IndiaNEWS

വെറും 35 പൈസ; ട്രെയിൻ യാത്ര ഇൻഷുറൻസ് ചെയ്യാം 

ന്ത്യൻ റെയില്‍വേ കാറ്ററിംഗ് ആൻഡ് ടൂറിസം കോര്‍പ്പറേഷന്റെ വെബ്സൈറ്റ് വഴിയോ മൊബൈല്‍ ആപ്ലിക്കേഷൻ വഴിയോ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്ബോള്‍ ട്രാവല്‍ ഇൻഷുറൻസ് കൂടി ചേര്‍ത്ത് ടിക്കറ്റ് ബുക്ക് ചെയ്യുവാൻ സാധിക്കും. അതായത് ബുക്കിങ് സമയത്ത് യാത്രാ ഇൻഷുറൻസ് ബോക്‌സ് ടിക്ക് ചെയ്ത് ഇൻഷുറൻസ് നേടാൻ കഴിയും. യാത്രക്കാരന്റെ മരണം, ട്രെയിൻ അപകടങ്ങള്‍ തുടങ്ങിയവയ്ക്കു പുറമേ പുറമേ ട്രെയിന്‍ വൈകുന്നത്, ട്രെയിൻ റദ്ദാക്കുന്നത്, യാത്രയ്ക്കിടയിലെ മോഷണം, തുടങ്ങി പല കാര്യങ്ങളും റെയില്‍വേ ഇൻഷുറൻസിന്റെ പരിധിയില്‍ വരുന്നു.

എങ്ങനെ ഐആര്‍സിടിസി ഇൻഷുറൻസ് എടുക്കാം

IRCTC വെബ്സൈറ്റ് വഴിയോ ആപ്ലിക്കേഷൻ വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യുമ്ബോള്‍ ട്രെയിൻ തെരഞ്ഞെടുത്ത് യാത്രക്കാരുടെ വിവരങ്ങള്‍ നല്കിയ ശേഷം താഴേക്ക് സ്ക്രോള്‍ ചെയ്തു പോകുമ്ബോള്‍ ട്രാവല്‍ ഇൻഷുറൻസ് എന്ന ഓപ്ഷൻ കാണാം. യെസ് എന്നും നോ എന്നുമുള്ള ഓപ്ഷൻ ഇവിടെ കൊടുത്തിരിക്കും. ഇതില്‍ യെസ് ക്ലിക്ക് ചെയ്യാം.

Signature-ad

വെറും 35 പൈസ

അതെ, വെറും 35 പൈസ മാത്രമാണ് ഒരാള്‍ക്ക് ട്രെയിൻ യാത്രയില്‍ ഇൻഷുറൻസിനായി റെയില്‍വേ ടിക്കറ്റ് ചാര്‍ജിനൊപ്പം അധികമായി നല്കേണ്ടത്. എല്ലാ നികുതിയും ഉള്‍പ്പെടെയുള്ള തുകയാണ് ഇത്. പരമാവധി പത്ത് ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജാണ് ഇതുവഴി യാത്രക്കാര്‍ക്ക് ലഭ്യമാകുന്നത്. യാത്രയുടെ തുടക്ക സ്ഥാനം മുതല്‍ ലക്ഷ്യസ്ഥാനം വരെയുള്ള പരിരക്ഷയാണ് ഈ ഇൻഷുറന്‍സ് തെരഞ്ഞെടുക്കുന്ന യാത്രക്കാരന് ലഭിക്കുന്നത്.

ഒരു പിഎൻആറില്‍ എത്ര പേര്‍ക്ക് ലഭിക്കും?

നിങ്ങള്‍ ഇൻഷുറൻസ് തെരഞ്ഞെടുത്ത ശേഷം പണമടയ്ക്കുമ്ബോള്‍ എത്ര പേര്‍ക്കാണോ ഒരു പിഎൻആറിനു (പാസഞ്ചര്‍ നെയിം റെക്കോര്‍) കീഴില്‍ വാങ്ങിയത് അവര്‍ക്കെല്ലാം ഓരോ ടിക്കറ്റിനും വ്യക്തിഗത യാത്രാ ഇൻഷുറൻസ് ഉണ്ടായിരിക്കും. ഉദാഹരണത്തിന് നിങ്ങള്‍ രണ്ടു പേര്‍ കണ്ണൂരില്‍ നിന്നും കോഴിക്കോടിന് വന്ദേ ഭാരത് എക്സ്പ്രസില്‍ യാത്ര ചെയ്യുന്നു. ഒരാളുടെ ടിക്കറ്റ് നിരക്ക് 495 രൂപയാണ്. നിങ്ങള്‍ ട്രാവല്‍ ഇൻഷുറന്‍സ് തെരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍ രണ്ടുപേരുടെ ടിക്കറ്റ് നിരക്ക് 990 രൂപയും ട്രാവല്‍ ഇൻഷുറൻസ് ചാര്‍ജ് 0.7 രൂപ(70 പൈസ)യും ആയിരിക്കും. അതായത് ഒരു പോളിസിക്ക് 35 പൈസ നിരക്കില്‍ ഓരോ വ്യക്തിക്കും പ്രത്യേകം യാത്രാ ഇൻഷുറൻസ് പോളിസികള്‍ ആണ് ലഭ്യമാകുന്നത്.

ഐആര്‍സിടിസി ട്രാവല്‍ ഇൻഷുറൻസ് എത്ര തുക ലഭിക്കും

ഐആര്‍സിടിസി ട്രാവല്‍ ഇൻഷുറൻസിന്റെ പരമാവധി കവറേജ് 10 ലക്ഷം രൂപയാണ്. യാത്രക്കാരൻ മരിച്ചാല്‍ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ ലഭിക്കും. യാത്രക്കാര് സ്ഥിരമായ അംഗവൈകല്യം സംഭവിച്ചാല്‍ 10 ലക്ഷം രൂപ., ഭാഗികമായ അംഗവൈകല്യം സംഭവിച്ചാല്‍ 7,50,000 രൂപ, പരുക്കിന് ആശുപത്രി ചെലവായി 2,00,000 രൂപ എന്നിങ്ങനെയാണ് ലഭിക്കുന്ന തുക.

എങ്ങനെ റെയില്‍വേ ഇൻഷുറൻസ് ക്ലെയിം ചെയ്യാം?

അപകടം നടന്ന ദിവസം മുതല്‍ പരമാവധി നാലുമാസത്തിനുള്ളില്‍ റെയില്‍വേയുടെ ഇൻഷുറൻസിനായി ക്ലെയിം ചെയ്യണം. തീവണ്ടിയുടെ അപകടം സ്ഥിരീകരിക്കുന്ന റെയില്‍വേ അതോറിറ്റിയുടെ റിപ്പോര്‍ട്ട്, വൈകല്യത്തിന്റെ വ്യാപ്തി സ്ഥിരീകരിക്കുന്ന ഡോക്ടറുടെ റിപ്പോര്‍ട്ട്, ഡോക്ടറുടെ എന്നിവ മുഖ്യം.

(ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഐആര്‍സിടിസി വെബ്സൈറ്റില്‍ ലഭ്യമാണ്)

Back to top button
error: