ഭുവനേശ്വർ: ട്രെയിൻ ദുരന്തത്തിൽപ്പെട്ടവരുടെ മൃതദേഹങ്ങൾ പിക്കപ്പ് വാനിൽ കൂട്ടിയിട്ട് കൊണ്ടുപോയതിനെതിരെ വ്യാപക പ്രതിഷേധം.
ഇന്നലെ ഒഡീഷയിലുണ്ടായ ട്രെയിൻ അപകടത്തിൽപ്പെട്ടവരുടെ മൃതദേഹങ്ങൾ ആണ് പിക്കപ്പ് വാനിൽ കൂട്ടിയിട്ട് ആശുപത്രികളിലേക്ക് മാറ്റിയത്.സോഷ്യൽ മീഡിയയിലടക്കം വ്യാപക പ്രതിഷേധമാണ് ഇതിനെതിരെ ഉയരുന്നത്.
പാർലമെന്റ് പൂജക്ക് വരാൻ സന്യാസിമാർക്ക് സ്വകാര്യ വിമാനങ്ങൾ.അതേസമയം ദുരന്തത്തിൽ പെട്ടവരുടെ മൃതദേഹങ്ങൾ അറവ് മാലിന്യം പോലെ കൊണ്ട് പോകാൻ പെട്ടി ഓട്ടോയും പിക്കപ്പ് വാനും…. സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾ ഇത്തരത്തിൽ പോകുന്നു.