കൊല്ലം: വാഹനാപകടത്തില്‍ പരുക്കേറ്റ് വഴിയിൽ കിടന്ന അധ്യാപികയെ ആശുപത്രിയിലെത്തിച്ച് മന്ത്രി റോഷി അഗസ്റ്റിന്.പുനലൂര്‍ ഗവണ്മെന്റ് സ്കൂള്‍ ഹെഡ്മിസ്ട്രസ് സാലിയാണ് അപകടത്തില്‍പ്പെട്ടത്.
ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ചിരുന്ന ഇവര്‍ വഴിയരികില്‍ അര്‍ധബോധാവസ്ഥയില്‍ വീണുകിടക്കുകയായിരുന്നു.ഈ സമയത്ത് ഇതുവഴിയെത്തിയ മന്ത്രി വാഹനം നിർത്തി അധ്യാപികയെ ആശുപത്രിയിൽ എത്തിക്കുകയും ചികിത്സ ഉറപ്പാക്കുകയുമായിരുന്നു.കൊല് ലത്തുനിന്ന് കൊട്ടാരക്കരയിലേക്ക് പോകുന്നവഴി കുണ്ടറയ്ക്ക് സമീപം ചീരങ്കാവ് എന്ന സ്ഥലത്തുവച്ചാണ് അപകടം സംഭവിച്ചത്.
അപകടത്തിന്റെ ആഘാതത്തിലും വേദനയിലും അര്‍ധബോധാവസ്ഥയിലായിരുന്ന സാലി അരമണിക്കൂറോളം റോഡിൽ കിടന്നിട്ടും ആരും തിരിഞ്ഞു നോക്കിയിരുന്നില്ല.