KeralaNEWS

ഒഡീഷ ട്രെയിൻ അപകടം; റയിൽവെ മന്ത്രി രാജിവയ്ക്കണം: കുഞ്ഞാലിക്കുട്ടി

ലക്കിടി: ഒഡീഷ ട്രെയിൻ അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് റയിൽവെ മന്ത്രി രാജിവയ്ക്കണമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി.
ലോകത്തെയാകെ കണ്ണീരണിയിച്ച ഒഡിഷ ട്രെയിന്‍ ദുരന്തവുമായി ബന്ധപ്പെട്ട് അധികൃതര്‍ക്ക് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.ലക്കിടിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിഗ്നല്‍ തെറ്റിയതാണ് അപകടത്തിന് കാരണമെന്ന വിവരം ഞെട്ടിക്കുന്നതാണ്.ഇക്കാര്യത്തില്‍ പഴുതടച്ച അന്വേഷണം നടത്തണം. ഉത്തരവാദിത്വമേറ്റെടുത്ത് റെയില്‍വേ മന്ത്രി രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് നേതാക്കളായ എം.സി മായിന്‍ ഹാജി, എം.എ റസാഖ് മാസ്റ്റര്‍, ടി.ടി ഇസ്മായില്‍ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Back to top button
error: