ഒഡീഷാ ട്രയിനപകടത്തിലെ ദുരൂഹത ആദ്യത്തെ ട്രയിൻ പാളം തെറ്റിയതെങ്ങനെ എന്നതിലാണ്. രണ്ടാമത്തെ ട്രയിൻ അതേസമയം തന്നെ ക്രോസ്സ് ചെയ്തതിനാല്‍ പാളം തെറ്റിവീണ ആദ്യ ട്രയിനിന്റെ കോച്ചുകളില്‍ ഇടിച്ചതാണ് ഈ ദുരന്തം ഇത്ര വലുതാക്കാൻ കാരണം. അത് വളരെ ദൗര്‍ഭാഗ്യകരമെന്ന് തന്നെ പറയണം.
ചെന്നൈയിലേക്ക് പോകുകയായിരുന്ന കോറമാൻഡല്‍ എക്സ്പ്രസ്സിനും വിപരീത ദിശയില്‍ പോകുകയായിരുന്ന ഹൗറാ എക്സ്പ്രസ്സിനും ഒരേ സമയം ലൈൻ ക്ലിയര്‍ കൊടുത്ത് സ്റ്റേഷൻ ത്രൂ ആക്കിയിരിക്കുകയാണ്. ഇതേ സമയം ഇരു സൈഡിലെയും ലൂപ്പ് ലൈനുകളില്‍ ഗുഡ്സ് ട്രയിൻ റിസീവ് ചെയ്ത് നിര്‍ത്തിയിട്ടുമുണ്ട്.
ലൈൻ ക്ലിയര്‍ കൊടുത്താല്‍ സ്റ്റേഷനിലേക്ക് എന്റര്‍ ആകാനുള്ള ഹോം സിഗ്നല്‍ ഗ്രീൻ ആയിരിക്കും. അതായത് മെയിൻ ലൈനില്‍ വരുന്ന ട്രെയിനിന്റെ ലോക്കോ പൈലറ്റ് ഒരു കാരണവശാലും സ്പീഡ് കുറയ്ക്കില്ല.ആ സെക്ഷനില്‍ സ്പീഡ് 130 kmph ലേക്ക് അപ്ഗ്രേഡ് ചെയ്തതാണ്. അതിനാല്‍ത്തന്നെ 128 kmph ല്‍ എങ്കിലും ആയിരിക്കും ആദ്യ ട്രയിനായ കോറമാണ്ടല്‍ എക്സ്പ്രസ്സ് വന്നിട്ടുണ്ടാകുക.
എന്നാല്‍ നമുക്കറിയാത്ത എന്തോ കാരണത്താല്‍ ഈ ട്രയിൻ പാളം തെറ്റി ലൂപ്പ് ലൈനിലേക്ക് കയറുകയാണ്.എന്നിട്ട് അവിടെയുണ്ടായിരുന്ന ഗുഡ്സ് ട്രയിനിന്റെ പുറകിലിടിച്ച് വാഗണുകളും പൊളിച്ച് അകത്തുകയറുന്നു. ഇതിന്റെ പുറകിലെ കോച്ചുകളും പാളം തെറ്റി വശങ്ങളിലേക്കും എതിര്‍ദിശയിലെ മെയിൻ ലൈനിലേക്കും വീഴുന്നു.ഇതേസമയം തന്നെ 128 kmph ല്‍ , സ്റ്റേഷൻ ത്രൂ ആയ് പോകുന്ന ഹൗറാ എക്സ്പ്രസ്സിലേക്ക് ഈ കോച്ചുകള്‍ ഇടിച്ചുകയറി അതിന്റെ കോച്ചുകളും പാളം തെറ്റുകയാണ്.
ഹൗറാ എക്സ്പ്രസ്സ് കുറച്ച് താമസിച്ചിരുന്നെങ്കില്‍ ഈ ആക്സിഡന്റിനാല്‍ ലൈൻ ക്ലിയര്‍ കൊടുക്കില്ല എന്നതിലാണ് നാം ഈ ദൗര്‍ഭാഗ്യത്തിന്റ് വ്യാപ്തി മനസ്സിലാക്കേണ്ടത്. എല്ലാം ഒരുമിച്ച് ഒരു സമയം സംഭവിച്ചു.
എന്തുകാരണം കൊണ്ട് ട്രയിൻ ലൂപ് ലൈനിലേക്ക് പാളം തെറ്റിക്കയറി എന്ന വിഷയത്തില്‍ ആണിനി വിദഗ്ധ അന്വേഷണം നടത്തുക.
ഈ റൂട്ടില്‍ കവച് സിസ്റ്റം ഇമ്ബ്ലിമെന്റ് ചെയ്യാനിരിക്കുന്നതേ ഉള്ളൂ. അടുത്തയിടെയാണല്ലോ റയില്‍ മന്ത്രി കയറിയ ട്രയിനും എതിരേ റയില്‍വേ ബോര്‍ഡ് ചെയര്‍മാൻ കയറിയ ട്രയിനും മാക്സിമം സ്പീഡില്‍ ഓടിച്ച് ഒരു ഹെഡ് ഓണ്‍ കൊളീഷൻ ഒഴിവാക്കി കവച് സിസ്റ്റം വിജയകരമായി പരീക്ഷിച്ചത്. ഈ സിസ്റ്റം ഉണ്ടായിരുന്നെങ്കിലും ഈ ദുരന്തങ്ങള്‍ ഒഴിവാക്കാനാകുമായിരുന്നില്ല എന്നതാണ് വാസ്തവം.
ഈ സിഗ്നല്‍ സിസ്റ്റം ഫെയില്‍ സേഫ് അല്ലേ?
ഈ ലൈനില്‍ ഇതിനു മുൻപും ട്രയിനുകള്‍ പോയിരിക്കുന്നത് ഇതേ ഇന്റലോക്ക് സിസ്റ്റം ഉപയോഗിക്കുന്ന സിഗ്നല്‍ സിസ്റ്റം ഉപയോഗിച്ചല്ലേ.. റയില്‍വേയില്‍ ഒരു കാരണവശാലും ഹോം സിഗ്നല്‍ ഗ്രീൻ ആയാല്‍ പാളം ലൂപ് ലൈനിലേക്ക് സെറ്റാവില്ല. സ്റ്റേഷൻ മാസ്റ്ററുടെ റൂമില്‍ ഇരിക്കുന്ന കണ്ട്രോള്‍ പാനല്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. അതിലെ സ്വിച്ചുകളിലൂടെയാണ് പാളങ്ങള്‍ സെറ്റ് ചെയ്യുന്നത്. ഗുഡ്സ് ട്രയിൻ ലൂപ്പിലേക്ക് റിസീവ് ചെയ്ത ശേഷം അത് മെയിൻ ലൈനിലേക്ക് സെറ്റ് ചെയ്താലേ ഹോം സിഗ്നലും സ്റ്റാര്‍ട്ടര്‍ സിഗ്നലും ഗ്രീൻ ആക്കി ലൈൻ ക്ലിയര്‍ കൊടുക്കാൻ പറ്റൂ.. സ്റ്റേഷൻ മാസ്റ്ററുടെ പാനലില്‍ ലൈൻ ക്ലിയര്‍ തെളിഞ്ഞു പക്ഷേ ഈ ലൂപ്പ് ലൈനില്‍ നിന്നും തിരികെ മെയിൻ ലൈനിലേക്ക് പാളം സെറ്റായിരുന്നില്ല എന്നാണ് “ഇപ്പോള്‍ കരുതുന്നത്”.
കാര്യങ്ങളറിയാതെ നമുക്ക് റയില്‍വേയേയും ഉദ്യോഗസ്ഥരേയും ഗവണ്മെന്റിനേയും കുറ്റപ്പെടുത്താം എന്നേ ഉള്ളൂ..
അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ ഈ ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍.