തൃശൂർ:സ്കൂള്‍ വിദ്യാര്‍ത്ഥിനിയില്‍ നിന്നും മുഴുവന്‍ ചാര്‍ജ് ഈടാക്കിയത് ചോദ്യം ചെയ്ത രക്ഷിതാവിന് ബസ് കണ്ടക്ടറുടെ ക്രൂര മർദ്ദനം.
തൃശൂര്‍ മരോട്ടിച്ചാല്‍ റൂട്ടിലോടുന്ന ‘കാര്‍ത്തിക’ ബസിലെ കണ്ടക്ടറാണ് രക്ഷിതാവിനെ മര്‍ദ്ദിച്ചത്.ഇന്നലെ രാവിലെയാണ് സംഭവം.
മരോട്ടിച്ചാലില്‍ നിന്നും മാന്ദാമംഗലത്തെ സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂളിലേക്ക് പോയ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയില്‍ നിന്നും യൂണിഫോം ധരിച്ചില്ല എന്ന കാരണത്താല്‍ ഫുള്‍ ചാര്‍ജായ 13 രൂപ ഈടാക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത രക്ഷിതാവ് മരോട്ടിച്ചാല്‍ സ്വദേശി നെടിയാനിക്കുഴിയില്‍ സജിയെയാണ് കാര്‍ത്തിക ബസിലെ കണ്ടക്ടര്‍ മര്‍ദ്ദിക്കുകയും ബസില്‍ നിന്ന് തള്ളി താഴെ ഇടുകയും ചെയ്തത്.
സംഭവം കണ്ട് സ്ഥലത്ത് ഉണ്ടായ നാട്ടുകാര്‍ ചേര്‍ന്ന് ബസ് തടഞ്ഞിട്ടതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഒല്ലൂര്‍ പോലീസ് ബസ് കസ്റ്റഡിയിലെടുത്തു.സജിയുടെ പരാതിയിൽ കണ്ടക്ടര്‍ വെട്ടുകാട് സ്വദേശി അഖിലിനെതിരെയും ഒല്ലൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.