KeralaNEWS

കാലവര്‍ഷം നാളെ കേരളത്തില്‍ എത്തുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം; മഴ മുന്നറിയിപ്പുകൾ പിൻവലിച്ച് കേരളം

തിരുവനന്തപുരം:കാലവര്‍ഷം നാളെ കേരളത്തില്‍ എത്തുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തിനിടയിൽ കേരളത്തിലെ മഴ മുന്നറിയിപ്പുകൾ സർക്കാർ പിൻവലിച്ചു.
വേനല്‍മഴയുടെ ശക്തി കുറഞ്ഞതോടെയാണ് കേരളത്തില്‍  ഇന്നും നാളെയും വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന മഴ മുന്നറിയിപ്പുകള്‍ പിൻവലിച്ചത്.
അതേസമയം തെക്കുകിഴക്കൻ അറബിക്കടലില്‍ ജൂണ്‍ അഞ്ചോടെ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും 24 മണിക്കൂറിനുള്ളില്‍ ഇത് ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചേക്കാമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.കാലവര്‍ഷം നാളെ കേരളത്തില്‍ എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

Back to top button
error: