ട്ടണ്‍ വലിപ്പ പരിധി ഇപ്പോള്‍ സൗദിയിലെ മറ്റു വിമാനത്താവളങ്ങളിലും ബാധകമാക്കിയിരിക്കുകയാണ്. അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ വലിപ്പത്തിലുള്ള ബാഗേജുമായി എത്തുന്ന യാത്രക്കാര്‍ വലിയ തുക മുടക്കി വിമാനത്താവളത്തില്‍ വെച്ച് അവ‌ മാറ്റി പാക്ക് ചെയ്യേണ്ട അവസ്ഥയിലാണിപ്പോള്‍.

    Read More »
  • Kerala

    പ്രധാനമന്ത്രിക്കൊപ്പം പരിസ്ഥിതി ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടി മലയാളി വിദ്യാര്‍ത്ഥിനി

    കോഴിക്കോട്:പ്രധാനമന്ത്രിക്കൊപ്പം പരിസ്ഥിതി ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടി മലയാളി വിദ്യാര്‍ത്ഥിനി. കോഴിക്കോട് താമരശ്ശേരി ജിവിഎച്ച്‌എസ്‌എസിലെ വിദ്യാര്‍ത്ഥിനിയായ എസ്. തീര്‍ത്ഥയാണ് ഈ‌ അഭിമാനകരമായ നേട്ടത്തിന് അർഹയായത്. പ്ലാസ്റ്റിക് കുഴപ്പത്തില്‍ നിന്ന് നമ്മുടെ സമുദ്രങ്ങളെ സംരക്ഷിക്കുക, ഫ്രെജൈല്‍ മറൈന്‍ ബയോഡൈവര്‍സിറ്റി, ആരോഗ്യകരമായ സമ്ബദ്വ്യവസ്ഥയ്ക്കുള്ള ആരോഗ്യകരമായ സമുദ്രം എന്നീ വിഷയത്തില്‍ 8 മുതല്‍ 12 വരെ ക്ലാസുകളിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടന്ന ചിത്രരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയതോടെയാണ് തീര്‍ത്ഥയ്ക്ക് ഈ‌ അവസരം ലഭിച്ചത്. സമുദ്രദിനമായ ജൂണ്‍ 4 ന് ന്യൂഡല്‍ഹിയില്‍ കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവും കേന്ദ്രസഹമന്ത്രി അശ്വിനി കുമാര്‍ ചൗബെയും പങ്കെടുക്കുന്ന ചടങ്ങില്‍ തീര്‍ത്ഥയ്ക്കുള്ള സമ്മാനദാനം നടക്കും. ജൂണ്‍ 5 ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ലോക പരിസ്ഥിതി ദിനാ ഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പങ്കെടുക്കാനും തീര്‍ത്ഥയ്ക്ക് അവസരം ലഭിച്ചു. ഉജ്ജ്വല ബാല്യം പുരസ്‌ക്കാര ജേതാവായ തീര്‍ത്ഥ സംസ്ഥാന കലോത്സവത്തിൽ ഭരതനാട്യത്തിലും എ ഗ്രേഡ് നേടിയിട്ടുണ്ട്.

    Read More »
  • Kerala

    വയനാട്ടില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു

    മേപ്പാടി:വയനാട്ടില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു. മേപ്പാടി ചെമ്ബോത്തറ കല്ലുമല കൊല്ലിവെയില്‍ ആദിവാസി കോളനിയിലെ സിമിയാണ് മരിച്ചത്. വൈകിട്ട് അതിശക്തമായ മഴയോട് കൂടിയുണ്ടായ ഇടിമിന്നലില്‍ ആണ് അപകടം. വീടിന് മുകളില്‍ ഉണക്കാനിട്ട വസ്ത്രം എടുക്കുന്നതിനിടെയാണ് ഇടിമിന്നലേറ്റത്. പെട്ടെന്നുതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

    Read More »
Back to top button
error: