Month: June 2023

  • India

    ട്രെയിന്‍ കമ്ബാര്‍ട്ട്‌മെന്‍റിനകത്ത് കുഞ്ഞിന് ജന്മം നല്‍കി കേരളത്തിൽ നിന്നും യാത്ര തിരിച്ച യുവതി

    ബര്‍ദ്വാൻ:‍ ട്രെയിൻ കമ്ബാര്‍ട്ട്‌മെന്‍റിനകത്ത് കുഞ്ഞിന് ജന്മം നല്‍കി യുവതി.ബര്‍ദ്വാന്‍ റെയില്‍വേ സ്‌റ്റേഷനില്‍ വ്യാഴാഴ്‌ച വൈകിട്ടാണ് പശ്ചിമ ബംഗാള്‍ ദിനജ്‌പൂര്‍ നിവാസിയായ തെരേസ ഹൻസ്ദ ട്രെയിന്‍ കമ്ബാര്‍ട്ട്‌മെന്‍റിനകത്ത് വച്ച്‌ കുഞ്ഞിന് ജന്മം നല്‍കിയത്. ഭര്‍ത്താവ് റൂബിന്‍ മണ്ഡിക്കൊപ്പം കേരളത്തില്‍ നിന്നും സ്വദേശത്തേക്ക് മടങ്ങുന്നതിനിടയിലാണ് തെരേസ ഹൻസ്ദയ്ക്ക്  പ്രസവവേദന കലശലായത്.തിരുവനന്തപുരം-സില്‍ചാര്‍ എക്‌സ്‌പ്രസിലായിരുന്നു ഇവര്‍ യാത്ര ചെയ്‌തിരുന്നത്.സംഭവത്തിന്‍റെ ഗൗരവാവസ്ഥ കണക്കിലെടുത്ത് റെയില്‍വേ അധികൃതര്‍ ആവശ്യമായ നടപടികൾ സ്വീകരിക്കുകയായിരുന്നു. ട്രെയിൻ എത്തിയതോടെ ബുര്‍ദ്വാന്‍ സ്‌റ്റേഷനിൽ കാത്തുനിന്ന ഡോക്‌ടര്‍മാരും നഴ്‌സുമാരും ഇവർ സഞ്ചരിച്ചിരുന്ന എസ്‌-12 കമ്ബാര്‍ട്ട്‌മെന്‍റിലേക്ക് നീങ്ങി. അധികം വൈകാതെ യുവതി കമ്ബാര്‍ട്ട്‌മെന്‍റിനകത്ത് തന്നെ കുഞ്ഞിന് ജന്മം നല്‍കി.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി   ഡോക്‌ടര്‍മാർ അറിയിച്ചു. കേരളത്തിലേക്ക് നിര്‍മാണത്തൊഴിലാളികളായി എത്തിയതാണ് റൂബിന്‍ മണ്ഡിയും ഭാര്യയും. പ്രസവത്തീയതി അടുത്തതോടെയാണ് ഇവർ നാട്ടിലേക്ക് ട്രെയിനിൽ യാത്ര തിരിച്ചത്.

    Read More »
  • Kerala

    സുരേന്ദ്രൻ തോൽക്കാൻ കാരണം കേരളത്തിലെ ഹിന്ദുക്കളുടെ കുറഞ്ഞ രാഷ്ട്രീയ ബോധം: ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ ബി.ഗോപാലകൃഷ്ണന്‍  

    തിരുവനന്തപുരം: കേരളത്തിലെ ഹിന്ദുക്കള്‍ക്ക് രാഷ്ട്രീയ ബോധം കുറവാണെന്ന് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ ബി.ഗോപാലകൃഷ്ണന്‍. അതുകൊണ്ടാണ് കേരളത്തില്‍ സംസ്ഥാന അധ്യക്ഷനായ കെ. സുരേന്ദ്രന് പരാജയപ്പെടേണ്ടി വന്നതെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. ഇവിടുത്തെ ഹിന്ദുക്കള്‍ ലീഗിന് വോട്ട് ചെയ്യും, കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വോട്ട് ചെയ്യും, അവരെ തകര്‍ക്കുന്ന ആള്‍ക്കാര്‍ക്കെല്ലാം വോട്ടു ചെയ്യും എന്നാലും ബിജെപിക്ക് വോട്ട് ചെയ്യില്ല.അത്തരത്തില്‍ കുറേ ഹിന്ദുക്കളുണ്ട്. ഞാന്‍ അതില്‍ നിഷേധം ഒന്നും പറയുന്നില്ല. എന്നാല്‍ ഹിന്ദുക്കള്‍ അങ്ങനെ അല്ലായിരുന്നുവെങ്കില്‍ ഇന്ന് വയനാട്ടില്‍ ശക്തമായിട്ടുള്ള ലീഗിന്റെ സ്വാധീനം പോലെ, ഈ കേരളത്തില്‍ പലയിടത്തും ബിജെപി എംഎൽഎമാർ വന്നേനെ. ആ കാര്യത്തില്‍ ഒരു കുറവ് സംഭവിച്ചിട്ടുണ്ട്. ഹിന്ദുക്കള്‍ക്ക് ഇപ്പോഴും രാഷ്ട്രീയബോധം കുറവാണ് എന്നത് ഞാൻ‍ അംഗീകരിക്കുന്നു. ആ രാഷ്ട്രീയബോധം കുറവായതു കൊണ്ടാണ് സുരേന്ദ്രനുപോലും പരാജയപ്പെടേണ്ടി വന്നത്’, ഗോപാലകൃഷ്ണന്‍ പറഞ്ഞു.

    Read More »
  • Kerala

    ഈരാറ്റുപേട്ടയില്‍ മണ്ണിടിഞ്ഞ് വീണ് അതിഥി തൊഴിലാളി മരിച്ചു

    കോട്ടയം: ഈരാറ്റുപേട്ടയില്‍ മണ്ണിടിഞ്ഞ് വീണ് അതിഥി തൊഴിലാളി മരിച്ചു.പശ്ചിമ ബംഗാള്‍ സ്വദേശി രത്തൻ (38) ആണ് മരിച്ചത്. ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് സംഭവം. തൊടുപുഴ റോഡില്‍ ഇളപ്പുങ്കല്‍ ഭാഗത്ത് സംരക്ഷണ ഭിത്തി നിര്‍മിക്കുന്നതിനിടെ മണ്ണിടിഞ്ഞു വീഴുകയായിരുന്നു.ഫയര്‍ഫോഴ്‌സ് എത്തി മണ്ണ് മാറ്റി തൊഴിലാളിയെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

    Read More »
  • India

    ബലാല്‍സംഗം ചെയ്യപ്പെട്ട യുവതിയുടെ ‘ചൊവ്വാദോഷം’ നോക്കാൻ ഉത്തരവിട്ട് അലഹാബാദ് ഹൈക്കോടതി;സ്റ്റേ ചെയ്ത് സുപ്രീംകോടതി  

    ന്യൂഡല്‍ഹി: ബലാല്‍സംഗം ചെയ്യപ്പെട്ട യുവതിയുടെ ‘ചൊവ്വാദോഷം’ നോക്കാനുള്ള അലഹാബാദ് ഹൈക്കോടതി ഉത്തരവ്  സുപ്രീംകോടതി അടിയന്തിര സിറ്റിംഗ് നടത്തി സ്റ്റേ ചെയ്തു. വ്യാജ വിവാഹ വാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്ത കേസിലെ പ്രതി യുവതിക്ക് ചൊവ്വാദോഷമുണ്ട് എന്ന് വാദിച്ചപ്പോഴാണ് ലഖ്നോ സര്‍വകലാശാലയിലെ ജ്യോതിഷം വകുപ്പ് മേധാവിയോട് ഇക്കാര്യം പരിശോധിക്കാൻ അലഹാബാദ് ഹൈക്കോടതി ഉത്തരവിട്ടത്. എന്നാല്‍ ജ്യോതിഷം ഒരു ശാസ്ത്രമാണെങ്കിലും  ഇവിടെ അതല്ല വിഷയമെന്നും ഇരയുടെ സ്വകാര്യതക്കുള്ള അവകാശം ലംഘിക്കപ്പെട്ടതാണ് വിഷയമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.ജ്യോതിഷത്തിന്റെ വശം കോടതി പരിഗണിച്ചത് എന്തിനാണെന്ന് സുപ്രീംകോടതിക്ക് മനസിലാകുന്നില്ലെന്നും ജസ്റ്റിസ് പങ്കജ് മിത്തല്‍ പറഞ്ഞു.  ജ്യോതിഷം ഒരു ശാസ്ത്രമാണെന്ന് അംഗീകരിക്കുന്നുവെന്ന് വ്യക്തമാക്കിയ ജസ്റ്റിസുമാരായ സുധാൻഷു ധുലിയ, പങ്കജ് മിത്തല്‍ എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് ആ വശം പരിഗണിക്കാതെ പ്രതിയുടെ ജാമ്യാപേക്ഷ കേസിന്റെ മെറിറ്റ് നോക്കി തീര്‍പ്പാക്കാൻ അലഹാബാദ് ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കി.

