റിയാദ്:ബാഗേജ് നടപടികള്‍ കര്‍ശനമാക്കി വിമാനക്കമ്ബനിയായ ഗള്‍ഫ് എയര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്യുന്നവര്‍ക്കാണ് ഗള്‍ഫ് എയറിന്റെ മുന്നറിയിപ്പ്.
കാര്‍ഡ്ബോഡ് പെട്ടികളുടെ വലിപ്പത്തില്‍ നിശ്ചയിച്ച പരിധി കൃത്യമായി പാലിക്കാൻ കമ്പനി യാത്രക്കാരോട് ആവശ്യപ്പെട്ടു. 76 സെന്റീമീറ്റര്‍ നീളവും, 51 സെന്റീമീറ്റര്‍ വീതിയും, 31 സെന്റീമീറ്റര്‍ ഉയരവുമുള്ള ബോക്സുകള്‍ക്ക് മാത്രമാണ് ഗള്‍ഫ് എയര്‍ അനുമതിയുള്ളത്.നേരത്തെ ദമാം വിമാനത്താവളത്തില്‍ മാത്രം ഏര്‍പ്പെടുത്തിയ കാര്‍ട്ടണ്‍ വലിപ്പ പരിധി ഇപ്പോള്‍ സൗദിയിലെ മറ്റു വിമാനത്താവളങ്ങളിലും ബാധകമാക്കിയിരിക്കുകയാണ്.
അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ വലിപ്പത്തിലുള്ള ബാഗേജുമായി എത്തുന്ന യാത്രക്കാര്‍ വലിയ തുക മുടക്കി വിമാനത്താവളത്തില്‍ വെച്ച് അവ മാറ്റി പാക്ക് ചെയ്യേണ്ട അവസ്ഥയിലാണിപ്പോള്‍.