തമിഴ്നാട്ടിലെ മഠാധിപൻമാരില്‍നിന്ന് ഏറ്റുവാങ്ങിയ ചെങ്കോലിനുമുന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സാഷ്ടാംഗം പ്രണമിച്ചപ്പോള്‍ പശ്ചാത്തലത്തില്‍ മുഴങ്ങിയത് സംസ്കൃതശ്ലോകമല്ല, തമിഴ് മന്ത്രങ്ങളായിരുന്നു.
ചോളരാജവാഴ്ചയുടെ പാരമ്ബര്യത്തിന്റെ പ്രതീകമെന്നുപറഞ്ഞ് പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ചെങ്കോല്‍ സ്ഥാപിക്കുമ്ബോള്‍ കാര്‍മികരായി മുന്നിലിരുന്നത് തമിഴ്നാട്ടില്‍നിന്നും ക്ഷണിച്ചുവരുത്തിയ 30 ശൈവസന്ന്യാസിമാരുമായിരുന്നു.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ രേഖപ്പെടുത്താതെ കിടന്നൊരു സംഭവത്തെ പൊടിതട്ടിയെടുത്ത് ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ പ്രതിഷ്ഠിക്കുമ്ബോള്‍ മറ്റുപലതിനുമൊപ്പം, തമിഴകത്തിന്റെ മനസ്സു കീഴടക്കാനുള്ള യുദ്ധത്തിനുകൂടിയാണ് മോദി സര്‍ക്കാര്‍ തുടക്കംകുറിച്ചത്. ദ്രാവിഡ രാഷ്ട്രീയത്തെ ഹിന്ദുത്വംകൊണ്ട് എതിരിടുന്നതിനുപകരം ദ്രാവിഡത്തനിമയെന്നത് തങ്ങള്‍ പറയുന്ന ഭാരതസംസ്കാരത്തിന്റെ ഭാഗംതെന് നയാണെന്നു സ്ഥാപിച്ച് തമിഴ്നാട്ടില്‍ ചുവടുറപ്പിക്കാനായിരുന്നു സംഘപരിവാറിന്റെ ഈ ശ്രമം.
ഉത്തരേന്ത്യയും തമിഴ്നാടും തമ്മിലുള്ള സാംസ്കാരികബന്ധം ഊട്ടിയുറപ്പിക്കുന്നതിന് കാശി തമിഴ്സംഗമവും സൗരാഷ്ട്ര തമിഴ് സംഗമവും നടത്തിയതിന്റെ തുടര്‍ച്ചയായാണ് പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനു മുന്നോടിയായി മതാചാരങ്ങളോടെ ചെങ്കോല്‍ക്കൈമാറ്റം പുനരാവിഷ്കരിക്കപ്പെട്ടത്.
തമിഴ്നാട്ടില്‍ നിര്‍മിച്ച്, സംസ്ഥാനത്ത പ്രധാന ശൈവസന്ന്യാസി മഠങ്ങളിലൊന്നായ തിരുവാടുതുറൈ അദീനത്തിന്റെ ഉപമേധാവി കുമാരസ്വാമി തമ്ബിരാൻ സ്വാതന്ത്ര്യദിനത്തലേന്ന് ജവാഹര്‍ലാല്‍ നെഹ്രുവിന് സമ്മാനിച്ച ചെങ്കോല്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം നാടകീയമെങ്കിലും ആകസ്മികമായിരുന്നില്ല. സംഘപരിവാര്‍ സൈദ്ധാന്തികൻ എസ്. ഗുരുമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചെങ്കോലിന്റെ ചരിത്രംചികഞ്ഞ് പ്രചാരംനല്‍കിയത്.
ബ്രാഹ്മണമേധാവിത്വത്തിനെ രൂക്ഷമായി എതിര്‍ക്കുന്ന ദ്രാവിഡ രാഷ്ട്രീയത്തിന്റെ മണ്ണില്‍ സ്വാധീനമുറപ്പിക്കാനുള്ള ബി.ജെ.പി.യുടെ ശ്രമങ്ങള്‍ ഇതുവരെ വിജയിച്ചിട്ടില്ല.കുറഞ്ഞകാലംകൊ ണ്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങള്‍പോലും കീഴടക്കിയ ബി.ജെ.പി.ക്ക് തമിഴ്നാട്ടില്‍ ഉദ്ദേശിച്ചപോലെ വളരാനും കഴിഞ്ഞിരുന്നില്ല.അണ്ണാമലൈ എന്ന ഐപിഎസ് ഓഫീസറെ വരെ സംസ്ഥാന നേത്രത്തിന്റെ തലപ്പത്ത് പ്രതിഷ്ഠിച്ചിട്ടും കാര്യങ്ങൾക്ക് വലിയതോതിൽ മാറ്റമൊന്നും സംഭവിച്ചില്ല. തിരഞ്ഞെടുപ്പു കമ്മിഷന്റെ കണക്കനുസരിച്ച് 1991 മുതല്‍ 2021 വരെയുള്ള കാലത്ത് തമിഴ്നാട്ടില്‍ ബി.ജെ.പി.യുടെ വോട്ടുനില 1.7 ശതമാനത്തില്‍നിന്ന് 2.62 ശതമാനമായി മാത്രമാണ് ഉയര്‍ന്നിട്ടുള്ളത്.സഖ്യത്തിന് റെ ബലത്തില്‍ നിയമസഭയില്‍ നാലുസീറ്റു കിട്ടിയെങ്കിലും ലോക്സഭാ സീറ്റ് ഒന്നുപോലുമില്ലാത്തതുകൊണ്ട് കേന്ദ്രമന്ത്രി എല്‍. മുരുകനെ തങ്ങൾ ഭരിക്കുന്ന മധ്യപ്രദേശില്‍നിന്നാണ് ബിജെപി രാജ്യസഭയിലെത്തിച്ചത്.
ഉത്തരേന്ത്യയില്‍ വേരുപിടിപ്പിക്കാൻ ബി.ജെ.പിക്ക് ഹിന്ദുത്വത്തിന്റെ പ്രത്യക്ഷരൂപവും ഇതരമതങ്ങളുടെ അപരവത്കരണവും വിഭജനകാലത്തെ വര്‍ഗീയകലാപത്തെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലുകളുംതന്നെ മതിയായിരുന്നു. പക്ഷേ, ദ്രാവിഡരാഷ്ട്രീയത്തിന്റെ ദക്ഷിണേന്ത്യയില്‍ സ്ഥിതി വ്യത്യസ്തമാണ്. വിഭജനത്തിന്റെ മുറിവുകള്‍ ഇവിടത്തുകാര്‍ നേരിട്ട് അനുഭവിച്ചിട്ടില്ല. മതവിശ്വാസത്തിലുപരി തമിഴ് വികാരമാണ് ഇന്നാട്ടുകാരെ നയിക്കുന്നത്. സ്വതന്ത്ര ദ്രാവിഡനാട് എന്ന ആശയമുയര്‍ത്തി 1938-ല്‍ പെരിയാര്‍ സ്ഥാപിച്ച ദ്രാവിഡ കഴകത്തിന്റെ സ്വാധീനം സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ കക്ഷികളിലുമുണ്ട്. ഭരണമാറ്റം വരുന്നുണ്ടെങ്കിലും അത് ദ്രാവിഡകക്ഷികള്‍ തമ്മിലാണ്. ദ്രാവിഡരാഷ്ട്രീയത്തിന്റെ ബ്രാഹ്മണ്യ വിരോധവും ഹിന്ദി വിരോധവും ഫലത്തില്‍ ബി.ജെ.പി.യോടുള്ള വിരോധംകൂടിയാ യി മാറുന്നു.
87 ശതമാനം ഹിന്ദുക്കളുള്ള സംസ്ഥാനത്ത് 1947-നു ശേഷം ബി.ജെ.പി.ക്ക് ആകെ കിട്ടിയത് രണ്ട് ലോക്സഭാ സീറ്റാണ്.ഇതുകൂടാതെ സഖ്യംകൊണ്ട് വിരലിലെണ്ണാവുന്ന സീറ്റുകള്‍ കിട്ടിയെന്നതല്ലാതെ സംഘടനയെ വളര്‍ത്താൻ ഇതുവരെ ഇവിടെ ബിജെപിക്ക് കഴിഞ്ഞിട്ടില്ല പുതിയ തന്ത്രങ്ങള്‍കൊണ്ട് സ്ഥിതി മാറുമോ എന്നാണ് ബി.ജെ.പി.യുടെ നോട്ടം.
അതിനായി പുതിയ പരീക്ഷണങ്ങൾക്കാണ് ബിജെപി ഇപ്പോൾ തുടക്കമിട്ടിരിക്കുന്നത്.ദ്രാവി ഡമാതൃക വ്യാജനിര്‍മിതിയാണെന്ന് സ്ഥാപിക്കുകയാണ് അതിലെ ആദ്യത്തെ പദ്ധതി. ദ്രാവിഡര്‍ എന്നുപറയുന്നത് ഏതെങ്കിലും വംശത്തിന്റെ സൂചനയല്ലെന്നും അതൊരു പ്രദേശത്തിന്റെ വിളിപ്പേര് ആണെന്നുമുള്ള വാദം അടിച്ചേൽപ്പിക്കാനുള്ള ശ്രമം അതിന്റെ ഭാഗമാണ്. പ്രചാരണത്തിന് നേതൃത്വം നൽകുന്നത് സംസ്ഥാന ബി.ജെ.പി. അധ്യക്ഷൻ കെ. അണ്ണാമലൈ അല്ല, സംസ്ഥാന ഗവര്‍ണര്‍ ആര്‍.എൻ. രവിയുമാണ്.