    Read More »
  • Kerala

    കൈക്കൂലി വാങ്ങിയതിന്  വിജിലന്‍സ് പൊക്കിയ  മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്‌പെന്റ് ചെയ്തു

        കാഞ്ഞങ്ങാട്: ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ നിന്നും ഏജന്റുമാര്‍ മുഖേന കൈക്കൂലി വാങ്ങിയതായി വിജിലന്‍സ് കണ്ടെത്തിയ കാഞ്ഞങ്ങാട്ടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ആര്‍ പ്രസാദിനെ സര്‍വീസില്‍ നിന്നും അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തു. ഗതാഗതവകുപ്പ് സെക്രട്ടറി ബിജു പ്രഭാകറാണ് ഉത്തരവിട്ടത്. ഡി.വൈ.എസ്.പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലാണ് മിന്നല്‍ പരിശോധന നടന്നത്. കാഞ്ഞങ്ങാട് സബ് ആര്‍.ടി ഓഫീസിന്റെ ടെസ്റ്റ് ഗ്രൗണ്ടായ ഗുരുവനത്ത് വെച്ചാണ് തുക കൈമാറിയത്. ലൈസന്‍സ് എടുക്കാനെത്തുന്ന അപേക്ഷകരില്‍ ഏജന്റുമാര്‍ ടൂവീലറിന് 250 രൂപ, ഫോര്‍ വീലറിന് 400 രൂപ എന്ന ക്രമത്തില്‍ പിരിച്ചെടുത്ത് എം.വി.ഐക്ക് കൈമാറുന്നതായി വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഗുരുവനത്ത് മിന്നല്‍ പരിശോധന നടത്തിയിരുന്നു. ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപത്തുള്ള കെട്ടിടസൗകര്യം ഉപയോഗപ്പെടുത്തി ഏജന്റുമാര്‍ അനധികൃതമായി അപേക്ഷകരില്‍ നിന്നു നേരിട്ടും ഡ്രൈവിംഗ് സ്‌കൂള്‍ മുഖേനയും പണം പിരിച്ചെടുത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എംവിഐ കെ.ആര്‍.പ്രസാദിനും ജോയിന്റ് ആര്‍ടിഒ എച്ച്.എസ്.ചെഗ്ലയ്ക്കും മറ്റ് ആര്‍ടി ഉദ്യോഗസ്ഥര്‍ക്കും നല്‍കാന്‍ വെച്ചതുമായ 2,69,960 രൂപ…

    Read More »
  • Crime

    ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു, സംഭവം കാസർകോട്ട്; ഇരുവരും നിരവധി ക്രിമിനൽകേസുകളിലെ പ്രതികൾ

      കാസർകോട്ട് ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു. ബായിക്കട്ട ആസിഫ് വധക്കേസ് പ്രതി പ്രഭാകര നോണ്ട(42)യെയാണ് ഇന്ന് രാവിലെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ വിറക് ഷെഡിന് മുകളിലായി സ്ഥാപിച്ച പലകയിലാണ് പ്രഭാകര കിടന്നുറങ്ങാറുള്ളത്. പുലർച്ചെയാണ് കൊലപാതകം നടനാണതെന്നാണ് സൂചന. അമ്മയും കൊല്ലപ്പെട്ട പ്രഭാകര നൊണ്ടയും ജയറാം നൊണ്ടയും മാത്രമാണ് വീട്ടിൽ താമസം. രാവിലെ 7.30 ആയിട്ടും മകൻ പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് അമ്മ ബേബി വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് താഴെ രക്തക്കറ കണ്ടത്. മുകളിലെ പലകയില്‍ പ്രഭാകരയെ കുത്തേറ്റ് മരിച്ച നിലയിലും കണ്ടെത്തി. ബേബി ഉടന്‍ തന്നെ വിവരം അയല്‍വാസികളെ അറിയിച്ചു. അയല്‍വാസികളെത്തി നല്‍കിയ വിവരത്തെ തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അതിനിടെ പ്രഭാകര നോണ്ടയുടെ സഹോദരന്‍ ജയരാമ നോണ്ടയെ കാണാനില്ലെന്ന് വ്യക്തമായി. വര്‍ഷങ്ങള്‍ക്ക് മുമ്പ് അസീസ് എന്നയാളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ജയരാമ. ഇയാളുടെ തിരോധാനം പ്രഭാകര നോണ്ടയുടെ വധത്തിന് പിന്നില്‍ ജയരാമയാണെന്ന സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. ആസിഫ് വധക്കേസിന്…

    Read More »
  • Crime

    ആദിവാസി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ പ്രതിയായ യുവാവിന് പത്ത് വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും

    കല്‍പ്പറ്റ: ആദിവാസി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ പ്രതിയായ യുവാവിന് പത്ത് വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. തൊണ്ടര്‍നാട് കുഞ്ഞോം ഉദിരചിറ പുത്തന്‍വീട്ടില്‍ ഷിജിന്‍ കുമാറിനെ (ഉണ്ണി-28)യാണ് കല്‍പ്പറ്റ സ്പെഷ്യല്‍ ഫാസ്റ്റ്ട്രാക്ക് കോടതി സ്പെഷ്യല്‍ ജഡ്ജി എസ്.കെ. അനില്‍കുമാര്‍ ശിക്ഷിച്ചത്. 2018ല്‍ തൊണ്ടര്‍നാട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടി വയലില്‍ പുല്ല് പറിക്കുന്നതിനിടെ എത്തിയ പ്രതി പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നാണ് കേസ്. അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ വൈദ്യ പരിശോധനകളിലും ഫൊറന്‍സിക് പരിശോധനകളിലും ബലാത്സംഗം നടന്നതായി തെളിഞ്ഞിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. ബബിതയാണ് ഹാജരായിരുന്നത്.

    Read More »
  • Tech

    കൈയ്യിലിരിക്കുന്നത് ഐഫോണാണോ ? വരുന്ന മെസെജുകളിലെല്ലാം കേറി ക്ലിക്ക് ചെയ്യുന്നതിന് മുൻപ് നന്നായി ശ്രദ്ധിക്കുക!

    ന്യൂയോര്‍ക്ക്: കൈയ്യിലിരിക്കുന്നത് ഐഫോണാണോ ? വരുന്ന മെസെജുകളിലെല്ലാം കേറി ക്ലിക്ക് ചെയ്യുന്നതിന് മുൻപ് നന്നായി ശ്രദ്ധിക്കണം. സൈബർ ക്രിമിനലുകളുടെ പുതിയ ഇരകൾ ഐഫോൺ ഉപയോക്താക്കളാണെന്ന് സൂചന. സൈബർ സുരക്ഷാ വിദഗ്ധരുടെ അഭിപ്രായത്തിൽ, ഐഫോണിന്‍റെ നിയന്ത്രണം ഏറ്റെടുക്കാനും ചാരപ്പണി നടത്താനും കഴിയുന്ന ഒരു പുതിയ തരം മാൽവെയർ സൈബർ ക്രിമിനലുകൾ ഉപയോഗിക്കുന്നുണ്ട്. കാസ്‌പെർസ്‌കി എന്ന സൈബർ സുരക്ഷാ കമ്പനിയാണ് ഐഒഎസ് ഉപകരണങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന ഈ ആക്രമണം കണ്ടെത്തിയിരിക്കുന്നത്. ‘ഓപ്പറേഷൻ ട്രയാംഗുലേഷൻ’ എന്നാണ് ഇതിനെ വിളിക്കുന്നത്. കൂടാതെ ഉപയോക്താവിൽ നിന്നുള്ള ഒരു ഇടപെടലുമില്ലാതെ ഐമെസെജ് വഴിയാണ് മാൽവെയറിനെ ഫോണിനുള്ളിലേക്ക് കടത്തുന്നത്. മാൽവെയർ കടന്നുകൂടി കഴിഞ്ഞാൽ അത് പൂർണ്ണമായ നിയന്ത്രണം നേടുകയും ഉപയോക്താവിന്റെ പ്രവർത്തനങ്ങൾ രഹസ്യമായി നിരീക്ഷിക്കാൻ ഇടവരുത്തുകയും ചെയ്യും. കാസ്‌പെർസ്‌കിയിലെ വിദഗ്ധർ അവരുടെ സ്വന്തം വൈഫൈ നെറ്റ്‌വർക്ക് നിരീക്ഷിക്കുന്നതിനിടയിലാണ് ഇതിനെ കുറിച്ച് കണ്ടെത്തിയത്. മാൽവെയർ ഫോണിൽ കടന്നു കൂടുന്നത് ഐമെസെജിലെ അറ്റാച്ച്മെന്റ് വഴിയാണ്. ഉപയോക്താവ് മെസെജ് ഓപ്പൺ ചെയ്യുമ്പോൾ ഉപകരണത്തിന് കേടുപാട് സംഭവിക്കുന്നു. ഇത്…

