കോഴിക്കോട്:പ്രധാനമന്ത്രിക്കൊപ്പം പരിസ്ഥിതി ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടി മലയാളി വിദ്യാര്‍ത്ഥിനി.
കോഴിക്കോട് താമരശ്ശേരി ജിവിഎച്ച്‌എസ്‌എസിലെ വിദ്യാര്‍ത്ഥിനിയായ എസ്. തീര്‍ത്ഥയാണ് ഈ അഭിമാനകരമായ നേട്ടത്തിന് അർഹയായത്.
പ്ലാസ്റ്റിക് കുഴപ്പത്തില്‍ നിന്ന് നമ്മുടെ സമുദ്രങ്ങളെ സംരക്ഷിക്കുക, ഫ്രെജൈല്‍ മറൈന്‍ ബയോഡൈവര്‍സിറ്റി, ആരോഗ്യകരമായ സമ്ബദ്വ്യവസ്ഥയ്ക്കുള്ള ആരോഗ്യകരമായ സമുദ്രം എന്നീ വിഷയത്തില്‍ 8 മുതല്‍ 12 വരെ ക്ലാസുകളിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടന്ന ചിത്രരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയതോടെയാണ് തീര്‍ത്ഥയ്ക്ക് ഈ അവസരം ലഭിച്ചത്.
സമുദ്രദിനമായ ജൂണ്‍ 4 ന് ന്യൂഡല്‍ഹിയില്‍ കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവും കേന്ദ്രസഹമന്ത്രി അശ്വിനി കുമാര്‍ ചൗബെയും പങ്കെടുക്കുന്ന ചടങ്ങില്‍ തീര്‍ത്ഥയ്ക്കുള്ള സമ്മാനദാനം നടക്കും. ജൂണ്‍ 5 ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ലോക പരിസ്ഥിതി ദിനാ ഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പങ്കെടുക്കാനും തീര്‍ത്ഥയ്ക്ക് അവസരം ലഭിച്ചു.
ഉജ്ജ്വല ബാല്യം പുരസ്‌ക്കാര ജേതാവായ തീര്‍ത്ഥ സംസ്ഥാന കലോത്സവത്തിൽ ഭരതനാട്യത്തിലും എ ഗ്രേഡ് നേടിയിട്ടുണ്ട്.