    Read More »
  • LIFE

    പ്രിയ സുചി… ഭാര്യ സുചിത്രയ്ക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

    ഭാര്യ സുചിത്രയ്ക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ. സോഷ്യൽ മീഡിയയിൽ സുചിത്രയ്ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചാണ് താരം ആശംസകൾ അറിയിച്ചത്. അനു​ഗ്രഹീതമായ ഒരു വർഷം ആശംസിക്കുന്നുവെന്ന് മോഹൻലാൽ കുറിച്ചു. ‘ജന്മദിനാശംസകൾ, പ്രിയ സുചി! അനന്തമായ സ്നേഹത്തോടും പ്രാർത്ഥനകളോടും കൂടി, നിങ്ങൾക്ക് ഒരു അനുഗ്രഹീത വർഷം ആശംസിക്കുന്നു!’, എന്നാണ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് സുചിത്രയ്ക്ക് ആശംസകളുമായി രം​ഗത്തെത്തിയത്. 1988 ഏപ്രിൽ 28-നാണ് മോഹൻലാലും സുചിത്രയും വിവാഹിതരായത്. അന്തരിച്ച തമിഴ് നടനും നിർമ്മാതാവുമായ കെ. ബാലാജിയുടെ മകളാണ് സുചിത്ര. ജപ്പാനിൽ വെച്ച് അടുത്തിടെ തങ്ങളുടെ 35-ാം വിവാഹ വാർഷികം മോഹൻലാലും സുചിത്രയും ആഘോഷിച്ചിരുന്നു. അതേസമയം, മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് സംവിധാനം. വാലിബനിൽ മോഹൻലാൽ ഡബിൾ റോളിലാവും എത്തുകയെന്ന് റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ ഇതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നും എത്തിയിട്ടില്ല. ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാൻവാസിൽ ഒരുങ്ങുന്ന ചിത്രമാണിത്. ഷിബു…

    Read More »
  • Kerala

    പ്രീ പ്രൈമറി, പ്രൈമറി മേഖലകളെ കൂടുതൽ ആധുനിക വൽക്കരിക്കുന്നതിനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ അക്കാദമിക വർഷം ലക്ഷ്യമിടുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി

    തിരുവനന്തപുരം: പ്രീ പ്രൈമറി, പ്രൈമറി മേഖലകളെ കൂടുതൽ ആധുനിക വൽക്കരിക്കുന്നതിനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ അക്കാദമിക വർഷം ലക്ഷ്യമിടുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി മണ്ണന്തല ഗവ എച്ച്എസ്ൽ നിർമ്മിച്ച വർണക്കൂടാരം പദ്ധതി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തുടനീളം 440 പ്രീ -പ്രൈമറി സ്കൂളുകളിൽ പൂർത്തിയാക്കി വരുന്ന വർണക്കൂടാരം പദ്ധതി ഈ മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും. കുട്ടികളുടെ ഭാവി ജീവിതം ഏറ്റവും മികവുറ്റതാക്കാൻ പ്രാപ്തമാക്കുന്ന ശൈശവകാല അനുഭവങ്ങൾ ഒരുക്കാനാണ് പ്രീപ്രൈമറി വിദ്യാഭ്യാസ രംഗത്ത് സംസ്ഥാന സർക്കാർ മുൻഗണന നൽകുന്നത്. അതിൻറെ ഭാഗമായി അന്താരാഷ്ട്ര നിലവാരമുള്ള പ്രീ സ്കൂൾ പഠനാന്തരീക്ഷം ഒരുക്കാനുള്ള പദ്ധതികളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം വഴി നടപ്പിലാക്കി വരുന്നത്. ഘട്ടം ഘട്ടമായി കേരളത്തിലെ മുഴുവൻ പ്രീ- പ്രൈമറി സ്കൂളുകളിലും ഈ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ്…

    Read More »
Back to top button
error: